Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ഞെട്ടലോടെ മുന്നണികള്‍... പി.സി. ജോര്‍ജ് എന്‍ഡിഎയില്‍ ചേര്‍ന്നതോടെ കുമ്മനത്തേയും സുരേന്ദ്രനേയും ജയിപ്പിക്കേണ്ട ബാധ്യത കൂടി പിസി ജോര്‍ജിനായി; നിലനില്‍പ്പിനായി പി.സി. അങ്കം മുറുക്കുമ്പോള്‍

11 APRIL 2019 11:22 AM IST
മലയാളി വാര്‍ത്ത

ബിജെപിയെ സംബന്ധിച്ച് ഇനിയും നല്ലൊരു കാലം വരാനില്ല. ബിജെപി വര്‍ഗീയ പാര്‍ട്ടിയാണെന്ന ലേബല്‍ മാറ്റിയെടുക്കാന്‍ നടക്കുന്ന ശ്രമങ്ങളില്‍ പിസി ജോര്‍ജും പങ്കാളിയാവുകയാണ്. ജനപക്ഷം നേതാവും പൂഞ്ഞാര്‍ എം.എല്‍.എയുമായ പി.സി ജോര്‍ജ് എന്‍ഡിഎയില്‍ ചേര്‍ന്നതോടെ വലിയ ആവേശമാണ് ബിജെപിയ്ക്ക് ഉണ്ടായിരിക്കുന്നത്. പി.സി.ജോര്‍ജിന്റെ പാര്‍ട്ടിയായ കേരള ജനപക്ഷം സെക്യുലര്‍ പാര്‍ട്ടി ഒന്നാകെയാണ് എന്‍ഡിഎയുടെ ഘടകകക്ഷിയായത്. നേരത്തെ ശബരിമല വിഷയത്തില്‍ പി.സി ജോര്‍ജ് ബി.ജെ.പിയുമായി സഹകരിച്ചിരുന്നു.

ഇന്നലെ പി.സി.ജോര്‍ജും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ളയും നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് പ്രഖ്യാപനം. പൂഞ്ഞാറില്‍ ജയിച്ച തന്ത്രം ബിജെപി സ്ഥാനാര്‍ത്ഥികളെ കൂടി ജയിപ്പിക്കാന്‍ തന്ത്രം മെനയുകയാണ് പി.സി. ജോര്‍ജ്. അദ്ദേഹത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഇത് ശരിക്കുമൊരു സര്‍ജിക്കല്‍ അറ്റാക്കാണ്. തന്റെ നിലനില്‍പിന്റെ കൂടി ഭാഗമാണ്. ബിജെപിയെ ജയിപ്പിച്ച് കരുത്ത് കാട്ടിയാല്‍ മറ്റ് മുന്നണികളില്‍ ശരിക്കും സമ്മര്‍ദം ചെലുത്താനുമാകും. 

തിരുവനന്തപുരത്ത് എന്‍ഡിഎ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍ വന്‍ഭൂരിപക്ഷം നേടി ലോക്‌സഭയില്‍ എത്തുന്നത് തന്റെ പാര്‍ട്ടിയുടെ വോട്ട് കൊണ്ടായിരിക്കുമെന്ന് പി.സി. ജോര്‍ജ് പറഞ്ഞു. പി.സി. ജോര്‍ജ് നേരത്തേ തന്നെ പത്തനംതിട്ട മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി കെ. സുരേന്ദ്രന് പിന്തുണ നല്‍കിയിരുന്നു. ഇതോടെ അദ്ദേഹം എന്‍ഡിഎയുടെ ഭാഗമാകുമെന്ന തരത്തില്‍ അഭ്യൂഹങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ പിന്നീട് യുഡിഎഫിന്റെ ഭാഗത്തേക്ക് ചായുന്നതായും റിപ്പോര്‍ട്ടു വന്നെങ്കിലും ചര്‍ച്ച പരാജയമായി. തുടര്‍ന്ന് ഒടുവില്‍ എന്‍ഡിഎയില്‍ തന്നെ ചേരാന്‍ പി.സി. ജോര്‍ജ് തീരുമാനിക്കുകയായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദി കാര്‍ഷിക മേഖലയ്ക്കായി ചെയ്ത സഹായങ്ങളും പദ്ധതികളും പരിഗണിച്ചാണ് എന്‍ഡിഎയുടെ ഭാഗമാകാന്‍ തീരുമാനിച്ചതെന്ന് പി.സി. ജോര്‍ജ് പറഞ്ഞു. യുഡിഎഫില്‍ ചേരാന്‍ ആഗ്രഹമുണ്ടായിരുന്നുവെന്നും എന്നാല്‍ നേതൃത്വം വഞ്ചനാപരമായ നിലപാടാണു സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. 

അടുത്തിടെ കെ സുരേന്ദ്രന്‍ പി സി ജോര്‍ജിനെ വീട്ടിലെത്തി സന്ദര്‍ശിച്ചിരുന്നു. ഈരാറ്റു പേട്ടയിലെ പി സി ജോര്‍ജിന്റെ വീട്ടിലെത്തിയാണ് കെ സുരേന്ദ്രന്‍ സന്ദര്‍ശിച്ചത്. പി സി ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടി എന്‍ഡിഎയില്‍ ചേരുമെന്ന് അഭ്യൂഹം നിലനില്‍ക്കുന്നതിനിടയിലാണ് കെ സുരേന്ദ്രന്റെ അന്നത്തെ സന്ദര്‍ശനം. 

ആ സന്ദര്‍ശനത്തിലാണ് പത്തനംതിട്ടയില്‍ കെ സുരേന്ദ്രനെ പിന്തുണയ്ക്കുമെന്ന് പി സി ജോര്‍ജ് അറിയിച്ചത്. മറ്റു മണ്ഡലങ്ങളില്‍ ഏതൊക്കെ സ്ഥാനാര്‍ത്ഥികള്‍ക്കായിരിക്കും പിന്തുണയെന്ന് പിന്നീട് അറിയിക്കാമെന്ന് പിസി ജോര്‍ജ് പറഞ്ഞു. കെ സുരേന്ദ്രന്‍ പത്തനംതിട്ടയില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും പി സി ജോര്‍ജ് പറഞ്ഞു. 

കെ സുരേന്ദ്രന് വേണ്ടിയാണ് താന്‍ പത്തനംതിട്ട ലോക്‌സഭാ സീറ്റിലെ മത്സരരംഗത്തു നിന്ന് പിന്മാറിയതെന്ന് പി സി ജോര്‍ജ് പറഞ്ഞിരുന്നു. എന്‍ഡിഎയുടെ ഭാഗമാകുന്നത് സംബന്ധിച്ച് ജനപക്ഷം പാര്‍ട്ടി ബിജെപി കേന്ദ്രനേതൃത്വവുമായി ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 

ആന്റോ ആന്റണിയെ വിജയിപ്പിക്കുന്നതിനു വേണ്ടി പത്തനംതിട്ടയില്‍ മത്സരിക്കരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും തന്നോട് പറഞ്ഞിരുന്നതായി പി സി ജോര്‍ജ് അറിയിച്ചിരുന്നു. എന്നാല്‍ യുഡിഎഫിലേയ്ക്കുള്ള തിരിച്ചു വരവ് സംബന്ധിച്ച് തീരുമാനമാകാതെ വന്നതോടെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കാന്‍ പി സി ജോര്‍ജ് തീരുമാനിക്കുകയായിരുന്നു. അതിനിടെയാണ് പിസി ജോര്‍ജ് എന്‍ഡിഎയില്‍ ചേര്‍ന്നത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (1 hour ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (1 hour ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (1 hour ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (1 hour ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (1 hour ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (2 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (2 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (2 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (2 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (2 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (2 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (5 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (7 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (8 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (8 hours ago)

Malayali Vartha Recommends