Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

കോഴിക്കോട് മണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ഥി എം.കെ. രാഘവനെതിരേയുള്ള ഒളിക്യാമറാ വിവാദത്തില്‍ പോലീസ് മേധാവി ലോകനാഥ് ബെഹ്‌റ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

10 APRIL 2019 08:57 AM IST
മലയാളി വാര്‍ത്ത

കോഴിക്കോട് മണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ഥി എം.കെ. രാഘവനെതിരേയുള്ള ഒളിക്യാമറാ വിവാദത്തില്‍ പോലീസ് മേധാവി ലോകനാഥ് ബെഹ്‌റ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കണ്ടെത്തലുകളൊന്നുമില്ലാതെ സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ടില്‍ അന്തിമറിപ്പോര്‍ട്ട് വൈകുമെന്ന സൂചനയാണ് നല്‍കിയിട്ടുള്ളത്.

രാഘവനെതിരേയുള്ള പരാതിയില്‍ വിശദമായ അന്വേഷണവും വിശകലനവും നടത്തിയാല്‍മാത്രമേ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാകൂവെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഇതിന് കൂടുതല്‍സമയം വേണ്ടിവരും. വീഡിയോടേപ്പിന്റെ ഒറിജിനല്‍ പരിശോധിക്കേണ്ടതുമുണ്ട്. ശാസ്ത്രീയമായ വിവിധ പരിശോധനകളും നടത്തണം. ഇതിന് കൂടുതല്‍ സമയം വേണ്ടിവരുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്.
രാഘവനെതിരേ വാര്‍ത്താ ചാനല്‍ പുറത്തുവിട്ട ദൃശ്യങ്ങളുടെ പൂര്‍ണരൂപം ലഭ്യമാക്കാന്‍ പോലീസ് നടപടികള്‍ ആരംഭിച്ചു. ഒളിക്യാമറാ വിവാദവുമായി ബന്ധപ്പെട്ട് രണ്ടന്വേഷണമാണ് നടക്കുന്നത്. രാഘവനെതിരേ നല്‍കിയ പരാതിയില്‍ കോഴിക്കോട് എ.എസ്.പി.യും രാഘവന്‍ നല്‍കിയ പരാതിയില്‍ കോഴിക്കോട് ഡി.സി.പി.യുമാണ് അന്വേഷണം നടത്തുന്നത്.

യു.ഡി.എഫിനെ പ്രതിരോധത്തിലാക്കി കോഴിക്കോട് പാര്‍ലമന്റെ് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എം.കെ. രാഘവനെതിരെ ഒളികാമറ ഓപറേഷന്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 20 കോടി രൂപ വരെ ചെലവ് വന്നിട്ടുണ്ടെന്ന തരത്തിലുള്ള ഗുരുതരമായ വെളിപ്പെടുത്തലാണ് 'ടി.വി 9 ഭാരതവര്‍ഷ' എന്ന ഹിന്ദി ചാനല്‍ പുറത്തുവിട്ടിരിക്കുന്നത്.ഹോട്ടല്‍ തുടങ്ങാന്‍ സഹായിച്ചാല്‍ അഞ്ചു കോടി രൂപ നല്‍കാമെന്ന് ചാനല്‍ പ്രതിനിധികള്‍ പറയുമ്പോള്‍ പണം ഡല്‍ഹിയിലെ സെക്രട്ടറിക്ക് കൈമാറിയാല്‍ മതിയെന്ന് എം.കെ. രാഘവന്‍ വിഡിയോയില്‍ പറയുന്നുണ്ട്. എന്നാല്‍, തന്നെ അപകീര്‍ത്തിപ്പെടുത്താനും തെരഞ്ഞെടുപ്പില്‍ മോശക്കാരനായി ചിത്രീകരിക്കാനുമായി നിര്‍മിച്ച വ്യാജ വിഡിയോയാണിതെന്ന് കാണിച്ച് പൊലീസ് കമീഷണര്‍ക്കും ജില്ല വരണാധികാരിയായ കലക്ടര്‍ക്കും എം.കെ. രാഘവന്‍ പരാതി നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമീഷന് പരാതിയുടെ കോപ്പി നല്‍കുമെന്നും അറിയിച്ചു.നോയിഡ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന 'കോര്‍പ്ടാസ്‌ക്' കണ്‍സല്‍ട്ടന്‍സി പ്രതിനിധികളായാണ് ചാനല്‍ സംഘം മാര്‍ച്ച് 10ന് എം.കെ. രാഘവന്റെ കോഴിക്കോട്ടെ വീട്ടിലെത്തിയതെന്ന് പുറത്തുവിട്ട വിഡിയോയില്‍ പറയുന്നു. സിംഗപ്പൂരിലെ ഒരു ക്ലൈന്റിന് കോഴിക്കോട്ട് ഹോട്ടല്‍ തുടങ്ങണം. അതിനായി 15 ഏക്കര്‍ ഭൂമിയേറ്റെടുക്കാനും പ്രാദേശികമായി ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ എം.പി എന്ന നിലയില്‍ പരിഹരിക്കാനും സഹായിച്ചാല്‍ അഞ്ചു കോടി രൂപ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് നല്‍കാമെന്ന വാഗ്ദാനമാണ് സംഘം നല്‍കിയത്.പണം ഡല്‍ഹിയിലെ തന്റെ സെക്രട്ടറിയെ കാശായി ഏല്‍പിച്ചാല്‍ മതിയെന്നും ചെക്ക് വേണ്ടെന്നും എം.കെ. രാഘവന്‍ പറയുന്നതായി വിഡിയോയില്‍ കാണാം. തുടര്‍ന്ന് നടക്കുന്ന സംസാരത്തിലാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 20 കോടി ചെലവ് വന്നുവെന്നും പാര്‍ട്ടി രണ്ടു കോടി മുതല്‍ അഞ്ചു കോടി രൂപവരെ തന്നുവെന്നുമുള്ള വെളിപ്പെടുത്തല്‍.തെരഞ്ഞെടുപ്പിന് ഒരുപാട് പണം ആവശ്യമുണ്ടെന്നും ദിവസവും വാഹനങ്ങള്‍ക്കുള്ള ചെലവുള്‍പ്പെടെ 10 ലക്ഷം രൂപ വേണമെന്നും വിഡിയോയില്‍ എം.കെ. രാഘവന്‍ പറയുന്നതായി കാണാം.

തെരഞ്ഞെടുപ്പ് ദിവസം മദ്യം നല്‍കാറുണ്ടെങ്കില്‍ അതിന്റെ കാര്യമെല്ലാം വിവിധ കമ്മിറ്റികളാണ് കൈകാര്യം ചെയ്യാറുള്ളത്. വിഡിയോ അടിസ്ഥാനത്തില്‍ എം.കെ. രാഘവനെതിരെ തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് എല്‍.ഡി.എഫ് നേതൃത്വം.അസോസിയേറ്റഡ് ബ്രോഡ്കാസ്റ്റിങ് കോര്‍പറേഷന്റെ ഉടമസ്ഥതയില്‍ മാര്‍ച്ച് 30നാണ് ടി.വി 9 ഭാരതവര്‍ഷ ഹിന്ദി ചാനല്‍ ലോഞ്ച് ചെയ്തത്. ഹിന്ദിക്കു പുറമെ അഞ്ചു പ്രാദേശിക ഭാഷകളിലും ടി.വി 9ന്റെ ചാനലുകളുണ്ട്.പണം ആവശ്യപ്പെട്ടു എന്ന് തെളിയിച്ചാല്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കും എം.കെ. രാഘവന്‍കോഴിക്കോട്: തെരഞ്ഞെടുപ്പ് കാലത്ത് തന്നെ അപകീര്‍ത്തിപ്പെടുത്താനായി നിര്‍മിച്ച വ്യാജ വിഡിയോ ആണിത്.

ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എം.കെ. രാഘവന്‍ ഫേസ്ബുക്ക് വിഡിയോയിലൂടെ പറഞ്ഞു.താന്‍ അഞ്ചു കോടി ആവശ്യപ്പെട്ടു എന്ന് തെളിയിച്ചാല്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിച്ച് പൊതുജീവിതം അവസാനിപ്പിക്കും. വീട്ടില്‍ കാണാന്‍ വരുന്നവരെ കാണാറുണ്ട്. ഇതില്‍ ശബ്ദം ഡബ് ചെയ്താണെന്നും വിഡിയോ കൃത്രിമമായി നിര്‍മിച്ചതാണെന്നും രാഘവന്‍ അറിയിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (1 hour ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (3 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (3 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (4 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (4 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (4 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (4 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (4 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (4 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (4 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (4 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (4 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (7 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (10 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (10 hours ago)

Malayali Vartha Recommends