Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പേടിയോടെ മുന്നണികള്‍.... രാഹുല്‍ ഗാന്ധിയെ തോല്‍പ്പിക്കാന്‍ മോഡി നാളെ കോഴിക്കോട്ടെത്തുന്നു; 18ന് തിരുവനന്തപുരത്ത്; ശബരിമല വിഷയവും വയനാട്ടിലെ പാകിസ്ഥാന്‍ പരാമര്‍ശവും മോഡി കത്തിക്കും

11 APRIL 2019 10:56 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോഡി ആദ്യമായി കേരളത്തെലെത്തുകയാണ്. നാളെ കോഴിക്കോട്ടാണ് മോഡി എത്തുന്നത്. എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന വിജയ് സങ്കല്‍പ്പ റാലിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും. വൈകിട്ട് അഞ്ചോടെ പ്രത്യേക വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന അദ്ദേഹം റോഡു മാര്‍ഗം ആറു മണിയോടെ കടപ്പുറത്തെ വേദിയിലെത്തും.

കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട്, പാലക്കാട് ജില്ലകളിലെ മുഴുവന്‍ എന്‍ഡിഎ സ്ഥാനാര്‍ഥികളും എന്‍ഡിഎ സംസ്ഥാന നേതാക്കളും വേദിയില്‍ സന്നിഹിതരാവും. കോഴിക്കോട്, വടകര, മലപ്പുറം പാര്‍ലമെന്റ് മണ്ഡലങ്ങളിലെ എന്‍ഡിഎ പ്രവര്‍ത്തകര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. സമ്മേളനശേഷം റോഡുമാര്‍ഗം വിമാനത്താവളത്തില്‍ തിരിച്ചെത്തുന്ന നരേന്ദ്രമോദി പ്രത്യേക വിമാനത്തില്‍ ന്യൂദല്‍ഹിക്ക് മടങ്ങും. 

കേരളത്തെ ഇളക്കി മറിയ്ക്കുന്ന തീരുമാനങ്ങളും പ്രഖ്യാപനവുമാകും മോഡി നടത്തുക. ശബരിമല വിഷയം ചര്‍ച്ചചെയ്യാന്‍ പാകത്തിലുള്ള പ്രസംഗമാകും നടത്തുക. കൂടാതെ വയനാട്ടിലേക്ക് വന്ന രാഹുലിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്യും. 

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി കനത്ത സുരക്ഷയാണ് നഗരത്തിലും കോഴിക്കോട് കടപ്പുറത്തും ഏര്‍പ്പെടുത്തുന്നത്. ഉത്തരകേരളത്തില്‍ മോദി തരംഗം എത്രത്തോളം ശക്തമാണെന്ന് വ്യക്തമാകുന്നതായിരിക്കും കടപ്പുറത്തെ മഹാസമ്മേളനമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

18 ന് വീണ്ടും മോഡി കേരളത്തിലെത്തും. തിരുവനന്തപുരത്തെ പൊതു സമ്മേളനത്തില്‍ സംസാരിക്കും. 

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വയനാട്ടിലെത്തുമെന്നും അദ്ദേഹം അറിയിച്ചു. എന്‍ഡിഎ നേതാക്കളായ ചേറ്റൂര്‍ ബാലകൃഷ്ണന്‍, ടി.പി. ജയചന്ദ്രന്‍, തിരുവള്ളൂര്‍ മുരളി, അഡ്വ. പി.എം. സണ്ണി, സതീഷ് കുറ്റിയില്‍, മുഹമ്മദ് ഇഖ്ബാല്‍ ഖാന്‍ എന്നിവരും പങ്കെടുത്തു.

വയനാട്ടിലെ രാഹുലിന്റെ സ്ഥാനാര്‍ത്ഥിയായ രാഹുലിനെതിരെ ഇടതുമുന്നണി പ്രതിഷേധം കടുപ്പിക്കുകയാണ്. വയനാട് മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്നതില്‍ നിന്ന് രാഹുല്‍ ഗാന്ധി പിന്മാറണമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി പറഞ്ഞു. രാഹുലിന്റെ സ്ഥാനാര്‍ഥിത്വത്തോടെ ഫാസിസ്റ്റ് ശക്തികള്‍ക്ക് വളരാനുള്ള അവസരമാണ് കോണ്‍ഗ്രസ് ഒരുക്കുന്നത്. ഇടതുപക്ഷത്തിനെതിരെ രാഹുല്‍ ഗാന്ധി മത്സരിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

മോദി വീണ്ടും പ്രധാനമന്ത്രി ആയാല്‍ കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും മാത്രമായിരിക്കും അതിന് ഉത്തരവാദികള്‍. ബിജെപിയുടെ രാഷ്ട്രീയ പ്രതിയോഗികളെ ഇല്ലാതാക്കുക മാത്രമാണ് ഇന്‍കം ടാക്‌സ് റെയ്ഡുകളുടെ ലക്ഷ്യമെന്നും സുധാകര്‍ റെഡ്ഡി പറഞ്ഞു. അതേസമയം രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് ദേശീയ സഖ്യത്തെ ബാധിക്കില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞിരുന്നു.

അതേസമയം വയനാട്ടില്‍ വോട്ടു ചോര്‍ച്ചയുണ്ടാകാതിരിക്കാന്‍ സംസ്ഥാന നേതാക്കള്‍ക്കു ബൂത്തുകളുടെ ചുമതല നല്‍കി ഇടതുമുന്നണി. വയനാട്ടില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതു വിജയസാധ്യതയുള്ള മറ്റു മണ്ഡലങ്ങളെ ദോഷമായി ബാധിക്കുമെന്നതിനാല്‍ വയനാടിനായി പ്രത്യേക പ്രചാരണ പരിപാടികള്‍ ആവശ്യമില്ലെന്ന നിലപാടിലാണ് ഇടതുമുന്നണി. 
രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതില്‍ തങ്ങള്‍ ഭയപ്പെടുന്നില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള ഇടതു നേതാക്കള്‍ പറയുന്നുണ്ടെങ്കിലും നന്നോ ഭയക്കുന്നുണ്ട്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (11 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (11 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (12 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (14 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (14 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (14 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (14 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (14 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (14 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (14 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (14 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (14 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (15 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (15 hours ago)

Malayali Vartha Recommends