Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യുഗപ്രഭാവന് കണ്ണീർ പ്രണാമം

09 APRIL 2019 06:15 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

കെ.എം. മാണി. കേവലം ആള്‍ക്കൂട്ടത്തെ രാഷ്ട്രീയ പ്രസ്ഥാനമാക്കി മാറ്റിയ പ്രതിഭാശാലി. അധ്വാനവര്‍ഗ സിദ്ധാന്തമെന്ന ആശയസംഹിതയില്‍ കേരളാ കോണ്‍ഗ്രസിന് അസ്ഥിത്വമുണ്ടാക്കി. കാലത്തിനു മുമ്പേ നടന്ന പ്രതിഭാശാലി.


ഭൂമിശാസ്ത്രപരവും സാമൂഹികവും സാമുദായികവും ആയ ഘടകങ്ങള്‍ പ്രത്യേക അനുപാതത്തില്‍ ഒന്നിക്കുമ്പോള്‍ ഒരു സവിശേഷ സംസ്‌കാരം രൂപംകൊള്ളുന്നു. ഈ നൂതന സംസ്‌കാരത്തിന്റെ ആര്‍ജവം ഉള്‍ക്കൊണ്ടു വളരുന്ന സമൂഹത്തിന്റെ പ്രത്യേക സന്ധിയില്‍ അപൂര്‍വ്വ വ്യക്തിത്വമാര്‍ന്ന ചില പ്രതിഭാശാലികള്‍ പ്രത്യക്ഷപ്പെടുന്നു. കാലത്തിന്റെ നെടുമ്പാതയില്‍ വല്ലപ്പോഴുമൊക്കെ മാത്രം പ്രത്യക്ഷപ്പെടുന്ന സുവര്‍ണ നക്ഷത്രങ്ങള്‍. ഇത്രയും സുസമ്മതനായി അഞ്ചു പതിറ്റാണ്ട് കേരളരാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന മറ്റൊരു കര്‍മയോഗിയെ ചൂണ്ടിക്കാണിക്കാനില്ല.

13 തെരഞ്ഞെടുപ്പുകളിലൂടെ 54 വര്‍ഷമായി ഒരേ മണ്ഡലത്തില്‍ നിന്നുള്ള ജനപ്രതിനിധി തുടര്‍ച്ചയായി ഒരേ മണ്ഡലത്തില്‍നിന്ന് നിരവധി എതിര്‍പ്പുകളെ അതിജീവിച്ച് ഒരാള്‍ എം.എല്‍.എ. ആയി ജയിക്കുക എന്നത് നിസ്സാര കാര്യമല്ല.
24 മണിക്കൂറില്‍ 18/20 മണിക്കൂര്‍ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന നേതാവ്. സ്വയം നിരന്തര മാറ്റങ്ങള്‍ക്ക് വിധേയനായിക്കൊണ്ടിരിക്കുന്ന വ്യക്തിത്വം.
രാഷ്ട്രീയമായി വിപരീത ദിശകളില്‍ സഞ്ചരിച്ചവര്‍ പോലും മാണിസാര്‍ എന്ന് അദ്ദേഹത്തെ ബഹുമാനിച്ചത് സമാനതകളില്ലാത്ത ആ വ്യക്തിപ്രഭാവം മാനിച്ചുകൊണ്ടാണ് എന്നത് വസ്തുത മാത്രം

ലോകത്തിന്റെ ഏതു കോണില്‍ നടക്കുന്ന മാറ്റങ്ങളും മുന്‍കൂട്ടി അറിഞ്ഞ് ആവശ്യമായ മാറ്റങ്ങളും വികസനങ്ങളും അതിവേഗത്തില്‍ തന്റെ പ്രവര്‍ത്തനമണ്ഡലത്തില്‍ നടപ്പിലാക്കുന്ന വ്യക്തി. ജനങ്ങളില്‍ ബഹുഭൂരിപക്ഷത്തിനും ഇടനിലക്കാരെയോ പ്രാദേശിക നേതാക്കളെയോ കൂട്ടാതെതന്നെ നേതാവിന്റെ അടുക്കല്‍ നേരിട്ടെത്തി കാര്യങ്ങള്‍ സാധിക്കാന്‍ പറ്റുന്ന തരത്തില്‍ 50 വര്‍ഷത്തെ ബന്ധത്തിന്റെ തീവ്രത നിലനിര്‍ത്തുന്നു.

അങ്ങനെ ഒരു സാഹചര്യത്തില്‍ മറ്റു നേതാക്കള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും മത്സരരംഗത്തുപോലും പ്രസക്തിയില്ലാതാകുന്നു. അവിടെയാണ് വ്യക്തിഹത്യ, സ്വഭാവഹത്യ, വര്‍ഗ്ഗ സാമുദായിക ഭിന്നതകളൊക്കെ സൃഷ്ടിച്ച് ഉദാത്തമാതൃകകളായ നേതാക്കളെ ഉ•ൂലനാശം ചെയ്യാനുള്ള ഗൂഢാലോചനകള്‍ ഉയരുന്നത്. അവിടെയും അവസാനവിജയം ജനനേതാക്കള്‍ക്കുതന്നെയായിരിക്കും. ഇങ്ങനെ നാനാവിധത്തിലുള്ള നീക്കങ്ങള്‍ നടത്തിയിട്ടും ഒന്നും സംഭവിക്കാത്ത നേതാവാണ് കെ.എം. മാണി. കര്‍ഷകന്റെ തുടിക്കുന്ന ജീവിതതാളം ഹൃദയത്തില്‍ ഏറ്റുവാങ്ങിയ രാഷ്ട്രീയ ദര്‍ശനം എന്നും കാത്തുസൂക്ഷിച്ച ധനമന്ത്രി.

ഒരു ജനപ്രതിനിധി 1965 മുതല്‍ തുടര്‍ച്ചയായി ഒരു നിയമസഭാമണ്ഡലത്തില്‍നിന്നുതന്നെ 13 പൊതുതിരഞ്ഞെടുപ്പുകള്‍ അഭിമുഖീകരിച്ച് 52 വര്‍ഷം ജനപ്രതിനിധിയായി തുടരുക എന്നത് രാഷ്ട്രീയക്കാര്‍ക്കും സാധാരണ ജനങ്ങള്‍ക്കും മാത്രമല്ല നേതൃത്വ-മാനേജ്‌മെന്റ് രംഗങ്ങളില്‍ ഗവേഷണം നടത്തുന്നവര്‍ പോലും പഠനവിധേയമാക്കേണ്ട പ്രതിഭാസമാണ്. ഇത്രയും സുസമ്മതനായി അഞ്ചു പതിറ്റാണ്ട് കേരളരാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന മറ്റൊരു കര്‍മയോഗിയെ ചൂണ്ടിക്കാണിക്കാനില്ല.

കഴിഞ്ഞ 54 വര്‍ഷമായി നാല് തലമുറയെ തന്നോടൊപ്പം നിര്‍ത്തി ഒരേ മണ്ഡലത്തില്‍നിന്നും വ്യത്യസ്തരായ എതിരാളികളെ തോല്‍പ്പിച്ച് നിയമസഭയിലെത്തിയ കേരളത്തിലെ ഏക രാഷ്ട്രീയ നേതാവാണ് കെ.എം. മാണി.

രാജ്യത്ത് ഏറ്റവും കൂടുതല്‍ ബഡ്ജറ്റുകള്‍ (13 എണ്ണം) അവതരിപ്പിച്ച ധനകാര്യമന്ത്രി .എതിരാളികള്‍ പോലും തലകുലുക്കിയ സാമ്പത്തികഅവലോകനമായിരുന്നു മാണിയുടേത്. ശരാശരി കേരളീയജീവിതത്തിന്റെ സാമ്പത്തികശാസ്ത്രം ബജറ്റുകളില്‍ ചിട്ടപ്പെടുത്തിയ സരളമായ സമ്പദ് ശാസ്ത്രമായിരുന്നു കെ എം മാണിയുടേത്.

വിവിധ ദേശങ്ങളില്‍, കാലഘട്ടങ്ങളില്‍ ഇത്തരം പ്രതിഭാസങ്ങള്‍ ചരിത്രാന്വേഷകര്‍ക്കു കണ്ടെത്താന്‍ കഴിയും. സാഹിത്യാദികലകളില്‍ നൂറ്റാണ്ടുകളുടെ ഇടവേളകളില്‍ ആകസ്മികമായി വന്നെത്തുന്ന ഇത്തരം പ്രതിഭകളുടെ സമ്പന്ന സാന്നിധ്യം പെട്ടെന്ന് അനുഭവവേദ്യമാവുകയും അംഗീകരിക്കപ്പെടുകയും ചെയ്യും.
എന്നാല്‍, മറ്റു മേഖലകളില്‍ പൊതുവേ ഇതത്ര സ്പഷ്ടമാകുന്നില്ല; രാഷ്ട്രീയത്തില്‍ പ്രത്യേകിച്ചും ഒരു ആശയസംഹിതയുടെ ആകര്‍ഷണത്തിന്റെ ഊര്‍ജം പേറി വളര്‍ച്ചയുടെ ആദ്യപടികള്‍ കയറുന്ന ഒരാള്‍, യാഥാര്‍ത്ഥ്യങ്ങളുടെ കല്ലും മുള്ളും ചവിട്ടി, നിലനില്പിനു വേണ്ടിയുളള സമരത്തിന്റെ ഭാഗമായ വിമര്‍ശനങ്ങളുടെയും അസഹിഷ്ണുതയുടെയും മരുഭൂമികള്‍ പിന്നിട്ട്, സ്വന്തം പ്രതിച്ഛായയുടെ തണലില്‍ മറ്റുളളവരെ സംരക്ഷിക്കാന്‍ പ്രാപ്തിനേടിക്കഴിയുമ്പോള്‍ മാത്രമേ രാഷ്ട്രീയത്തില്‍ സ്ഥാനം നേടുകയുളളൂ.

അപ്പോഴേക്കും സാമാന്യ ജനങ്ങളും, പലപ്പോഴും അവനവന്‍ തന്നെയും തന്റെ വളര്‍ച്ചയ്ക്കു വേണ്ട ഊര്‍ജം പ്രദാനം ചെയ്ത ആ സംസ്‌കാരത്തെ മറന്നു കഴിഞ്ഞിരിക്കും. ഇതിനൊരപവാദമാണ് കേരള രാഷ്ട്രീയത്തില്‍ വ്യക്തിമുദ്രപതിപ്പിച്ച കെ.എം. മാണി. കേരള രാഷ്ട്രീയത്തിന്റെ നെടുമ്പാതയിലെ സുവര്‍ണ നക്ഷത്രം.

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (11 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (11 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (11 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (13 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (14 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (14 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (14 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (14 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (14 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (14 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (14 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (14 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (14 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (14 hours ago)

Malayali Vartha Recommends