Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആലപ്പുഴയിലെ വോട്ടര്‍മാരുടെ തെരഞ്ഞെടുപ്പ് മന:ശാസ്ത്രം പ്രത്യേക തരത്തിലുള്ളതാണ്, നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനൊപ്പം നീന്തുകയും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനൊപ്പം തുഴയെറിയുകയും ചെയ്യുന്ന ചരിത്രമാണ് കിഴക്കിന്റെ വെനീസിനുള്ളത് 

11 APRIL 2019 02:27 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ആലപ്പുഴയിലെ വോട്ടര്‍മാരുടെ തെരഞ്ഞെടുപ്പ് മന:ശാസ്ത്രം പ്രത്യേക തരത്തിലുള്ളതാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനൊപ്പം നീന്തുകയും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനൊപ്പം തുഴയെറിയുകയും ചെയ്യുന്ന ചരിത്രമാണ് കിഴക്കിന്റെ വെനീസിനുള്ളത്. ആലപ്പുഴ ജില്ലയിലെ അരൂര്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം നിയമസഭാ മണ്ഡലങ്ങളും കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയും ചേര്‍ന്നതാണ് ആലപ്പുഴ പാര്‍ലമെന്റ് മണ്ഡലം. ഹരിപ്പാട് ഒഴിച്ചുള്ള നിയമസഭ മണ്ഡലങ്ങള്‍ ഇടതുപക്ഷത്തിനൊപ്പമാണ്. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനൊപ്പമാണ് ആലപ്പുഴയുടെ ജനമനസ്. 12 ലോക്‌സഭാ തെരഞ്ഞെടുപ്പുകള്‍ ഇവിടെ നടന്നപ്പോള്‍ എട്ട് തവണയും യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്. സി.പി.ഐയിലെ പി.കെ വാസുദേവന്‍ നായരും സി.പി.എമ്മിലെ സുശീലാ ഗോപാലനും അടക്കമുള്ള പ്രമുഖരും ഇവിടെ അട്ടിമറി വിജയം നടത്തിയിട്ടുണ്ട്. 

അതിഥികളെ അകമഴിഞ്ഞ് സ്‌നേഹിക്കുന്നവരാണ് ആലപ്പുഴക്കാര്‍. തൃശൂരുകാരനായ വി.എം സുധീരനെ നാല് തവണയാണ് ഇവര്‍ പാര്‍ലമെന്റിലേക്ക് അയച്ചത്. ഒരു തവണ അപരനായ സുധീരന് ചിലര്‍ വോട്ട് മാറി കുത്തിയത് കൊണ്ട് മാത്രമാണ് പരാജയപ്പെട്ടത്. തിരുവനന്തപുരത്തുകാരനായ വക്കം പുരുഷോത്തമന്‍ രണ്ട് തവണ ആലപ്പുഴ എംപിയായി. പിന്നീട് പയ്യപ്പൂരുകാരനായ കെ.സി വേണുഗോപാല്‍ ആലപ്പുഴ എം.എല്‍.എയും 2008ലും 14ലും എം.പിയുമായി. ആലപ്പുഴക്കാരായ സുശീലാ ഗോപാലനും ടി.ജെ ആഞ്ചലോസും കെ.എസ് മനോജും ഓരോ തവണ വീതം ഇവിടെ നിന്ന് പാര്‍ലമെന്റിലെത്തിയിട്ടുണ്ട്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ദേശീയടിസ്ഥനത്തില്‍ ചിന്തിക്കുന്നവരാണ് ആലപ്പുഴയിലെ വോട്ടര്‍മാര്‍. 

വിദ്യാര്‍ത്ഥി രാഷ്ട്രീയ കാലം മുതല്‍ ആലപ്പുഴയില്‍ നിറഞ്ഞു നില്‍ക്കുന്ന അഡ്വ. ഷാനിമോള്‍ ഉസ്മാനെയാണ് യു.ഡി.എഫ് ഇത്തവണ മത്സരത്തിനിറക്കിയിരിക്കുന്നത്. നിയമസഭ മണ്ഡലങ്ങളിലെ മുന്‍തൂക്കത്തിന്റെ അടിസ്ഥാനത്തില്‍ എല്‍.ഡി.എഫ് അരൂര്‍ എം.എല്‍.എ എ.എം ആരിഫിനെ സ്ഥാനാര്‍ത്ഥിയാക്കി. മണ്ഡലത്തില്‍ രണ്ടരലക്ഷം മുസ്്‌ലിംവോട്ടുകളുണ്ട്. അത് ലക്ഷ്യംവെച്ചാണ് സി.പി.എം ആരിഫിനെ ഇറക്കിയത്. അപ്പോഴേക്കും സിറ്റിംഗ് എം.പി കെ.സി വേണുഗോപാല്‍ മത്സരരംഗത്ത് നിന്ന് പിന്‍മാറുകയും ഷാനിമോള്‍ ഉസ്മാന് നറുക്ക് വീഴുകയുമായിരിരുന്നു. അതിനാല്‍ കടുത്തമത്സരമാണ് ഇക്കുറി. ഷാനിമോള്‍ ഉസ്മാനും കെ.സി വേണുഗോപാലും തമ്മിലുള്ള പോര് തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ തിരിച്ചടിയാകുമോ എന്ന ആശങ്ക യു.ഡി.എഫിലെ ചിലരെങ്കിലും പങ്കുവയ്ക്കുന്നുണ്ട്. ഡി.സി.സി പ്രസിഡന്റ് ഷുക്കൂറും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായുള്ള അഭിപ്രായഭിന്നതയും ഷാനിമോള്‍ക്ക് ജയിക്കുന്ന സീറ്റ് കൊടുത്തില്ലെന്ന വെള്ളാപ്പള്ളിയുടെ പരാമര്‍ശവും തിരിച്ചടിയാകുമെന്ന ആശങ്കയും യു.ഡി.എഫ് ക്യാമ്പിനുണ്ട്. 

സിപിഎമ്മിലെ ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമായി സ്ഥാനാര്‍ത്ഥിത്വം ഏറ്റെടുക്കേണ്ടിവന്ന ആരിഫ് ഔദ്യോഗിക നേതൃത്വത്തിന്റെ കണ്ണിലെ കരടാണ്. കൂടാതെ സ്വന്തം മണ്ഡലമായ അരൂരില്‍ ഇടത് ഭരണത്തിന് കീഴില്‍പോലും കാര്യമായ പദ്ധതികള്‍ എത്തിക്കാന്‍ കഴിയാത്തതില്‍ ജനവികാരവും ശക്തമാണ്. അരൂരിന് പുറത്തുള്ള മണ്ഡലങ്ങളില്‍ പരിചിതനല്ലാത്തതും പ്രചരണ രംഗത്ത് ആരിഫിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. മുന്‍ പി.എസ്.സി ചെയര്‍മാന്‍ ഡോ.കെ.എസ് രാധാകൃഷ്ണനാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. ബി.ജെ.പിക്ക് വലിയ വേരോട്ടമില്ലാത്ത മണ്ണാണ് ആലപ്പുഴ. കെ.എസ് രാധാകൃഷ്ണന്‍ കോണ്‍ഗ്രസ് പാളയത്തില്‍ നിന്നാണ് ഇവിടെ ബി.ജെ.പിക്ക് വേണ്ടി കളത്തിലിറങ്ങിയിരിക്കുന്നത്. കൂടാതെ എസ്‌യുസിഐ, എസ്ഡിപിഐ,പിഡിപി സ്ഥാനാര്‍ത്ഥികളും മത്സര രംഗത്തുണ്ട്. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (11 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (11 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (12 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (14 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (14 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (14 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (14 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (14 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (14 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (14 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (14 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (14 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (15 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (15 hours ago)

Malayali Vartha Recommends