Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

വോട്ട് പിടിക്കാന്‍ ശബരിമലയിലേതെന്ന പേരില്‍ അരവണയും ഭസ്മവും ബി.ജെ.പിയുടെ മഹിളാ മോര്‍ച്ചാ സ്‌ക്വാഡ് വീട് വീടാന്തരം കയറിയിറങ്ങുന്നെന്ന് ആക്ഷേപം

11 APRIL 2019 06:57 PM IST
മലയാളി വാര്‍ത്ത

വോട്ട് പിടിക്കാന്‍ ശബരിമലയിലേതെന്ന പേരില്‍ അരവണയും ഭസ്മവും ബി.ജെ.പിയുടെ മഹിളാ മോര്‍ച്ചാ സ്‌ക്വാഡ് വീട് വീടാന്തരം കയറിയിറങ്ങുന്നെന്ന് ആക്ഷേപം. ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് സി.പി.എം നെടുമങ്ങാട് ഏര്യാകമ്മിറ്റി സെക്രട്ടറി അഡ്വ. ആര്‍ ജയദേവന്‍ ഫെയിസ്ബുക്കിലൂടെ അറിയിച്ചു. ബി ജെ പി വനിതാ സ്‌ക്വാഡിനെതിരെ വോട്ടര്‍മാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയെന്നും ഇദ്ദേഹം ഫെയിസ്ബുക്കില്‍ അവകാശപ്പെടുന്നു. നെടുമങ്ങാട് നഗരസഭയിലെ പൂവത്തൂര്‍ മേഖലയിലാണ് കഴിഞ്ഞ രണ്ടു ദിവസമായി ബി ജെ പി സ്ഥാനാര്‍ത്ഥിക്ക് വോട്ടഭ്യര്‍ത്ഥിച്ചുള്ള ഇത്തരം ജനാധിപത്യ വിരുദ്ധ വനിതാ സ്‌ക്വാഡുകള്‍ നടക്കുന്നത്.ബി ജെ പി പ്രാദേശിക വനിതാ നേതാവ് താരാ ജയകുമാറും ചെമ്പഴത്തി കോളേജിലെ വിദ്യാര്‍ത്ഥിയായ ഒരു യുവമോര്‍ച്ച വനിതാ പ്രവര്‍ത്തകയുമാണ് സ്‌ക്വാഡുകള്‍ക്ക് നേതൃത്വം കൊടുക്കുന്നത്.

ഭസ്മപ്പൊതിയും അരവണപ്പായസവുമായാണ് ഇവരുടെ വരവ്. ദ്യം വീട്ടമ്മമാര്‍ക്ക് ഭസ്മപ്പൊതി നല്‍കും. ശബരിമലയിലെ തന്ത്രി കണ്ഠരര് രാജീവരര് പ്രത്യേകം പൂജിച്ചു നല്‍കിയതാണെന്നു പറഞ്ഞാണ് ഭസ്മപ്പൊതി നല്‍കുന്നത്. അതില്‍ വശപ്പെടുന്ന വീട്ടുകാര്‍ക്ക് തുടര്‍ന്ന് അരവണപ്പായസം നല്‍കും. ഇത് ബി ജെ പി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്റെ വിജയത്തിനായി ശബരിമലയില്‍ പ്രത്യേകം തയ്യാറാക്കിയതെന്നാണ് വാദം. ബി ജെ പി സ്ഥാനാര്‍ത്ഥി ജയിച്ചാല്‍ എല്ലാ മാസവും ശബരിമലയില്‍ നടക്കുന്ന പ്രത്യേക പൂജാദ്രവ്യങ്ങള്‍ വീട്ടിലെത്തിക്കാന്‍ നടപടി ഉണ്ടാകുമെന്നുമാണ് ഇവര്‍ വീട്ടുകാരെ തെറ്റിദ്ധരിപ്പിക്കുന്നത്.ഇതിനു കൂടുതല്‍ ബലം കിട്ടാന്‍ വീട്ടുകാരില്‍ നിന്നും ഒരു ചെറിയ തുക ദക്ഷിണയും കൈപ്പറ്റുന്നുണ്ട്.

കഴിഞ്ഞ രണ്ടു ദിവസമായ ഇത്തരം സ്‌ക്വാഡുകള്‍ പൂവത്തൂര്‍ മേഖലയില്‍ നടക്കുകയാണ്. സ്‌ക്വാഡില്‍ അസ്വാഭാവികതയും സഃശയവും തോന്നിയ ചില വീട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് സംഗതി പുറംലോകം അറിഞ്ഞത്. പ്രതിഷേധക്കാരുടെ വീടുകളില്‍ നിന്നും സംഘം വേഗത്തില്‍ മുങ്ങും. അല്ലാത്തവരുടെ വീടുകളില്‍ ഏറെ സമയം തങ്ങി വിശ്വാസത്തിന്റെ പേരില്‍ വോട്ടറപ്പിക്കാനുള്ള ശ്രമമാണ് സംഘം നടത്തിക്കൊണ്ടിരിക്കുന്നത്. ഇത്തരം വോട്ടുപിടുത്തം നഗ്‌നമായ തെരഞ്ഞെടുപ്പു ചട്ടത്തിന്റെ ലംഘനമാണെന്നും അടുത്ത ദിവസം തന്നെ തെരഞ്ഞെടുപ്പു കമ്മിഷനു പരാതി നല്‍കും. 

ശബരിമല: കമ്മ്യുണിസ്റ്റ് ഭീകരതയും കോണ്‍ഗ്രസിന്റെ വഞ്ചനയും എന്ന പേരില്‍ അച്ചടിച്ച ലഘുലേഖകള്‍ കഴിഞ്ഞദിവസം പിടികൂടിയിരുന്നു. കലൂര്‍ പാവക്കുളത്ത് ശബരിമല കര്‍മ്മ സമിതി സംസ്ഥാന കാര്യാലയത്തിന്റെ പേരിലാണ് ലഘുഘേകള്‍ അച്ചടിച്ചിരിക്കുന്നത്. ഹിന്ദുഐക്യവേദി നേതാവ് കിളിമാനൂര്‍ സുരേഷ് ഉള്‍പ്പെടെയുള്ളവരാണ്് നോട്ടീസ് വിതരണത്തിനായി കൊണ്ടുപോയത്. മതത്തിന്റെ പേരില്‍ വോട്ട് പിടിക്കരുതെന്ന തെരഞ്ഞെടുപ്പ് കമീഷന്റെ കര്‍ശന നിര്‍ദ്ദേശം നിലനില്‍ക്കെയാണ് വര്‍ഗീയത പ്രചരിപ്പിക്കുന്ന ലഘുലേഖകള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത്. ആറ്റിങ്ങല്‍ അവനവന്‍ചേരിയില്‍ നിന്ന് കഴിഞ്ഞ ദിവസമാണ്് നോട്ടീസുകള്‍ പിടിച്ചെടുത്തത്. അതിന് പിന്നാലെയാണ് ബി.ജെ.പി മഹിളാ സ്‌ക്വാഡിന്റെ ഇത്തരത്തിലുള്ള വോട്ട് പിടുത്തത്തിനെതിരെ സി.പി.എം രംഗത്തെത്തിയത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (41 minutes ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (50 minutes ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (54 minutes ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (59 minutes ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (1 hour ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (1 hour ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (1 hour ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (1 hour ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (1 hour ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (1 hour ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (1 hour ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (4 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (7 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (7 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (7 hours ago)

Malayali Vartha Recommends