Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്വന്തം കുടുംബത്തോടൊപ്പം പാലായിലെ ജനങ്ങളെയും ചേർത്തു വെച്ച്,അവരുടെ കണ്ണീരൊപ്പാൻ എന്നും വിശ്രമമില്ലാതെ ജീവിച്ചു...ഹൃദയത്തില്‍ ചേര്‍ത്തുവച്ച നാടിനോടും നാട്ടുകാരോടും കുടുംബത്തോടും പ്രസ്ഥാനത്തോടും യാത്ര പറഞ്ഞ കെ.എം മാണി ഇനി നിത്യവിശ്രമത്തിലേക്ക്

11 APRIL 2019 05:41 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

പ്രിയപ്പെട്ട നേതാവിനെ കാണാൻ പാലായിലെ കരിങ്ങോഴയ്ക്കൽ വീട്ടിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങളാണ്. പാലായുടെ സ്വന്തം മാണിസാറിനെ കാണാൻ നിറകണ്ണുകളോടെ നിരവധിപ്പെരെത്തി. 21 മണിക്കൂർ നീണ്ട വിലാപയാത്ര, എട്ട് മണിക്കൂ‍ർ നീണ്ട പൊതുദർശനം....

ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച് കേരള രാഷ്ട്രീയത്തിലെ അതികായൻ മടങ്ങി . പാലാ കത്തീഡ്രൽ പള്ളി സെമിത്തേരിയിലെ 126-ാം നമ്പർ കല്ലറയിൽ പാലായുടെ മാണിക്യം ഇനി ഉറങ്ങും.

കരിങ്ങോഴയ്ക്കൽ മാണി മാണി എന്ന കെ എം മാണിയുടെ പേരിനു പിന്നിൽ തുന്നിച്ചേർത്ത ബഹുമതികൾ ചില്ലറയല്ല. ഏറ്റവും കൂടുതൽ മന്ത്രിസഭകളിൽ മന്ത്രി, ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി, ഏറ്റവും കൂടുതൽനിയമസഭകളിൽ മന്ത്രി, ഏറ്റവും കൂടുതൽ സത്യപ്രതിജ്ഞ ചെയ്ത മന്ത്രി, ഒരു മണ്ഡലത്തെ ഏറ്റവും കൂടുതൽ കാലം പ്രതിനിധാനം ചെയ്ത നിയമസഭാംഗം വിശേഷണങ്ങൾ ഒരുപാടാണ് ..നാടിനും നാട്ടാർക്കും വേണ്ടി ഉഴിഞ്ഞു വെച്ച ജീവിതമായിരുന്നു മാണി സാറിന്റേത്

അസാമാന്യ കര്‍മ്മശേഷിയുള്ള ഭരണതന്ത്രജ്ഞന്‍. മര്‍മ്മമറിഞ്ഞ് പ്രഹരിക്കുന്ന പ്രാസംഗികന്‍. മികച്ച പാര്‍ലമെന്റേറിയന്‍. മുന്നണി രാഷ്ട്രീയത്തിന്റെ അഗ്രഗാമി. തികഞ്ഞ തന്ത്രശാലിയും കുശാഗ്രബുദ്ധിയുമായ രാഷ്ട്രീയക്കാരന്‍. ചെറിയ പാര്‍ട്ടിയുടെ വലിയ നേതാവ്...ഇതിനെല്ലാം ഉപരിയായി പാലാക്കാരോട് അനല്‍പ്പമായ സ്‌നേഹം എന്നും സൂക്ഷിച്ച നാട്ടിന്‍പുറത്തുകാരന്‍ ..കർഷകരുടെ ഉറ്റ സുഹൃത് ...അതെ കെ എം മാണിയെ കുറിച്ചുള്ള വിശേഷണങ്ങള്‍ അവസാനിക്കുന്നില്ല

1975 ലെ അച്ചുതമേനോന്‍ മന്ത്രിസഭയില്‍ ആദ്യമായി മന്ത്രിയായി. 1979 ൽ കേരള കോണ്‍ഗ്രസ്.എം എന്ന പേരില്‍ സ്വന്തം പാര്‍ട്ടി രൂപീകരിച്ചു. .രാഷ്ട്രീയ പ്രതിയോഗികളോട് ഏറ്റുമുട്ടി, ആവശ്യമെങ്കിൽ പോരാടി ജീവിച്ചിരുന്ന കാലമത്രയും തിരക്കുകളിൽ മുഴുകി. അവസാനമായി 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിലും പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം മാനിച്ച്‌ കോട്ടയം സീറ്റ് ചാഴികാടന് നല്‍കി തെരഞ്ഞെടുപ്പിൽ പങ്കാളിയായി ..

പാലായുടെ സ്വന്തമായിരുന്ന കെ എം മാണി, 'മാണി സാർ' എന്ന് സ്നേഹപൂർവം പാലാക്കാർ വിളിച്ച ആ രാഷ്ട്രീയക്കാരന് തന്‍റെ മേഖലയുടെ ധനശാസ്ത്രമടക്കം സകലതും അക്ഷരാർത്ഥത്തിൽ മനപ്പാഠമായിരുന്നു, സ്വന്തം കുടുംബത്തോടൊപ്പം പാലായിലെ ജനങ്ങളെയും ചേർത്തു വെച്ച്,അവരുടെ കണ്ണീരൊപ്പാൻ എന്നും വിശ്രമമില്ലാതെ ജീവിച്ചു...ഹൃദയത്തില്‍ ചേര്‍ത്തുവച്ച നാടിനോടും നാട്ടുകാരോടും കുടുംബത്തോടും പ്രസ്ഥാനത്തോടും യാത്ര പറഞ്ഞ കെ.എം മാണി ഇനി നിത്യവിശ്രമത്തിലേക്ക്

വിവാദങ്ങളിലും നിന്നും വ്യവഹാരങ്ങളിലും പലപ്പോഴും പെട്ടുപോകുമ്പോഴും അതില്‍ നിന്നും പുറത്തുവന്ന് ജനസാമാന്യത്തിനൊപ്പം നില്‍ക്കാനും അവരുടെ ആശിസ്സ് ആവര്‍ത്തിച്ച് ഉറപ്പിക്കാനും അദ്ദേഹത്തിനായിരുന്നു..കാറ്റിലും കോളിലും പെട്ട് കേരള കോണ്‍ഗ്രസ് പലപ്പോഴും പലതായി പിരിഞ്ഞുപിരിഞ്ഞു പോഎപ്പോഴും തന്റെ പാര്‍ട്ടിയെ ഏറ്റവും വലിയ പാര്‍ട്ടിയായി നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ അദ്ദേഹത്തിനു സാധിച്ചു. ആ ചെറിയ പാര്‍ട്ടിയെ വലിയ പാര്‍ട്ടിയാക്കി നിലനിര്‍ത്തിയ കെ.എം. മാണി എന്ന വലിയ നേതാവ് ഇനി ഇല്ല.

പതിനായിരങ്ങളാണ് അവസാനമായിപ്രിയ നേതാവിനെ കാണാൻ പാലായിലെ കരിങ്ങോഴക്കല്‍ വീട്ടിലെത്തിയത്. രാവിലെ 7.15 ഓടെ തറവാട്ടില്‍ എത്തിച്ച ഔതികദേഹം അവസാനമായി ഒരുനോക്കു കാണാന്‍ നാടിന്റെ നാനാഭാഗത്തുനിന്നാണ് ആളുകള്‍ ഒഴുകി എത്തിക്കൊണ്ടിരുന്നത്. പലര്‍ക്കും അദ്ദേഹത്തെ അവസാനമായി കാണാന്‍ കഴിഞ്ഞില്ലെങ്കിലും സമയം ഏറെ വൈകിയതോടെ മൃതദേഹം പള്ളിയിലേക്ക് എടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.

വീട്ടില്‍ നിന്നും കൊട്ടാരമറ്റത്തും അവിടെ നിന്ന് ടൗണ്‍ഹാള്‍ ചുറ്റി റിവ്യൂറോഡ് വഴി കത്തീഡ്രല്‍ പള്ളിയിലേക്ക് അവസാന യാത്ര. വീട്ടിൽ നിന്നും രണ്ടു കിലോമീറ്ററിലേറെ ദൂരമുണ്ട് പള്ളിയിലേക്ക് ... കത്തുന്ന ചൂടിനെ വകവെക്കാതെ പതിനായിരങ്ങൾ പള്ളിയിലേക്ക് കാല്‍നടയായി ഒപ്പം നീങ്ങി.

ഇനി കെ എം മാണി എന്ന മാണിസാർ കേരളത്തിന് കണ്ണീരോർമ്മ .....

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (12 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (12 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (12 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (12 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (14 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (14 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (14 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (14 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (15 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (15 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (15 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (15 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (15 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (15 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (15 hours ago)

Malayali Vartha Recommends