യാത്രയായത് കുഞ്ഞാപ്പയുടെ കുഞ്ഞുമാണി; കെട്ടിപ്പുണര്‍ന്ന് കുതികാല്‍ വെട്ടുന്നവര്‍ക്കിടയില്‍ കുഞ്ഞാലിക്കുട്ടിയെ നമ്പാം, കൂടെ നിന്നാല്‍ ചതിക്കില്ല'. ബാര്‍കോഴ വിവാദം കത്തിനില്‍ക്കുമ്പോള്‍ യു.ഡി.എഫില്‍ ഒറ്റപ്പെട്ട കെ.എം. മാണിയുടെ വാക്കുകൾ ഇങ്ങനെ...

കെട്ടിപ്പുണര്‍ന്ന് കുതികാല്‍ വെട്ടുന്നവര്‍ക്കിടയില്‍ കുഞ്ഞാലിക്കുട്ടിയെ നമ്പാം. കൂടെ നിന്നാല്‍ ചതിക്കില്ല'. ബാര്‍കോഴ വിവാദം കത്തിനില്‍ക്കുമ്പോള്‍ യു.ഡി.എഫില്‍ ഒറ്റപ്പെട്ട കെ.എം. മാണിയുടെ വാക്കുകളാണിത്. കേരള കോണ്‍ഗ്രസും മുസ്ലിം ലീഗും തമ്മിലെ പാര്‍ട്ടി ബന്ധത്തിനും മുകളിലായിരുന്നു മാണിയും കുഞ്ഞാലിക്കുട്ടിയും തമ്മിലെ വ്യക്തിബന്ധം. മാണി യു.ഡി.എഫ് വിട്ടപ്പോഴും അദ്ദേഹവുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയതും കുഞ്ഞാലിക്കുട്ടി മാത്രം. ഒരുതവണ പോലും പരസ്പരം വിര്‍ശിച്ചിട്ടില്ല.
മുന്നണി വിട്ടെങ്കിലും ഇ.അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്നുള്ള 2017ലെ മലപ്പുറം ലോക്സഭ ഉപതിരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടിക്ക് പരസ്യ പിന്തുണയുമായി മാണിയെത്തി. യു.ഡി.എഫിലേക്കുള്ള പാലവുമല്ല, കലുങ്കുമല്ല. കുഞ്ഞാലിക്കുട്ടിക്കുള്ള പിന്തുണയെന്നാണ് അന്ന് മാണി പറഞ്ഞത്.km• കമ്മ്യൂണിസ്റ്റ് തകര്‍ച്ച പ്രവചിച്ച മാണിയുടെ അദ്ധ്വാന വര്‍ഗസിദ്ധാന്തംബാര്‍ കോഴ വിവാദത്തിന് പിന്നില്‍ കോണ്‍ഗ്രസിന്റെ ഗൂഢാലോചനയാണെന്ന വികാരം മാണി കോണ്‍ഗ്രസില്‍ ശക്തമാവുകയും യു.ഡി.എഫ് യോഗം ബഹിഷ്‌ക്കരിക്കുകയും ചെയ്തതിന് പിന്നാലെ കോണ്‍ഗ്രസ് നേതാക്കള്‍ മാണിയെ പലതവണ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണെടുത്തില്ല. തൊട്ടുപിന്നാലെ കുഞ്ഞാലിക്കുട്ടിയുടെ വിളിയെത്തിയതോടെ അടുത്ത യോഗത്തില്‍ പങ്കെടുക്കാമെന്ന് മാണി സമ്മതിച്ചു. എത്രവലിയ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ക്കിടയിലും ഈ ഹൃദയബന്ധം ശക്തമായിരുന്നു. ബാര്‍കോഴ വിവാദത്തില്‍ ലീഗിനുള്ളിലെ മുറുമുറുപ്പുകള്‍ പോലും മറികടന്നാണ് കുഞ്ഞാലിക്കുട്ടി മാണിക്ക് പരസ്യപിന്തുണ പ്രഖ്യാപിച്ചത്.കെ.എം. മാണിക്ക് യു.ഡി.എഫിലേക്ക് മടങ്ങിവരാനുള്ള വേദിയൊരുക്കിയതും കുഞ്ഞാലിക്കുട്ടിയായിരുന്നു.
കോഴിക്കോട് ചേര്‍ന്ന ഇ. അഹമ്മദ് അനുസ്മരണ സമ്മേളനത്തില്‍ കണ്ടാല്‍ മിണ്ടാതിരുന്ന കെ.എം. മാണിയെയും കോണ്‍ഗ്രസ് നേതാക്കളെയും ഒന്നിച്ചിരുത്തി കൈകൊടുപ്പിച്ചു. കേരള കോണ്‍ഗ്രസ് യു.ഡി.എഫില്‍ ഉണ്ടാവണമെന്ന വ്യക്തമായ സന്ദേശം കുഞ്ഞാലിക്കുട്ടി വേദിയില്‍ വച്ചുതന്നെ കോണ്‍ഗ്രസ് നേതാക്കള്‍ക്കേകി. യു.ഡി.എഫിലേക്ക് മടങ്ങുന്നതിന്റെ ഉപാധിയായി രാജ്യസഭ സീറ്റ് വേണമെന്ന മാണിയുടെ നിലപാടിന് പിന്തുണ നല്‍കിയതും കുഞ്ഞാലിക്കുട്ടിയായിരുന്നു. ഈ ഇഴയടുപ്പമാണ് കുഞ്ഞാലിക്കുട്ടിയും കുഞ്ഞുമാണിയുമെന്ന പ്രയോഗം തന്നെ സമ്മാനിച്ചത്. ഏറ്റവുമൊടുവില്‍ കോട്ടയം സീറ്റിനെ ചൊല്ലി കേരള കോണ്‍ഗ്രസില്‍ മാണിയും ജോസഫും തമ്മിലുണ്ടായ പ്രശ്‌നത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്താന്‍ കോണ്‍ഗ്രസ് നിയോഗിച്ചതും കുഞ്ഞാലിക്കുട്ടിയെയായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ തിരക്കിനിടയിലും കഴിഞ്ഞ ദിവസം കുഞ്ഞാലിക്കുട്ടി മാണിയെ കാണാന്‍ ആശുപത്രിയിലെത്തിയിരുന്നു. നഷ്ടപ്പെട്ടത് ബന്ധുവിനെയാണെന്ന കുഞ്ഞാലിക്കുട്ടിയുടെ വാക്കിലുമുണ്ട് നഷ്ടത്തിന്റെയും അടുപ്പത്തിന്റെയും ആഴം.
https://www.facebook.com/Malayalivartha























