Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പുറത്തു വരുന്ന എല്ലാ സര്‍വ്വേ ഫലങ്ങളിലും തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ ജയിക്കുമെന്ന് റിപ്പോര്‍ട്ട്... സാധാരണക്കാരില്‍ സാധാരണക്കാരനായി കുമ്മനം തലസ്ഥാനത്ത് നിറയുന്നു

10 APRIL 2019 09:30 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

കിടക്കാന്‍ ശീതീകരിച്ച ഹോട്ടല്‍ മുറിയോ കിടക്കയോ പരിചാരകരോ വേണ്ട, ഏതെങ്കിലും വീടിന്റെ വരാന്ത മതി. അതും കിട്ടിയില്ലെങ്കില്‍ കേരളത്തിലെ ഏതെങ്കിലും ബാലാശ്രമത്തില്‍ കുട്ടികള്‍ക്കൊപ്പം ഞാന്‍ തലചായ്ക്കും'. കഴിഞ്ഞ 9മാസവും 11ദിവസവും മിസോറാം ഗവര്‍ണറായി ഐസ്വാളിലെ രാജ്ഭവനില്‍ കരിമ്പൂച്ചകളുടെ ഇസെഡ് പ്ലസ് സുരക്ഷയ്ക്ക് നടുവില്‍ നിന്ന് കേരളത്തിലെ പൊരിവെയിലില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങേണ്ടി വന്നതില്‍ കുമ്മനംരാജശേഖരന് തെല്ലും ബുദ്ധിമുട്ടില്ല.

ഗവര്‍ണറായപ്പാള്‍ എല്ലാവരോടും സംസാരിക്കാന്‍ കഴിയില്ലായിരുന്നു. ഇപ്പോള്‍ അങ്ങനെയല്ല, മുഴുവന്‍ സമയവും ജനങ്ങള്‍ക്കിടയിലാണ്. ഇതാണ് എനിക്ക് ഇഷ്ടവും. തിരുവനന്തപുരം ലോക്‌സഭാമണ്ഡലത്തിലെ ബി.ജെ.പിസ്ഥാനാര്‍ത്ഥി കുമ്മനംരാജശേഖരന്‍ കഴിഞ്ഞ ദിവസം പ്രചാരണത്തിന് ഇറങ്ങും മുമ്പാണ് മനസ് തുറന്നത്. പതിവ് പോലെകൃത്യം 5ന് എഴുന്നേറ്റു. കുളികഴിഞ്ഞ് മുറിയില്‍നിന്ന് പുറത്ത് ഇറങ്ങും മുമ്പ് അല്പനേരം യോഗയും ധ്യാനവും.തൂവെള്ളഷര്‍ട്ടും മുണ്ടും ധരിച്ച് ചന്ദനക്കുറിയും തൊട്ട് മുറിക്ക് പുറത്തിറങ്ങിയ കുമ്മനം നേരേ സ്വീകരണമുറിയിലേക്ക്. പ്രചാരണതിരക്കുകളില്‍ ദിവസവും രാത്രിവൈകും വരെ അലിഞ്ഞു ചേരുന്നത് ഇഷ്ടംതന്നെ പക്ഷേ വര്‍ഷങ്ങളായുള്ള പ്രഭാതസവാരി ഇപ്പോള്‍ ഇല്ലാതായി. രാവിലെ പ്രചാരണത്തിന് ഇറങ്ങാന്‍ പ്രവര്‍ത്തകര്‍ കാത്തു നില്‍ക്കാറുള്ളതിനാലാണ് നടത്തം ഒഴിവാക്കിയത്. വായനയിലും കുറവ് വന്നു. രാവിലെ തിരക്കിട്ട് പത്രങ്ങള്‍ ഓടിച്ച് വായിക്കും. ബാക്കി വായന വാഹനത്തിലിരുന്ന്. ദിവസേന ക്ഷേത്രദര്‍ശനം പതിവില്ല. തനി വെജിറ്റേറിയനായ കുമ്മനത്തിന് ഏറെ ഇഷ്ടം കരിക്കിന്‍ വെള്ളവും പഴങ്ങളുമാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിരക്കിലും അത് നിര്‍ബന്ധമാണ്. ഇപ്പോള്‍ പ്രഭാത ഭക്ഷണം ഓരോപ്രചാരണസ്ഥലങ്ങളിലും പ്രവര്‍ത്തകരുടെ വീട്ടിലായിരിക്കും. ഉച്ചയ്ക്കും രാത്രിയും അങ്ങനെ തന്നെ.

പ്രചാരണം അവസാനിക്കുന്നിടത്ത് ഏതെങ്കിലും പ്രവര്‍ത്തകന്റെ വീട്ടില്‍ കിടന്നുറങ്ങും. പിറ്റേന്ന് വെളുപ്പിന് കുളിച്ചൊരുങ്ങി വീണ്ടും പ്രചാരണ വാഹനത്തിലേക്ക്.'പ്രത്യേകിച്ച് ഇഷ്ടങ്ങളൊന്നും ഇല്ലാത്ത എന്നെ പോലുള്ളവര്‍ ആര്‍ക്കും ഒരുബുദ്ധിമുട്ട് ആവില്ലല്ലോകുമ്മനംപറഞ്ഞു. പാര്‍ലമെന്റിലേക്കുള്ള കന്നിയങ്കത്തില്‍ വിജയം തനിക്കൊപ്പമായിരിക്കുമെന്ന് കുമ്മനം ഉറപ്പിക്കുന്നു.അതിന് വ്യക്തമായകാരണവും ഉണ്ട്.' സ്വന്തംകാര്യം നോക്കാന്‍ വേണ്ടിയല്ല ഞാന്‍ പൊതുപ്രവര്‍ത്തനം നടത്തുന്നത്. എനിക്കായി ഒന്നുംസമ്പാദിച്ചിട്ടില്ല. ഗവര്‍ണറായിരുന്നപ്പോള്‍പ്രതിമാസം ലഭിച്ച മൂന്ന് ലക്ഷത്തിലേറെ വരുന്ന ശമ്പളം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കി.

ഉപഹാരമായി കിട്ടിയ പുസ്തകങ്ങള്‍ പല ലൈബ്രറികള്‍ക്കായും നല്‍കി. ഒടുവില്‍ കൈയില്‍ അവശേഷിച്ചത് 512രൂപമാത്രം. അതും ഇപ്പോള്‍ തീര്‍ന്നു. സ്വന്തമായി ഒരുഷര്‍ട്ട് പോലും വാങ്ങാറില്ല. ആരെങ്കിലും തരുന്ന തുണികള്‍ തയ്ച്ച് ഇടും. ഏഴ്‌സഹോദരങ്ങളുണ്ടെങ്കിലും ആരെയും അങ്ങനെ കാണാറില്ല. ഗവര്‍ണര്‍ പദവിഒഴിഞ്ഞശേഷം കോട്ടയത്തെ തറവാട്ടില്‍ പോയി.

അവിടെ അവിവാഹിതനായ അനുജന്‍ കുമ്മനം രവീന്ദ്രന്‍ മാത്രമാണ് താമസം. വിശേഷങ്ങള്‍ പറയുന്നതിനിടെ സ്വീകരണമുറിക്ക് പുറത്ത് സന്ദര്‍ശകരുടെ എണ്ണംവര്‍ദ്ധിച്ചു. പുരികങ്ങള്‍ ഇറുക്കി, നിറഞ്ഞ പുഞ്ചിരിയോടെ എല്ലാവരെയും സ്വാഗതം ചെയ്തു. അല്പനേരം പ്രവര്‍ത്തകരുമായി കുശലവുംചര്‍ച്ചയും. ഏഴോടെ താമര ചിഹ്നമുള്ള കൊടിവച്ച കാര്‍ കാര്യാലയത്തിന് മുന്നിലെത്തി. കൈകൂപ്പി നിറപുഞ്ചിരിയോടെ കുമ്മനം നേരെ പാറശാലയിലേക്ക് തിരിച്ചു.

പൊന്നാടകള്‍ക്ക് അവകാശികള്‍ വേറെയുണ്ട് പ്രചാരണത്തിനിടെ ദിവസേന നൂറുകണക്കിന് പൊന്നാടകളും ഷാളുകളുമാണ് ലഭിക്കുന്നത്. കിട്ടുന്നതെല്ലാം കൃത്യമായി മടക്കിസൂക്ഷിക്കാന്‍ ഒപ്പമുള്ളവരോട് കുമ്മനം പറഞ്ഞിട്ടുണ്ട്. പൊന്നാടകളോടുള്ള ഇഷ്ടംകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്ന് കരുതിയാല്‍ തെറ്റി. സ്വന്തമായി വസ്ത്രം വാങ്ങാന്‍ കഴിയാതെ വൃദ്ധസദനങ്ങളില്‍ കഴിയുന്ന പ്രായമായവര്‍ക്ക് നല്‍കാനാണ് ഇവശേഖരിക്കുന്നത്. കാറിലും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലുമാണ് ഇതെല്ലാം സൂക്ഷിക്കുന്നത്.

ഇലക്ഷന്‍ കഴിഞ്ഞാല്‍ പൊന്നാടകളും ഷാളുകളും അതിന്റെ യഥാര്‍ത്ഥ അവകാശികള്‍ക്ക് എത്തിക്കുമെന്ന് കുമ്മനം പറഞ്ഞു. എല്ലാം പങ്കുവയ്ക്കാനാണ് എനിക്ക് ഇഷ്ടം. എവിടെപ്പോയാലും കൈയില്‍ ഒരുബാഗ് മാത്രമാണ് എനിക്കുള്ളത്. മിസോറാമില്‍ പോയപ്പോഴും മടങ്ങി വന്നപ്പോഴും അങ്ങനെ തന്നെ. എനിക്ക് ആവശ്യമായതെല്ലാം അതിനുള്ളില്‍ ഉണ്ട്. അതില്‍ കൂടുതല്ലൊന്നും വേണ്ട. ജനങ്ങള്‍ക്ക് ആവശ്യമുള്ളകാലം വരെ അവരോടൊപ്പം കാണും.അത് കഴിഞ്ഞാല്‍ വിശ്വഹിന്ദ് പരിഷത്ത് സെക്രട്ടറിയായിരിക്കെ സ്ഥാപിച്ച ബാലാശ്രമങ്ങളിലേക്ക് പോകും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (11 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (11 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (11 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (13 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (14 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (14 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (14 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (14 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (14 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (14 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (14 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (14 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (14 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (14 hours ago)

Malayali Vartha Recommends