Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആലത്തൂര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ അനിയത്തിക്കുട്ടി രമ്യാഹരിദാസ് പാട്ടുംപാടി ജയിക്കുമോ? അതോടെ സി.പി.എമ്മിലെ പി.കെ ബിജു മൂന്നാം തവണയും മണ്ഡലം നിലനിര്‍ത്തുമോ?

11 APRIL 2019 06:51 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ആലത്തൂര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ അനിയത്തിക്കുട്ടി രമ്യാഹരിദാസ് പാട്ടുംപാടി ജയിക്കുമോ? അതോടെ സി.പി.എമ്മിലെ പി.കെ ബിജു മൂന്നാം തവണയും മണ്ഡലം നിലനിര്‍ത്തുമോ? അതാണ് രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത്. രമ്യാഹരിദാസ് വലിയ നേതാവല്ലെങ്കിലും ദീപാനിശാന്തിനെ പോലുള്ള ചില ഇടത് സഹയാത്രികരും മുന്നണി കണ്‍വീനറുമാണ് അവരെ താരമാക്കി മാറ്റിയത്. അതോടെ രമ്യ പാട്ടും പാടി ജയിക്കുമെന്നാണ് യു.ഡി.എഫ് കണക്ക്കൂട്ടുന്നത്. തനിക്കെതിരെ മുന്നണിയില്‍ നിന്ന് നീക്കംനടക്കുന്നുണ്ടോ എന്ന് തെരഞ്ഞെടുപ്പിന് ശേഷം പ്രതികരിക്കാമെന്ന് പി.കെ ബിജുവും വ്യക്തമാക്കി. സംസ്ഥാനത്തെ 20 ലോക്‌സഭാ മണ്ഡലങ്ങളില്‍ വലിയ പ്രാധാന്യമില്ലത്ത മണ്ഡലമായ ആലത്തൂരിനെയും അവിടുത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയേയും ശ്രദ്ധേയകേന്ദ്രമാക്കിയത് എല്‍.ഡി.എഫുകാരാണ്. 

ഇന്ത്യയുടെ മതേതരത്വവും ജനാധിപത്യവും വീണ്ടെടുക്കാനും വികസന വിരുദ്ധരായ ഇടതുപക്ഷത്തില്‍നിന്നും ആലത്തൂരിനെ തിരിച്ചുപിടിക്കാനുമായി അരയുംതലയും മുറുക്കി രംഗത്തിരങ്ങിയിരിക്കുകയാണ് യു.ഡി.എഫ് പ്രവര്‍ത്തകര്‍. പത്തുവര്‍ഷത്തോളം മണ്ഡലം കയ്യാളുന്ന ഇടതുപക്ഷത്തെ പുറത്താക്കാന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യഹരിദാസിലൂടെ സുവര്‍ണാവസരമാണ് ആലത്തൂര്‍കാര്‍ക്ക് കൈവന്നിരിക്കുന്നത്. കോഴിക്കോട് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യയുടെ ലാളിത്യവും വിനയവും ദിവസങ്ങള്‍ക്കകം ആലത്തൂര്‍കാരുടെ അനിയത്തിക്കുട്ടിയാക്കി. ഒന്നാംഘട്ടം പ്രചാരണം പൂര്‍ത്തിയാകുന്നിതിനിടെ തന്നെ മണ്ഡലത്തിലെ ഓരോ വോട്ടര്‍മാരുടെയും പെങ്ങളുട്ടിയായി രമ്യ മാറി. 

പാലക്കാട് ജില്ലയിലെ തരൂര്‍, ചിറ്റൂര്‍, നെന്മാറ, ആലത്തൂര്‍, തൃശൂര്‍ ജില്ലയിലെ ചേലക്കര, കുന്ദംകുളം, വടക്കാഞ്ചേരി നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെട്ടതാണ് ആലത്തൂര്‍ ലോക്‌സഭാ മണ്ഡലം. ഇതില്‍ വടക്കാഞ്ചേരി മാത്രമാണ് യു.ഡി.എഫിന്റേത്. പഴയ ഒറ്റപ്പാലം മണ്ഡലമാണ് പിന്നീട് ആലത്തൂര്‍ മണ്ഡലമായി മാറിയത്. ഒറ്റപ്പാലമെന്ന പേരിലുള്ള നിയമസഭാ മണ്ഡലമിപ്പോള്‍ പാലക്കാട് ലോക്‌സഭാ മണ്ഡലത്തിലാണ്്. പഴയ ഒറ്റപ്പാലം മണ്ഡലത്തിന്റെ വിജയ ചരിത്രം പരിശോധിച്ചാല്‍ 1977 ന് ശേഷം നടന്ന ഒമ്പത് ലോക്‌സഭാതെരഞ്ഞെടുപ്പുകളില്‍ നാല് തവണ കോണ്‍ഗ്രസ് വിജയം നേടിയപ്പോള്‍ അഞ്ച് തവണ സി.പി.എമ്മും വിജയിച്ചു. 77ല്‍ കോണ്‍ഗ്രസിന്റെ കെ. കുഞ്ഞമ്പുജയിച്ചപ്പോള്‍ പിന്നീട് തുടര്‍ച്ചയായി മൂന്നുതവണയും മുന്‍ രാഷ്ട്രപതിയായിരുന്ന കെ.ആര്‍ നാരായണനെ വിജയപ്പിച്ച പാരമ്പര്യവും മണ്ഡലത്തിനുണ്ട്. 

ആലത്തൂര്‍ മണ്ഡലമായി പുനസംഘടിപ്പിച്ച ശേഷം നടന്ന രണ്ട് തെരഞ്ഞെടുപ്പുകളിലും വിജയിച്ചത് സിറ്റിംഗ് എം.പിയായ പി.കെ ബിജുവാണ്. 2014ലെ തെരഞ്ഞെടുപ്പില്‍ പി.കെ ബിജു 45.46 ശതമാനം വോട്ടുകള്‍ വാങ്ങിയപ്പോള്‍, യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന കെ.എ ഷീബ 41.34 ശതമാനം വോട്ടുകള്‍ നേടിയിരുന്നു. ഇത്തവണ ഈ ശതമാനം മാറ്റിമറിക്കാനുള്ള ശക്തമായ പോരാട്ടമാണ് യു.ഡി.എഫ് നടത്തുന്നത്. മുമ്പ് സി.പി.ഐക്കാരനായിരുന്ന ടി.വി ബാബുവാണ് എന്‍.ഡി.എയുടെ സ്ഥാനാര്‍ത്ഥി. ഇടതുപക്ഷം ഭരണം കയ്യാളുന്ന ചാഴൂര്‍ പഞ്ചായത്തിന്റെയും അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെയും പ്രസിഡന്റായിരുന്നു അദ്ദേഹം. അതും ഇടതുപക്ഷത്തെ തിരിഞ്ഞുകുത്തുന്നുണ്ട്. മണ്ഡലത്തില്‍ കാര്യമായി റോളില്ലാത്ത ബി.ജെ.പിക്ക് കഴിഞ്ഞ 2014 തെരഞ്ഞെടുപ്പില്‍ 9.45 ശതമാനം വോട്ടാണ് ലഭിച്ചത്. മണ്ഡലത്തില്‍ ആകെ 12, 34,294 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 6,03,854 പുരുഷന്മാരും 6,30,438 വനിതകളും രണ്ട് ട്രാന്‍സ്‌ജെന്‍ഡറുകളുമാണുള്ളത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (12 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (12 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (12 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (12 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (14 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (14 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (14 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (15 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (15 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (15 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (15 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (15 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (15 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (15 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (15 hours ago)

Malayali Vartha Recommends