Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബുക്ക് ചെയ്ത കതിർമണ്ഡപത്തിൽ വിവാഹ ചടങ്ങുകൾ ചെയ്യാൻ വരന്റെ വീട്ടുകാർ വിസമ്മതം അറിയിച്ചതിന് പിന്നാലെ വരന്റെ വീട്ടിലെത്തിയ അച്ഛനെ അപമാനിച്ച് ഇറക്കി വിട്ടു; ഫോണിൽ വിളിച്ച് എടാ തന്തയില്ലാത്തവനെ, നീ പത്ത് തന്തയ്ക്ക് പിറന്നവനാണോ? നീ അത് പോലുള്ള സ്വഭാവമാണോ കാണിക്കുന്നതെന്ന് പറഞ്ഞ് വരന്റെ അമ്മ അച്ഛനെ അപമാനിച്ചതോടെ ആർദ്ര മാനസികമായി തകർന്നു! കല്യാണത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പ്രതിശ്രുത വധു ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നിലും, സൈനികന്റെ ആത്മഹത്യക്ക് പിന്നിലും അമിതാബ് ഉദയ്

11 APRIL 2019 03:27 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ആറു വര്‍ഷത്തെ പ്രണയബന്ധത്തിനൊടുവില്‍ യുവതിയുടെ നിര്‍ബന്ധത്തിന് വഴങ്ങി വീട്ടുകാര്‍ വിവാഹ നിശ്ചയം നടത്തി. പിന്നീട് കല്യാണച്ചടങ്ങുകളെ ചൊല്ലി ഉണ്ടായ തർക്കത്തിൽ വെള്ളനാട് പുനലാല്‍ തൃക്കണ്ണാപുരം സുരഭി സുമത്തില്‍ രാജഗോപാലന്‍ നായരുടേയും ചന്ദ്രജയയുടേയും മകള്‍ ആര്‍ദ്ര (22) ജീവനൊടുക്കിയതിന് പിന്നിൽ സൈനികൻ വിശാഖിനെ മനസികമായി തളർത്തി ആത്മഹത്യയിലേയ്ക്ക് തള്ളിവിട്ട പ്രതി അമിതാബ് ഉദയ്. വിവാഹം ഉറപ്പിച്ച യുവാവുമായി കല്യാണച്ചടങ്ങുകളെ ചൊല്ലിയുണ്ടായ തര്‍ക്കം ആര്‍ദ്രയുടെ ജീവനെടുത്തതെന്നായിരുന്നു പൊതുവെയുള്ള വിലയിരുത്തല്‍. എന്നാല്‍ അമിതാഭ് ആര്‍ദ്രയെ തന്ത്രപരമായി ഒഴിവാക്കുകയായിരുന്നുവെന്നാണ് ഇപ്പോള്‍ തെളിയുന്നത്.

 

സൈനികനായ വിശാഖിന്റെ ആത്മഹത്യയിലെ അന്വേഷണമാണ് അമിതാഭിലെ കള്ളനെ പുറത്തു കൊണ്ടു വന്നത്. വിവാഹ ചടങ്ങുകളപ്പറ്റി പെണ്‍കുട്ടിയും അമിതാബും തമ്മിൽ തര്‍ക്കമുണ്ടായി. താന്‍ വിശ്വാസിയല്ലെന്നും വിവാഹത്തിന് ആര്‍ഭാടം വേണ്ടെന്നും വിവാഹ മണ്ഡപത്തില്‍ ആചാരങ്ങള്‍ നടത്തില്ലെന്നും അമിതാബ് അറിയിച്ചു. ഇതിനിടെ ഇരുവരും രജിസ്റ്റര്‍ വിവാഹം ചെയ്യാനും തീരുമാനിച്ചിരുന്നെങ്കിലും വീണ്ടും അഭിപ്രായ ഭിന്നത ഉണ്ടായി. വിവാഹകാര്യത്തിനായി അമിതാഭ് ഉദയന്റെ വീട്ടിൽ പലവട്ടം എത്തിയപ്പോഴും പെൺകുട്ടിയുടെ അച്ഛനെ മാതാവ് സദീറാ ഉദയകുമാർ അപമാനിച്ചിരുന്നു.

എടാ തന്തയില്ലാത്തവനെ നീ പത്ത് തന്തയ്ക്ക് പിറന്നവനാണോ? നീ അത് പോലുള്ള സ്വഭാവമാണോ കാണിക്കുന്നത്? എന്നുവരെ ആക്ഷേപിച്ച് വീട്ടിൽനിന്ന് ഇറക്കിവിട്ടു. വീട്ടുകാരെ അപമാനിച്ചതിലുള്ള മാനസിക വിഷമവും വരന്റെ മാതാവില്‍ നിന്നുള്ള മാനസിക പീഡനവുമാണ്‌ തന്റെ മകളുടെ മരണകാരണമെന്ന്‌ ആര്‍ദ്രയുടെ പിതാവ്‌ രാജഗോപാലന്‍ നായര്‍ വെളിപ്പെടുത്തിയിരുന്നു. സംഭവ ശേഷം മാനസികമായി തകർന്ന ആര്‍ദ്ര ആത്മഹത്യക്ക്‌ ശ്രമിച്ചതിന്‌ തൊട്ടുമുന്‍പ്‌ സദീറയുമായി മൊബൈലില്‍ രണ്ട്‌ മിനിട്ടോളം ദൈര്‍ഘ്യമുള്ള ഫോണ്‍ സംഭാഷണം നടത്തിയിരുന്നു. ഇത്‌ ആര്‍ദ്രയെ കടുത്ത മാനസിക സംഘര്‍ഷത്തിലാക്കുകയും ആത്മഹത്യയിലേയ്ക്ക് നയിക്കുകയുമായിരുന്നു. ജീവനൊടുക്കുന്നതിന് മുമ്പ് ആർദ്ര അമിതാബിന് നീ വീട്ടിലേക്ക് വാ, നിനക്ക് ഒരു സമ്മാനമുണ്ടെന്ന്' സന്ദേശം അയയ്ക്കുകയായിരുന്നു.

തുടർന്ന് ബൈക്കിൽ വീട്ടിലേയ്ക്ക് എത്തിയ അമിതാബ് കണ്ടത് കഴുത്തിൽ കുരുക്കിട്ട് പിടയുന്ന ആർദ്രയെ ആയിരുന്നു. വിവാഹ നിശ്ചയത്തിനുശേഷം അമിതാബ് മാനസികമായി പീഡിപ്പിച്ചതിനെത്തുടര്‍ന്നാണ് കല്യാണത്തിന്റെ ഒരു ദിവസം മുന്‍പ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്നു നാട്ടുകാര്‍ പറയുന്നു. ഭരതന്നൂര്‍ സ്വദേശിയായ സൈനികന്‍ വിശാഖ് ജോലിസ്ഥലത്ത് സ്വയം വെടിയുതിര്‍ത്ത് മരിച്ച സംഭവത്തില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ അമിതാബ്് നിരവധി പെണ്‍കുട്ടികളുമായി സൗഹൃദമുള്ളയാളാണെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.

പ്രണയത്തിന്റെ ഒരു ഘട്ടം കഴിയുമ്ബോള്‍ ഭീഷണിപ്പെടുത്തലും പണംതട്ടലും പതിവായിരുന്നു. അമിതാബും തന്റെ ഭാര്യയും തമ്മിലുള്ള ബന്ധത്തെക്കുിച്ച്‌ അറിഞ്ഞതിന്റെ മനോവിഷമത്തിലാണ് വൈശാഖ് ആത്മഹത്യ ചെയ്തതെന്നാണു കരുതുന്നത്. അമിതാബിന്റെ ഫോണ്‍ കോള്‍ വന്നതിനു ശേഷമാണ് ആത്മഹത്യയെന്നും റിപ്പോര്‍ട്ടുണ്ട്. ഇതേ രീതിയിലാണ് ആര്‍ദ്രയും ആത്മഹത്യ ചെയ്യുന്നത്. കഴുത്തിൽ കുരുക്കിട്ട് പിടഞ്ഞ ആർദ്രയെ ഇയാള്‍ പൊക്കി നിര്‍ത്തിയ ശേഷം ബഹളം വച്ച്‌ ആള്‍ക്കാരെ കൂട്ടി കുരുക്കഴിച്ച്‌ താഴെയിറക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

ഈ കേസുമായി ബന്ധപ്പെട്ട് സസ്പെന്‍ഷനില്‍ കഴിയുമ്ബോഴാണ് റൂറല്‍ എസ്‌പി ഓഫിസിലെ ജീവനക്കാരനായ ആര്യനാട് സ്വദേശി അമിതാബ് സൈനികന്റെ മരണത്തില്‍ അറസ്റ്റിലാകുന്നത്. ആർദ്രയുമായി അമിതാബ് പരിചയപ്പെടുന്നത് പഠനകാലത്താണ്. പഠനത്തില്‍ മിടുക്കിയായിരുന്നു പെണ്‍കുട്ടി. സ്‌കൂളില്‍ ഒന്നാം സ്ഥാനം. പെണ്‍കുട്ടി ബെംഗളൂരുവില്‍ പഠിക്കുന്ന സമയത്താണ് വിവാഹ നിശ്ചയം നടത്തുന്നത്. വിവാഹത്തിനായി അമിതാബ് നിരവധി ആവശ്യങ്ങള്‍ മുന്നോട്ടുവച്ചിരുന്നു. സാമ്ബത്തികമായി പിന്നോക്കമായിരുന്ന പെണ്‍കുട്ടിയുടെ കുടുംബം ചെയ്യാവുന്നതെല്ലാം ചെയ്തു. എല്ലാം കൈക്കലാക്കിയ ശേഷമാണ് ആര്‍ദ്രയെ ആത്മഹത്യയ്ക്ക് തള്ളി വിട്ട് അമിതാബ് തലയൂരിയത്.

ഇതിന് അമിതാബിന്റെ അമ്മ സമീറയുടെ സഹായവും കിട്ടി. എന്നാല്‍ വൈശാഖിന്റെ ആത്മഹത്യയോടെ എല്ലാം മറനീക്കി പുറത്തുവരികയാണ്. മറ്റു പെണ്‍കുട്ടികളുമായുള്ള അമിതാബിന്റെ അടുപ്പമാണ് ബന്ധത്തില്‍ വിള്ളലുണ്ടാക്കിയത്. ഇതു ചോദ്യം ചെയ്ത പെണ്‍കുട്ടിയെ അമിതാബ് ഭീഷണിപ്പെടുത്തി. മറ്റു ബന്ധങ്ങളില്‍നിന്ന് പിന്മാറണമെന്ന് പെണ്‍കുട്ടി നിരന്തരം ആവശ്യപ്പെട്ടിട്ടും അമിതാബ് അതിനു തയാറായില്ല. ഇതേത്തുടര്‍ന്നുണ്ടായ മാനസിക വിഷമത്തിലാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്നും സൂചനയുണ്ട്.

പ്രണയത്തിലായിരുന്ന ആര്‍ദ്രയും ആര്യനാടുകാരനായ അമിതാബും തമ്മിലുള്ള വിവാഹം ബന്ധുക്കള്‍ നിശ്ചയിച്ചിരുന്നു. വിവാഹമണ്ഡപവും ബുക്ക് ചെയ്തു. എന്നാല്‍ കതിര്‍മണ്ഡപത്തിലെ വിവാഹച്ചടങ്ങുകള്‍ ചെയ്യാന്‍ വരന്റെ കുടുംബം വിസമ്മതം അറിയിച്ചു. ഇതിനെ തുടര്‍ന്നു വിവാഹ മണ്ഡപത്തിന്റെ ബുക്കിങ് റദ്ദാക്കി. വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ഇരുകൂട്ടരും തീരുമാനിച്ചിരുന്നു. ആര്‍ദ്രയുടെ മരണത്തിന് പിന്നില്‍ വീട്ടുകാരെ അപമാനിച്ചതിലുള്ള മനോ വിഷമവും വരന്റെ മാതാവിന്റെ മാനസിക പീഡനവുമെന്നും പിതാവ് രാജഗോപാലന്‍ നായര്‍ ആരോപിച്ചിരുന്നു.അന്ന് സദീറാ ഉദയകുമാറിന് കേരളാ ശാസ്ത്ര സാഹിത്യ പരിഷത്തിലായിരുന്നു ജോലി. മുസ്ലിം സമുദായത്തില്‍പെട്ട സദീറ ഹിന്ദുവായ ഉദയകുമാറുമായി സ്‌നേഹിച്ച്‌ വിവാഹം കഴിച്ചതായിരുന്നു.

ഉദയകുമാറിന് പൊലീസിലായിരുന്നു ജോലി. സര്‍വ്വീസിലിരിക്കെ മരണപ്പെടട്‌തോടെ ജോലി മകന് ലഭിക്കുകയായിരുന്നു. ആര്‍ദ്രയുമായുള്ള വിവാഹബന്ധത്തിന് സദീറയ്ക്ക് എതിര്‍പ്പുണ്ടായിരുന്നില്ലെന്നായിരുന്നു പുറത്തുവന്ന വിവരങ്ങള്‍. പക്ഷേ ഒരു നിബന്ധന വച്ചു. ഹൈന്ദവ മതാചാരപ്രകാരമുള്ള ചടങ്ങുകള്‍ പാടില്ല. ഈ നിബന്ധനയും അംഗീകരിച്ച്‌ ആര്‍ദ്രയുടെ മാതാപിതാക്കള്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാമെന്ന് തീരുമാനിച്ചു. അങ്ങനെ വരുന്ന ആര്‍ദ്രയുടെ ജന്മദിനത്തിന് രജിസ്റ്റര്‍ ചെയ്യാന്‍ ധാരണയായി. എന്നാല്‍ അതിനിടയില്‍ വീണ്ടും ഭിന്നതകള്‍ ഉണ്ടായി. വിവാഹം സംബന്ധിച്ച കാര്യം സംസാരിക്കാന്‍ അമിതാഭിന്റെ വീട്ടിലെത്തിയെങ്കിലും അപമാനിച്ചയക്കുകയായിരുന്നു.

പിന്നീട് വീട്ടിലെത്തി ശേഷം പിതാവ് അമിതാഭിന്റെ അമ്മയെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ എടാ തന്തയില്ലാത്തവനെ...നീ പത്ത് തന്തയ്ക്ക് പിറന്നവനാണോ..? നീ അത് പോലുള്ള സ്വഭാവമാണോ കാണിക്കുന്നത് എന്ന ചോദിച്ച്‌ ക്ഷോഭിക്കുകയായിരുന്നു. ഇതെല്ലാം ആര്‍ദ്രയുടെ മനസ്സില്‍ വിങ്ങലായി കിടന്നിരുന്നു. കൂടാതെ ചെറിയ കാര്യങ്ങള്‍ക്ക് പോലും പെട്ടെന്ന് ദേഷ്യം വരികയും അക്രമാസക്തനാവുകയും ചെയ്യുന്ന അമിതാഭിന്റെ സ്വഭാവത്തിലും പേടിയുണ്ടായിരുന്നു.

വിവാഹക്കാര്യം സംസാരിക്കുന്നതിനിടെ അമിതാഭ് ക്ഷുഭിതനായി വീട്ടിലെ ഉപകരണങ്ങളൊക്കെ തല്ലിതകര്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ അന്ന് അച്ഛന്‍ പറഞ്ഞതിനൊന്നും ആവിധത്തില്‍ പരിഗണന കിട്ടിയിരുന്നില്ല. എന്നാല്‍ വൈശാഖന്റെ ആത്മഹത്യയിലെ പരാതി പൊലീസിന് കിട്ടിയപ്പോള്‍ ആര്‍ദ്രയുടെ മരണവും ചര്‍ച്ചയായി. തുടര്‍ന്നണ് പൊലീസ് ഈ വഴിക്കും അന്വേഷണം നടത്തിയത്. സൈനികന്‍ വിശാഖ് അഹമ്മാദാബാദിലെ ജാംനഗറില്‍ ജോലിസ്ഥലത്തു സ്വയം വെടിവച്ചുമരിക്കുകയായിരുന്നു. അമിതാബും, തന്റെ ഭാര്യയുമായുള്ള ബന്ധം അറിഞ്ഞതിന്റെ മനോവിഷമത്തിലായിരുന്നു ആത്മഹത്യ. ജനുവരിയിലായിരുന്നു വിശാഖും അഞ്ജനയും തമ്മിലുള്ള വിവാഹം.

വിവാഹശേഷം വിശാഖ് ജോലി സ്ഥലത്തേക്ക് പോയപ്പോള്‍ ഭാര്യ അജ്ഞന സ്വന്തം വീട്ടിലേക്ക് വന്നു. ഭര്‍ത്തൃവീട്ടില്‍നിന്നുകൊണ്ടുവന്ന 17പവന്‍ സ്വര്‍ണം അമിതാബിനു നല്‍കി. വീട്ടുകാര്‍ ചോദിച്ചപ്പോള്‍ അമിതാബിനു നല്‍കിയെന്നാണ് അഞ്ജന പറഞ്ഞത്. അഞ്ജന ഗര്‍ഭിണിയാണെന്നും സംരക്ഷിക്കണമെന്നും അമിതാബ് വിശാഖിനെ വിളിച്ചു പറഞ്ഞതായി വിശാഖിന്റെ സഹോദരന്‍ പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. അമിതാബ് ഫോണ്‍ വിളിച്ചശേഷമാണ് വിശാഖ് ആത്മഹത്യ ചെയ്യുന്നത്. വിശാഖ് മരിക്കുന്നതിനു മുന്‍പ് സഹോദരന് അയച്ച സന്ദേശങ്ങളാണ് കേസില്‍ അമിതാബിന്റെ പങ്ക് വെളിച്ചത്തുകൊണ്ടുവന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (12 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (12 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (12 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (12 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (14 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (14 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (14 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (14 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (15 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (15 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (15 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (15 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (15 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (15 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (15 hours ago)

Malayali Vartha Recommends