മാണിക്കൊപ്പം മാഞ്ഞു പോകുന്നത് ആ കേസുകളും!! രാഷ്‌ട്രീയ കോളിളക്കം സൃഷ്‌ടിച്ച ആ കേസുകളിലെല്ലാം മാണിയാണ് മുഖ്യപ്രതിയെന്നിരിക്കേ കേസിന് ഇനി പ്രസക്‌തിയില്ലെന്ന് നിയമവൃത്തങ്ങള്‍

വിജിലന്‍സ് കേസുകളുടെ കുത്തൊഴുക്കിനിടെ തന്റെ വലംകൈയായിരുന്ന മുന്‍ അഡീ. അഡ്വക്കേറ്റ് ജനറല്‍ പി.സി. ഐപ്പിന്റെ ദേഹവിയോഗം അദ്ദേഹത്തെ വല്ലാതെ ഉലച്ചുവെങ്കിലും സ്വതസിദ്ധമായ ചിരിയോടെ പതറാതെ മുന്നോട്ടുനീങ്ങിയത് എതിരാളികളെപ്പോലും അമ്ബരപ്പിക്കുന്നതായിരുന്നു. രാഷ്‌ട്രീയ കോളിളക്കം സൃഷ്‌ടിച്ച ഈ കേസുകളിലെല്ലാം മാണിയാണു മുഖ്യപ്രതിയെന്നിരിക്കേ കേസിന് ഇനി പ്രസക്‌തിയില്ലെന്നാണു നിയമവൃത്തങ്ങള്‍ പറയുന്നത്.
ബാര്‍ കോഴക്കേസ്, ലെഡ് ഓക്‌സൈഡ് അഴിമതിക്കേസ്, കോഴിക്കോഴക്കേസ്, സമൂഹ വിവാഹക്കേസ്, ഉദ്യോഗസ്‌ഥ-നോട്ടറി നിയമന അഴിമതി കേസുകളെല്ലാം തുടക്കത്തിലോ പാതിവഴിയിലോ ആണ്. ബാര്‍ കോഴക്കേസ് കഴിഞ്ഞാഴ്‌ച പരിഗണിക്കേണ്ടതായിരുന്നെങ്കിലും രോഗാവസ്‌ഥ പുറത്തുവന്നതോടെ മാറ്റിവയ്‌ക്കുകയായിരുന്നു. ലെഡ് ഓക്‌സൈഡ് കേസില്‍ അന്വേഷണ ഉദ്യോഗസ്‌ഥന്‍, മേല്‍നടപടിക്കു പ്രോസിക്യൂഷന്‍ ഡയറക്‌ടര്‍ ജനറലിന്റെ നിയമോപദേശം തേടിയിരിക്കേയാണു മാണി വ്യവഹാരങ്ങളില്ലാത്ത ലോകത്തേക്കു യാത്രയാകുന്നത്. മാണി 2013-14 ല്‍ അവതരിപ്പിച്ച ബജറ്റില്‍ സൂപ്പര്‍ പിഗ്‌മെന്‍സ് കമ്ബനിക്ക് മുന്‍കാലപ്രാബല്യത്തോടെ നികുതി അഞ്ചു ശതമാനമാക്കി കുറച്ചിരുന്നു. ബാറ്ററികളില്‍ ഉപയോഗിക്കുന്ന ലെഡ് ഓക്‌സൈഡ് ഉണ്ടാക്കുന്ന കമ്ബനിക്ക് ഇളവുചെയ്‌ത് ഖജനാവിന് 1.66 കോടി രൂപ നഷ്‌ടമുണ്ടാക്കിയെന്ന കേസില്‍ ഒന്നാംപ്രതിയായിരുന്നു.
സമൂഹവിവാഹം നടത്തിയതില്‍ അഴിമതിയുണ്ടെന്ന പരാതിയില്‍ മാണിക്കെതിരേ ത്വരിതപരിശോധനയ്‌ക്കു തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു. 2014 ഒക്‌ടോബറില്‍ പാര്‍ട്ടി സുവര്‍ണ ജൂബിലിയോടനുബന്ധിച്ചാണു കോട്ടയത്ത് സമൂഹവിവാഹം നടത്തിയത്. ബാറുടമകള്‍ മാണിക്കു കോഴ നല്‍കിയെന്ന് ആരോപിക്കുന്ന കാലയളവിലായിരുന്നു ഇത്. ബാര്‍കോഴയില്‍നിന്നു ലഭിച്ച പണമാണ് ഉപയോഗിച്ചതെന്നായിരുന്നു ആരോപണം. കോഴി കോഴക്കേസില്‍ മാണിക്കെതിരേ ശക്‌തമായ തെളിവുകളാണു വിജിലന്‍സ് ശേഖരിച്ചത്. 15.5 കോടി മാണി കൈപ്പറ്റിയെന്നതിന്റെ തെളിവുകളും വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച എഫ്.ഐ.ആറിലുണ്ട്. എന്നിട്ടും മാണി കുലുങ്ങിയില്ല. ഉദ്യോഗസ്‌ഥ നിയമനത്തിലും അഭിഭാഷക നോട്ടറി നിയമനത്തിലും അഴിമതി ആരോപിച്ചുള്ള ഹര്‍ജിയില്‍ മാണിക്കെതിരേ പ്രാരംഭ അന്വേഷണം നടത്താന്‍ വിജിലന്‍സിനോട് കോടതി നിര്‍ദേശിച്ചു.
https://www.facebook.com/Malayalivartha























