Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

വിഷു ആഘോഷങ്ങള്‍ക്കായി ഇന്ന് വൈകുന്നേരം മുതല്‍ 10 ദിവസത്തേക്ക് ശബരിമല നട തുറക്കും, തെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരി കൊണ്ടിരിക്കെ, ശബരിമല രാഷ്ട്രീയകരുനീക്കങ്ങള്‍ക്ക് വേദിയാകുമെന്ന് അഭ്യൂഹങ്ങള്‍

10 APRIL 2019 10:50 AM IST
മലയാളി വാര്‍ത്ത

വിഷു ആഘോഷങ്ങള്‍ക്കായി ബുധനാഴ്ച വൈകീട്ട് മുതല്‍ 10 ദിവസത്തേക്ക് ശബരിമല നട തുറക്കും. തെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരി കൊണ്ടിരിക്കെ, ശബരിമല രാഷ്ട്രീയകരുനീക്കങ്ങള്‍ക്ക് വേദിയാകുമെന്ന് അഭ്യൂഹം ഉയരുന്നു. യുവതി പ്രവേശനത്തിനെതിരായ സമരം തങ്ങള്‍ക്ക് ഗുണം ചെയ്തുവെന്നാണ് പ്രചാരണം ചൂടുപിടിച്ചതോടെ ബി.ജെ.പി വിലയിരുത്തുന്നത്.

വിഷുവിനു നട തുറക്കുമ്പോള്‍ ശബരിമല വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നത് തങ്ങള്‍ക്ക് കുറച്ചുകൂടി ഗുണമുണ്ടാക്കുമെന്നാണ് ബി.ജെ.പി, ആര്‍.എസ്.എസ് നേതാക്കള്‍ പറയുന്നത്.ഇതിനായി പ്രധാനമന്ത്രി മോദിയെ ശബരിമലയില്‍ എത്തിക്കാന്‍ ആലോചിക്കുന്നുണ്ട്. മോദി ശബരിമലയിലെത്തി ആചാരസംരക്ഷണം സംബന്ധിച്ച് പ്രഖ്യാപനം നടത്തുന്നത് വലിയ തരംഗത്തിന് ഇടവരുത്തുമെന്നാണ് ആര്‍.എസ്.എസ് വിലയിരുത്തുന്നതത്രേ.

ശബരിമലയെ തെരഞ്ഞെടുപ്പ് പ്രചാരണവിഷയമാക്കരുതെന്ന തെരഞ്ഞെടുപ്പ് കമീഷന്റെ വിലക്കാണ് ഇതിനു വിലങ്ങുതടിയായുള്ളത്. മോദി പെട്ടെന്ന് എത്തുന്നത് 41 ദിവസത്തെ വ്രതാനുഷ്ഠാനത്തിനു ശേഷമാണോ എന്ന ചോദ്യമുയരുമെന്ന ആശങ്കയും ആര്‍.എസ്.എസിനുണ്ട്. വിഷു പൂജാവേളയില്‍ യുവതികളെത്തിയാല്‍ തടയുന്നതിനു സര്‍വ സന്നാഹങ്ങളുമായി കാവല്‍ നില്‍ക്കാന്‍ പ്രവര്‍ത്തകരെ സജ്ജീകരിച്ചിട്ടുണ്ടെന്നാണ് വിവരം.

യുവതികളെത്തിയാല്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്താമെന്നും അതോടെ ശബരിമല വീണ്ടും സജീവ ചര്‍ച്ചയാക്കാമെന്നും അവര്‍ വിലയിരുത്തുന്നു. കുംഭമാസ പൂജക്കായി ഫെബ്രുവരിയിലും ഉത്സവത്തിനായി മാര്‍ച്ചിലും നടതുറന്നപ്പോള്‍ യുവതികളെ തടയുന്നതിനായി കര്‍മസമിതിയുടെ നാമമാത്രം പ്രവര്‍ത്തകരാണ് ഉണ്ടായിരുന്നത്.

രാത്രിയില്‍ നടയടക്കുന്ന വേളയില്‍ നടന്നുവന്ന നാമജപ പ്രതിഷേധവും ഈ ദിവസങ്ങളില്‍ ഉണ്ടായില്ല. ഇതര സംസ്ഥാനക്കാരായ ഏതാനും യുവതികളെത്തിയിരുന്നെങ്കിലും അവരെ കടത്തിവിടാന്‍ പൊലീസ് തയാറായതുമില്ല.യുവതികള്‍ കയറുന്നതാണ് തങ്ങള്‍ക്ക് ഗുണമെന്ന കണക്ക് കൂട്ടലിലാണ് കര്‍മസമിതിക്കാര്‍ ആ ദിവസങ്ങളില്‍ വിട്ടുനിന്നതെന്ന് പറയപ്പെട്ടിരുന്നു.

യുവതികള്‍ കയറുന്നത് ജനങ്ങളില്‍ വലിയ പ്രതിഷേധത്തിനു കാരണമാകുമെന്നതിനാലാണ് ഒരു യുവതിപോലും കയറാതിരിക്കാനുള്ള ജാഗ്രതയില്‍ പൊലീസ് നിലയുറപ്പിച്ചതെന്നും ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് ശബരിമലയില്‍ പ്രശ്‌നങ്ങളുണ്ടാകുന്നതിനെ ഇടതുപക്ഷവും ബി.ജെ.പിയും ഭയപ്പെട്ടിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (1 hour ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (3 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (3 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (3 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (3 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (3 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (3 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (3 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (3 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (3 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (4 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (4 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (6 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (9 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (9 hours ago)

Malayali Vartha Recommends