Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പത്രത്തില്‍ വൈവാഹിക പരസ്യം നല്കിയ ശേഷം മാട്രിമോണിയല്‍ സൈറ്റുകളിലെ പേജിന്റെ പ്രിന്റ്ഔട്ട് എടുത്ത് ഉപഭോക്താക്കള്‍ക്ക് കൊടുത്ത് പണം തട്ടിയിരുന്ന വിരുതന്‍മാര്‍ അറസ്റ്റില്‍ 

10 APRIL 2019 07:59 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

പത്രത്തില്‍ വൈവാഹിക പരസ്യം നല്കി തട്ടിപ്പ് നടത്തിയ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. പരാതിയെ തുടര്‍ന്ന് കാട്ടാക്കട പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. കട്ടാക്കട കുളത്തുമണ്‍ സ്വദേശി മെര്‍ലിന്‍ കോട്ടേജില്‍ ഷിജിന്‍ (31), ആമച്ചല്‍ ഷിബു കോട്ടേജില്‍ ഷിബു (37) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രമുഖ പത്രങ്ങളില്‍, ബ്യൂറോ ഇല്ല എന്ന തലക്കെട്ടോടെ വൈവാഹിക പരസ്യം കൊടുത്താണ് തട്ടിപ്പ് തുടങ്ങുന്നത്. ഓരോ മതവിഭാഗങ്ങള്‍ക്കും പ്രത്യേക പരസ്യവും ഫോണ്‍ നമ്പറും നല്കും. ഫോണില്‍ ബന്ധപ്പെടുന്നവരൊട് വിശദ വിവരങ്ങള്‍ തിരക്കിയശേഷം യോജിച്ച വധുവിന്റെയോ വരന്റെയോ ഫോട്ടോ സഹിതമുള്ള വിവരങ്ങള്‍ കൊറിയര്‍ മുഖാന്തിരം അയക്കുന്നുണ്ട് എന്നറിയിക്കും. 

കൊറിയറുമായി വരുന്നയാള്‍ അടയ്‌ക്കേണ്ട തുക യെപ്പറ്റി പറയും. അത് കസ്റ്റമേഴ്‌സിനെ നോക്കി വ്യത്യസ്തമായിരിക്കും. ഇത്തരത്തില്‍ 500 രൂപ മുതല്‍ മുകളിലേക്ക് തുക എത്ര വേണമെങ്കിലും ആകാം. ലഭിച്ച കവര്‍ തുറന്നു നോക്കുമ്പോള്‍ ഒന്നോ രണ്ടോ പേജുകളിലായി കുറച്ച് പെണ്‍കുട്ടികളുടെ അല്ലെങ്കില്‍ ആണ്‍കുട്ടികളുടെ ഫോണ്‍ നമ്പറും വിവരങ്ങളും രേഖപ്പെടുത്തിയ ഫോട്ടോസ്റ്റാറ്റ് പേപ്പര്‍ ആവും ഉണ്ടാവുക. അതിലുള്ള ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടാല്‍ രണ്ടുമൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് വിവാഹം കഴിച്ചവര്‍ ആണെന്നും വര്‍ഷങ്ങള്‍ക്കു മുന്‍പ് ബ്യൂറോയില്‍ പേര് രജിസ്റ്റര്‍ ചെയ്തിരുന്നു എന്നുള്ള വിവരം ആവും ലഭിക്കുക. ഇത്തരത്തില്‍ കബളിപ്പിക്കപ്പെട്ട പേരൂര്‍ക്കട സ്വദേശിയുടെ പരാതിപ്രകാരമാണ് കാട്ടാക്കട പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത്.

കഴിഞ്ഞ നാലു വര്‍ഷമായി കാട്ടാക്കടയില്‍ കടമുറി വാടകക്കെടുത്തായിരുന്നു തട്ടിപ്പ്. നാലു വര്‍ഷത്തിനിടയില്‍ ഒരു വിവാഹവും നടത്തി കൊടുത്തിട്ടില്ല എന്ന് പ്രതികള്‍ പോലീസിനോട് സമ്മതിച്ചു. കൂടുതല്‍പേര്‍ കബളിപ്പിക്കപ്പെട്ട തായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ് രണ്ട് പേരുടെയും തട്ടിപ്പിന് ഏറെ ഇരയായത്. അവരാരും പരാതി നല്‍കാത്തതിനാല്‍ രണ്ട് പേരും സുഖമായി വിലസുകയായിരുന്നു. പ്രമുഖമായ പല മാട്രിമോണിയില്‍ സൈറ്റുകളില്‍ നിന്നും പ്രിന്റ് എടുത്ത പേജുകളാണ് ആവശ്യക്കാര്‍ക്ക് അയച്ചുകൊടുത്തിരുന്നത്. ഇത് സംബന്ധിച്ച് മാട്രിമോണിയല്‍ സൈറ്റുകാര്‍ പരാതി നല്‍കിയാല്‍ ഷിജിനും ഷിജുവും കുറേ അഴിയെണ്ണേണ്ടിവരും. 

കാട്ടാക്കട പോലുള്ള ഗ്രാമപ്രദേശത്ത് കട വാടകയ്‌ക്കെടുത്ത് സ്ഥാപനം തുടങ്ങിയ ശേഷം ജില്ലയിലും മറ്റ് ജില്ലകളിലും ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് താമസിക്കുന്നവരെയാണ് ഇവരുവരും ഇരയാക്കിയിരുന്നത്. പത്രത്തില്‍ ഇടയ്ക്കിടെ പരസ്യം കൊടുക്കുകയും അപ്പോഴെല്ലാം നല്‍കുന്ന ഫോണ്‍ നമ്പര്‍ മാറ്റുകയും ചെയ്തിരുന്നു. ഷിജിനും ഷിബുവും മറ്റ് കേസുകളില്‍ പ്രതികളാണോ, ഇത്തരത്തില്‍ മുമ്പും തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇരുവരും പിടിയിലായതോടെ കൂടുതല്‍ പരാതിക്കാര്‍ എത്താനും സാധ്യതയുണ്ട്. സംസ്ഥാനത്ത് മുമ്പും വൈവാഹിക തട്ടിപ്പുകള്‍ നടന്നിട്ടുണ്ടെങ്കിലും ഇത്തരത്തിലുള്ളത് ആദ്യമാണ്. സൈബര്‍ പരിധിയില്‍ വരുന്ന കേസ് കൂടിയാണിത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (11 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (11 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (12 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (12 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (14 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (14 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (14 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (14 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (14 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (15 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (15 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (15 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (15 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (15 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (15 hours ago)

Malayali Vartha Recommends