Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

' നിങ്ങള്‍ ഇറക്കി വിട്ടവളാണ് ഐഎഎസ് നേടിയത്'; അവൾ മാസ്സല്ല മരണ മസ്സാണ്; അയ്യങ്കാളിയുടെ കൊച്ചുമകന്‍ കാണാനെത്തിയപ്പോള്‍ ആരാണ് അയ്യങ്കാളിയെന്ന് ചോദിച്ച മന്ത്രി ഇപ്പോള്‍ ദളിതുകളയും ആദിവാസികളെയും ഒപ്പം നിര്‍ത്തി നവോത്ഥാന വിപ്ലവത്തിന് ശ്രമിക്കുകയാണ്; മന്ത്രി എ.കെ ബാലന്റെ പൊള്ളത്തരം തുറന്നുകാട്ടി മാദ്ധ്യമപ്രവർത്തകയുടെ ഫേസ്ബുക്ക് പോസ്റ്റ്

09 APRIL 2019 05:26 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

കേരളത്തിനഭിമാനമായ ചരിത്ര നേട്ടം സന്തമാക്കിയ ശ്രീധന്യയുടെ സിവിൽ സർവീസ് വിജയം ആഘോഷമാക്കുകയാണ് ഇപ്പോഴും സോഷ്യൽ മീഡിയ.യു.പി .എസ്.സി റിസൾട്ട് പ്രസിദ്ധീകരിച്ചതിനുപിന്നാലെ 410 ആം റാങ്ക് സ്വന്തമാക്കിയ ശ്രീധന്യയെ അഭിനന്ദിച്ചുകൊണ്ടുള്ള പോസ്റ്റുകൾ സോഷ്യൽമീഡിയയിൽ നിറയുകയും ചെയ്തു. കേരള ഗവർണർ പി. സദാശിവം അടക്കമുള്ളവർ ശ്രീധന്യയെ നേരിട്ടുകണ്ടാണ് അഭിനന്ദനങ്ങൾ അറിയിച്ചത്. എന്നാൽ സോഷ്യൽമീഡിയയിൽ ശ്രദ്ധിക്കപ്പെട്ട ഫേസ്ബുക്ക് പോസ്റ്റുകളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു സംസ്ഥാന പിന്നോക്ക പട്ടികജാതി വകുപ്പ് മന്ത്രി എ.കെ ബാലന്റേത്. അഭിനന്ദിക്കുക മാത്രമല്ല തന്റെ വകുപ്പ് ശ്രീധന്യയ്ക്ക് സാമ്പത്തിക സഹായം ഫേസ്‌ബുക്ക് കുറിപ്പിൽ എടുത്ത് പറയുകയും ചെയ്തിരുന്നു. എന്നാല്‍ മന്ത്രിയുടെ പൊള്ളത്തരം വെളിവാക്കുന്ന ഫേസ്ബുക്ക് പോസ്റ്റുമായി മാധ്യമ പ്രവര്‍ത്തകയുടെ കുറിപ്പ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്.

2016 - 17 ല്‍ പട്ടികജാതി വികസന വകുപ്പിന്‍റെ സിവില്‍ സര്‍വ്വീസ് പരിശീലന കേന്ദ്രത്തിലെ വിദ്യാര്‍ത്ഥിയായിരുന്നു ശ്രീധന്യ. മെയിന്‍ പരീക്ഷ, ഇന്‍റര്‍വ്യൂ എന്നിവയ്ക്ക് പരിശീനലനം നേടുന്നതിന് വകുപ്പ് സാമ്പത്തിക സഹായം നല്‍കിയെന്നുമായിരുന്നു എ കെ ബാലന്‍റെ അവകാശവാദം. എന്നാല്‍ ഇതേ മന്ത്രി തന്നെ മൂന്ന് വര്‍ഷം മുമ്പ് ശ്രീധന്യ അടക്കമുള്ള വിദ്യാര്‍ത്ഥികളെ 30 വിദ്യാര്‍ത്ഥികളെ തന്‍റെ ക്യാബിനില്‍ നിന്ന് ഇറക്കി വിട്ടിട്ടുണ്ടെന്ന് മാധ്യമ പ്രവര്‍ത്തകയായ ശരണ്യമോള്‍ കെ എസ് എഴുതുന്നു.

അന്ന് ശ്രീധന്യയടക്കമുള്ള വിദ്യാര്‍ത്ഥികള്‍ ICSETS ല്‍ പഠിക്കുകയായിരുന്നു. പത്തോളം കുട്ടികള്‍ പ്രിലിമിനറി ക്ലിയര്‍ ചെയ്തവരായിരുന്നു. എന്നിട്ടും സ്ഥാപനത്തില്‍ നല്ല അധ്യാപകരില്ലെന്നും അസൌകര്യങ്ങള്‍ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് എത്തിയ ശ്രീധന്യയടക്കുള്ള വിദ്യാര്‍ത്ഥികളെ തന്‍റെ ക്യാബിനില്‍ നിന്ന് ഇറക്കി വിടുകയാണ് മന്ത്രി എ കെ ബാലന്‍ ചെയ്തത്. അതിന് അദ്ദേഹം കണ്ടെത്തിയ കാരണമായി നാടുനീളെ പറഞ്ഞ് നടന്നത് IAS കിട്ടാത്തത് കൊണ്ട് സ്ഥാപനം പൂട്ടുന്നുവെന്നായിരുന്നു.

അന്ന് ആ കുട്ടികള്‍ നിങ്ങളുടെ ക്യാബിനിലേക്ക് കടന്നത് അവര്‍ക്ക് വേണ്ടി മാത്രമായിരുന്നില്ലെന്നും അവര്‍ക്ക് ശേഷം വരുന്നവര്‍ക്കു കൂടിവേണ്ടിയായിരുന്നെന്നും ശരണ്യ എഴുതുന്നു. എന്നിട്ടും പ്രിന്‍സിപ്പാളിന്‍റെ വാക്കുകള്‍ക്കായിരുന്നു മന്ത്രി വിലകൊടുത്തത്. അന്ന് മന്ത്രി ഇറക്കിവിട്ട ശ്രീധന്യയ്ക്ക് ഇന്ന് ഐഎസ് കിട്ടിയിട്ടുണ്ടെങ്കില്‍ അവള്‍ മാസല്ല മരണമാസാണെന്ന് കുറിപ്പ് തുടരുന്നു.

അയ്യങ്കാളിയുടെ കൊച്ചുമകന്‍ മന്ത്രിയേ കാണാനെത്തിയപ്പോള്‍ ആരാണ് അയ്യങ്കാളിയെന്ന് ചോദിച്ച മന്ത്രി ഇപ്പോള്‍ ദളിതുകളയും ആദിവാസികളെയും ഒപ്പം നിര്‍ത്തി നവോത്ഥാന വിപ്ലവത്തിന് ശ്രമിക്കുകയാണ്. എത്ര തന്നെ ചവിട്ടിത്താഴ്ത്താന്‍ ശ്രമിച്ചാലും ഞങ്ങള്‍ ഉയര്‍ന്നുവരുമെന്നും അവസരങ്ങള്‍ കിട്ടിയാല്‍ ഞങ്ങള്‍ക്കിടയില്‍ നിന്ന് ഒന്നല്ല മുഴുവന്‍ പേരും ഐഎഎസ് എടുക്കുമെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.


ശരണ്യമോള്‍ കെ എസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

മന്ത്രി എ കെ ബാലന് ഒരു മറുപടി

സാര്‍,
നിങ്ങള്‍ ക്യാബിനില്‍ നിന്നും പലതവണ ഇറക്കിവിട്ട ശ്രീധന്യയ്ക് ഇപ്പോള്‍ IAS കിട്ടിയെങ്കില്‍ ആ കുട്ടി (കാണാന്‍ വന്നവര്‍ ഉള്‍പ്പടെ ) മരണ മാസ്സ് ആണ്.. എന്തെന്നാല്‍ 3 വര്ഷം അവരെ മാനസികമായി പീഡിപ്പിച്ചവരില്‍ നിന്ന് ഉന്നത വിജയം നേടിയതിന്റെ തെളിവാണ് ശ്രീധന്യ. അന്നത്തെ ബാച്ചിലെ കുട്ടികളെ മാനസികമായി പീഡിപ്പിച്ച പ്രിന്‍സിപ്പലിനെതിരെ പരാതിയുമായി എത്തിയപ്പോള്‍ ആ 30 പേരുടെ വാക്കിനേക്കാള്‍ അങ്ങേയ്ക്കു വലുത് ആ പ്രിന്‍സിപ്പല്‍ ആയിരുന്നു.. അതിനെ തുടര്‍ന്നാണ് എസി കമ്മിഷണര്‍ പോലും അറിയാതെ ആ സ്ഥാപനം പൂട്ടാന്‍ ശ്രെമിച്ചത്. നാട് നീളെ പറഞ്ഞു IAS കിട്ടാത്തത് കൊണ്ടാണ് പൂട്ടുന്നതെന്നു, പിന്നെ ന്തിനാണ് സര്‍ ഇതുവരെ സ്വന്തമായി IAS നേടിയെടുക്കാന്‍ സാധിക്കാത്ത സിവില്‍ സര്‍വീസ് അക്കദമി ല്‍ ഈ വര്‍ഷം 300 കുട്ടികളെ ചേര്‍ത്തത്.. ഞങ്ങള്‍ വളരുതെന്ന ലക്ഷ്യം മാത്രമാണ് ഇതിനു പിന്നില്‍... മണ്ണന്തലയിലെ ആ സ്ഥാപനം ഞങ്ങളുടേത് ആണ് .. എന്നിട്ടും ഞങ്ങളെ ഒതുക്കി കൂട്ടി അക്കദമിയ്ക് സ്ഥലം നല്‍കി..


2015 മുതല്‍ ICSETS പഠിച്ച 10 കുട്ടികള്‍ എങ്കിലും prelims ക്ലിയര്‍ ചെയ്തവരാണ്.. ആ സമയത്താണ് അങ്ങയുടെ തീരുമാനം.. കുട്ടികള്‍ പിന്നെ ന്ത് ചെയ്യണം..മാതാ പിതാക്കന്‍ മാര്‍ക്ക് ജോലി ഉള്ളതുകൊണ്ട് നോക്കാന്‍ പറ്റാത്തത് കൊണ്ടല്ലഞങ്ങള്‍ പ്രീമെട്രിക് ഹോസ്റ്റലില്‍ താമസിക്കുന്നത്. നല്ല വിദ്യാഭ്യാസം തരാന്‍ സാധിക്കാത്ത (സാമ്പത്തികം ബുദ്ധിമുട്ടിന്റെ അടിസ്ഥാനത്തില്‍) മാതാപിതാക്കളെ ഓര്‍ത്താണ്.. അവിടെയും കൊടിയ പീഡനങ്ങള്‍ മാത്രമാണ്. 2016 ബാച്ചിലെ കുട്ടികള്‍ സ്ഥാപനം പൂട്ടുന്നതുമായി ബന്ധപ്പെട്ട് എത്ര ചാനലുകാര്‍, രാഷ്ട്രീയക്കാര്‍, സംഘടനകളെ സമീപിച്ചു.. നിരവധിപേര്‍ സഹായം വാഗ്ദാനം ചെയ്തുവെങ്കിലും എല്ലാവരും വഴിയിലുപേക്ഷിച്ചതുപോലെ ആ കുട്ടികളെ പിന്തള്ളി. അവര്‍ അന്ന് അവരക്ക് വേണ്ടി മാത്രമല്ല രംഗത്ത് വന്നത്. വരും തലമുറയിലെ ഞങ്ങളുടെ പരമ്പരയെ ഓര്‍ത്താണ്.

അങ്ങയെ കാണാന്‍ അയ്യങ്കാളിയുടെ കൊച്ചുമോന്‍ എത്തിയപ്പോള്‍

ആരാണ് അയ്യങ്കാളി എന്ന് അന്ന് ചോദിച്ചത് ഈ അവസരത്തില്‍ ഞാന്‍ ഓര്‍മ്മിപ്പിക്കുന്നു. എന്തെന്നാല്‍ പിന്നീട് നിങ്ങള്‍ ഉള്‍പ്പെടുന്ന സര്‍ക്കാര്‍ അയ്യങ്കാളിയും അംബേദ്കറും ഉയര്‍ത്തിപ്പിടിച്ച് ഒരു വിപ്ലവം തന്നെ ഇവിടെ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. അതായത് ഞങ്ങള്‍ ഇല്ലാതെ നിങ്ങള്‍ക്കവിടെ നിലനില്‍ക്കില്ലെന്ന് ഒരു ഉറച്ച വാദമാണ് ഉയര്‍ത്തി കാണിക്കുന്നത്. എത്ര ചവിട്ടി താഴ്ത്തിയാലും ഞങ്ങള്‍ ഉയര്‍ന്നു വരും എന്നതിനുള്ള ഒരു തെളിവാണ് ഇപ്പോള്‍ ശ്രീധന്യ നിങ്ങള്‍ക്കു മുന്നില്‍ നില്‍ക്കുന്നത്. എന്തുകൊണ്ടാണ് നമ്മുടെ കുട്ടികള്‍ക്ക് കിട്ടാത്തത് എന്ന് താങ്കള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?? എത്രയോ തവണ അവര്‍ തന്നെ ആവശ്യപ്പെട്ടിട്ടും നിങ്ങള്‍ നല്ല ടീച്ചേഴ്‌സിനെ കൊണ്ടു വരികയോ, പഠന നിലവാരം മെച്ചപ്പെടുത്തുകയോ ചെയ്തില്ല.

ICSETS വന്ന് അഡ്മിഷന്‍ എടുത്ത ഞങ്ങള്‍ക്ക് നല്ല ബോധ്യമുണ്ട് പഠിക്കേണ്ടതിനെപ്പറ്റിയും , സിവില്‍ സര്‍വീസ് എക്‌സാമിനെപറ്റിയും. അതുകൊണ്ട് നിങ്ങള്‍ തരുന്നത് തൊണ്ട തൊടാതെ വിഴുഞ്ഞാത്തതും അതിനെതിരെ ഉച്ചഉയര്‍ത്തിയതും. ജനറല്‍ കാറ്റഗറിയിലെ കുട്ടികള്‍ വീടിന്റെ മുകളില്‍ നിന്ന് തേങ്ങാ പറിക്കുമ്പോള്‍ തെങ്ങില്‍ കയറി തേങ്ങ പറിക്കുന്ന ഒരു അവസ്ഥയാണ് ഇവിടെയുള്ള ഓരോ പട്ടികജാതിപട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കും.. ഞങ്ങള്‍ക്കും ഇത്തരത്തില്‍ ഏറ്റവും നല്ല സംവിധാനങ്ങള്‍ തന്നു നോക്കൂ ഒന്നല്ല ഞങ്ങള്‍ക്കിടയില്‍ നിന്നും മുഴുവനാളുകളെയും ഐഎഎസ് ഐപിഎസ് തലത്തില്‍ എത്തിക്കാന്‍ സാധിക്കും.. സിവില്‍ സര്‍വീസ് പരീക്ഷയില്‍ റാങ്ക് നേടിയ ശ്രീധന്യ അങ്ങ് പ്രശംസിച്ചോളൂ , ഒരിക്കലും ഞങ്ങള്‍ വിദ്യാര്‍ഥികളുടെ ഇടയില്‍ ഇത്തരം ന്യായീകരണമായി വരരുത്.. അനുഭവിച്ച ഞങ്ങളോളം വലുതല്ല നിങ്ങളുടെ ഒരു ന്യായീകരണവും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (11 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (11 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (11 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (13 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (14 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (14 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (14 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (14 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (14 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (14 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (14 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (14 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (14 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (14 hours ago)

Malayali Vartha Recommends