എല്ലാവരോടും കരുണ കാണിച്ച ധനമന്ത്രി... നിര്‍ധന രോഗികള്‍ക്കായി കാരുണ്യ ലോട്ടറി ആവിഷ്‌കരിച്ചു, കര്‍ഷകത്തൊഴിലാളികള്‍ക്ക് ആദ്യമായി പെന്‍ഷന്‍ ഏര്‍പ്പെടുത്തി, ഏറ്റവുമധികം ബജറ്റ് അവതരിപ്പിച്ച ധനമന്ത്രിയെന്ന ഖ്യാതിയും കെ.എം.മാണിക്കു തന്നെ

എല്ലാവരോടും കരുണ കാണിച്ച ധനമന്ത്രിയായിരുന്നു കെ.എം.മാണി. നിര്‍ധന രോഗികള്‍ക്കായി കാരുണ്യ ലോട്ടറി ആവിഷ്‌കരിച്ചതും കര്‍ഷകത്തൊഴിലാളികള്‍ക്ക് ആദ്യമായി പെന്‍ഷന്‍ ഏര്‍പ്പെടുത്തിയതും അദ്ദേഹമാണ്. ഏറ്റവുമധികം ബജറ്റ് അവതരിപ്പിച്ച ധനമന്ത്രിയെന്ന ഖ്യാതിയും കെ.എം.മാണിക്കു തന്നെ. ധനമന്ത്രിയെന്ന നിലയില്‍ മാണിക്ക് ദേശീയതലത്തില്‍ ലഭിച്ച ഏറ്റവും വലിയ അംഗീകാരമായിരുന്നു ജി.എസ്.ടി ഉന്നതാധികാരസമിതിയുടെ അധ്യക്ഷ പദവി.
കിടപ്പുരോഗികള്‍ക്കും ഗുരുതരരോഗബാധിതരായ പാവങ്ങള്‍ക്കും ചികില്‍സാസഹായം നല്‍കുന്നതിന് തുടങ്ങിയ കാരുണ്യ ലോട്ടറി താന്‍ ചെയ്ത ഏറ്റവും വലിയ നന്മയായി കെ.എം.മാണി കരുതിയിരുന്നു. ബാര്‍കോഴ വിവാദത്തില്‍ കോടതി പരാമര്‍ശത്തെ തുടര്‍ന്ന് രാജിവച്ചിറങ്ങിയപ്പോള്‍ കെ.എം.മാണി പറഞ്ഞു.
ഇ.കെ.നായനാര്‍ മന്ത്രിസഭയില്‍ അംഗമായിരിക്കെ 198081 ബജറ്റില്‍ കെ.എം.മാണിയാണ് ആദ്യമായി കര്‍ഷകത്തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ അനുവദിക്കുന്നത്. താങ്ങുവില നല്‍കി കര്‍ഷകരില്‍ നിന്ന് നെല്ല് സംഭരിച്ചുതുടങ്ങിയതും റബറിന് വിലസ്ഥിരതാപദ്ധതി ആവിഷ്‌കരിച്ചതും കര്‍ഷകമനസറിയുന്ന മാണി തന്നെ. മാര്‍ക്‌സിസത്തിന് ബദലായി താന്‍ ആവിഷ്‌കരിച്ച അധ്വാനവര്‍ഗസിദ്ധാന്തമായിരുന്നു ഈ ബജറ്റുകളുടെയും അടിത്തറയെന്ന് മാണി പറഞ്ഞിട്ടുണ്ട്.
രാഷ്ട്രീയത്തിലെ കൗശലം മാണിയുടെ ബജറ്റിലുമുണ്ടായിരുന്നു. ബജറ്റിലെ വിമര്‍ശിക്കപ്പെടേണ്ട കാര്യങ്ങള്‍ പ്രാധാന്യത്തോടെ തന്റെ പ്രസംഗത്തില്‍ അവതരിപ്പിക്കും. പ്രതിഷേധം ശക്തമാകുമ്പോള്‍ ഒറ്റയടിക്ക് അതെല്ലാം പിന്‍വലിച്ച് എല്ലാവരുടെയും പരാതി തീര്‍ക്കുകയും ചെയ്യുന്ന മാണിയുടെ ഈ തന്ത്രം പരസ്യമാക്കിയത് അദ്ദേഹത്തെ അകംപുറം അറിയുന്ന ഉമ്മന്‍ചാണ്ടി തന്നെ.
രാജ്യത്തെ ആദ്യ മിച്ച ബജറ്റ് അവതരിപ്പിച്ച് വിവാദത്തിലായ ചരിത്രവും കെ.എം.മാണിക്കുണ്ട്. 198687ല്‍ അദ്ദേഹം അവതരിപ്പിച്ചത് 15 കോടിയുടെ മിച്ച ബജറ്റ് ആയിരുന്നു.
കടബാധ്യത ഒളിപ്പിച്ചുവച്ച ബജറ്റിനെ ആക്രമിച്ചത് പ്രതിപക്ഷം മാത്രമായിരുന്നില്ല. വിവാദം കടുത്തപ്പോള്‍ ബജറ്റ് ഒരേ സമയം കമ്മിയും മിച്ചവുമാണെന്ന് മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരന്‍ വിശദീകരിച്ചു. മാണിക്കു പകരം തച്ചടി പ്രഭാകരന്‍ ധനമന്ത്രിയായതാണ് ആ കമ്മിച്ച ബജറ്റിന്റെ ഫലശ്രുതി. ഒടുവില്‍ തന്റെ പതിമൂന്നാം ബജറ്റ് മാണി അവതരിപ്പിച്ചത് പതിമൂന്നാം നിയമസഭയില്‍ മാര്‍ച്ച് പതിമൂന്നിനായിരുന്നു. കയ്യാങ്കളിക്കിടെ ഒറ്റവരിയില്‍ അവതരിപ്പിച്ച ബജറ്റ്
പതിമൂന്നിനുണ്ടെന്നു പറയുന്ന ദൗര്‍ഭാഗ്യവും ബജറ്റ് വിറ്റെന്ന ആരോപണങ്ങളും മറികടന്ന് പതിമൂന്നാമതും പാലായില്‍ നിന്ന് വിജയിച്ച് വീണ്ടും സഭയിലെത്തുകയും ചെയ്തു കെ.എം.മാണി.
https://www.facebook.com/Malayalivartha























