Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നിര്‍ണായക നീക്കം... അധികം വൈകാതെ പത്മനാഭ സ്വാമിക്കും സിപിഎമ്മില്‍ അംഗത്വമെടുക്കേണ്ടി വരും; പത്മനാഭ സ്വാമി ക്ഷേത്രം പിടിച്ചെടുക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ തകൃതിയായി നടക്കുന്നു; ലക്ഷ്യമിടുന്നത് സമാന്തര ദേവസ്വം ബോര്‍ഡ്

12 APRIL 2019 10:20 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ശബരിമലക്ക് ശേഷം ലോകത്തെ മഹാക്ഷേത്രങ്ങളിലൊന്നായി വിശേഷിക്കപ്പെടുന്ന ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം പിടിച്ചെടുക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ തകൃതിയായി നടക്കുന്നു. 

പത്മനാഭസ്വാമി ക്ഷേത്ര ഭരണത്തിന് എട്ടംഗ സമിതിയെ നിയമിക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ നിര്‍ദ്ദേശം വളഞ്ഞവഴിയിലൂടെ ക്ഷേത്രം പിടിച്ചെടുക്കാനുള്ള നീക്കമാണെന്ന് വ്യക്ത്തമാണ്. അഞ്ച് അംഗങ്ങളും എക്‌സിക്യുട്ടീവ് ഓഫീസറും ഉള്‍പ്പെടെ ആറ് പേരെ നിയമിക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്. മന്ത്രിസഭയാണ് ഇവരെ തെരഞ്ഞെടുക്കുന്നത്. രാജകുടുംബാംഗം, തന്ത്രി എന്നിവരാണ് മറ്റ് അംഗങ്ങള്‍. എട്ട് അംഗങ്ങളില്‍ ആറ് പേര്‍ സര്‍ക്കാരിന്റെയും ഭരിക്കുന്ന പാര്‍ട്ടിയുടെയും താത്പര്യം സംരക്ഷിക്കുന്നവര്‍ ആയിരിക്കുമെന്നത് ക്ഷേത്ര ഭരണം കൈപ്പിടിയിലാക്കുകയാണ് ലക്ഷ്യമെന്ന് മറയില്ലാതെ വ്യക്തമാക്കുന്നതാണ്. അതായത് ഇതും സമാന്തര ദേവസ്വം ബോര്‍ഡായിരിക്കും. 

സമീപകാലത്ത് ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളിലുണ്ടായ സര്‍ക്കാരിന്റെ കടന്നുകയറ്റത്തിന്റെയും വിശ്വാസവിരുദ്ധ നടപടികളുടെയും പശ്ചാത്തലത്തില്‍ ആശങ്കപ്പെടുത്തുന്നതാണ് ഈ നീക്കം. ക്ഷേത്രഭരണം സര്‍ക്കാരില്‍നിന്നും രാഷ്ട്രീയ താത്പര്യങ്ങളില്‍നിന്നും സ്വതന്ത്രമാക്കാന്‍ വിശ്വാസികള്‍ ഒന്നടങ്കം ആവശ്യപ്പെടുമ്പോഴാണ് പത്മനാഭ സ്വാമി ക്ഷേത്രത്തെയും തകര്‍ക്കാന്‍ നീക്കം നടക്കുന്നത്. 

ഭക്തജനങ്ങളുടെ പ്രതിഷേധം കണക്കിലെടുക്കാതെ ദേവസ്വം ബോര്‍ഡുകള്‍ ക്ഷേത്രങ്ങള്‍ ഏറ്റെടുക്കാനുള്ള നീക്കം ഒരുവശത്ത് നടത്തിവരികയുമാണ്. ക്ഷേത്രം ഭരിക്കേണ്ടത് സര്‍ക്കാരുകളല്ലെന്നും വിശ്വാസികളാണെന്നും രണ്ട് ദിവസം മുന്‍പ് സുപ്രീം കോടതി അഭിപ്രായപ്പെട്ടത് സര്‍ക്കാരിന്റെ കണ്ണ് തുറപ്പിച്ചില്ല. എന്നിട്ടും വിശ്വാസികള്‍ക്കെതിരായ വെല്ലുവിളി അവസാനിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ല എന്നതാണ് രസകരം. 

യഥാര്‍ത്ഥത്തില്‍ ശ്രീ പത്മനാഭസ്വാമി ക്ഷേത്രഭരണം പിടിച്ചെടുക്കാനുള്ള നീക്കം വര്‍ഷങ്ങള്‍ക്ക് മുമ്പേ സി പി എം ആരംഭിച്ചതാണ്. വി എസ് അച്യുതാനന്ദന്റെ പ്രതാപ കാലത്തായിരുന്നു അത് . ക്ഷേത്രത്തിലെ സ്വര്‍ണ്ണാഭരണങ്ങള്‍ മഹാരാജാവ് കടത്തി കൊണ്ടു പോകുന്നുവെന്ന ആരോപണം അക്കാലത്ത് സജീവമായി ഉയര്‍ത്തിയത് വി എസാണ്. പത്മനാഭ സ്വാമി ക്ഷേത്രത്തെ കോടതി കയറ്റുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചതും വി എസാണ്. ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങളുടെ സ്വസ്ഥത ഇല്ലാതാക്കിയതും അതിനെ ഒരു ടൂറിസ്റ്റ് കേന്ദ്രത്തിന്റെ നിലവാരത്തിലേക്ക് താഴ്ത്തിയതും സി പി എമ്മാണ്. അത് ശബരിമല ആക്രമണത്തിന് വളരെ മുമ്പാണ്. 

ക്ഷേത്രഭരണം പിടിച്ചെടുക്കുന്നതിന്റെ ഭാഗമായി ഉത്സവങ്ങള്‍ക്കിടയില്‍ ഡി വൈ എഫ് ഐ യുടെയും മറ്റും കൊടികള്‍ സ്ഥാപിച്ചു തുടങ്ങി. ഇതെല്ലാം ആര്‍ എസ് എസിനെ പ്രതിരോധിക്കാനാണെന്ന മട്ടില്‍ സി പി എം നടത്തിയ ഗിമിക്കുകള്‍ ആയിരുന്നു. 

തെരഞ്ഞടുപ്പ് കഴിഞ്ഞാലുടന്‍ പത്മനാഭസ്വാമി ക്ഷേത്രത്തെ സി പി എം വരുതിയിലാക്കും. അതിനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. തലസ്ഥാനത്ത് ബ ജെ പി ജയിക്കാതിരിക്കാന്‍ സി പി എം ശ്രമിക്കുന്നതും അതു കൊണ്ടു തന്നെയാണ്. കേരളത്തിലെ ക്ഷേത്രങ്ങളില്‍ നിന്ന് ബി ജെ പി യെ അകറ്റി നിര്‍ത്തിയാല്‍ അവിടങ്ങളില്‍ കയറാന്‍ കഴിയുമെന്ന് സി പി എം വിശ്വസിക്കുന്നു. ബിജെപി യുടെ വിശ്വാസ രാഷ്ട്രീയമാണ് ഹിന്ദു വിഭാഗത്തിനിടയില്‍ കയറി ചെല്ലാനുള്ള കുറുക്കു വഴിയെന്നും സി പി എം വിശ്വസിക്കുന്നു. 

ഇനി പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ പോലുള്ള ഏതെങ്കിലും പാര്‍ട്ടി കുഴലൂത്തുകാരെ നിയമിക്കും. എന്നിട്ട് സി പി എം തീരുമാനിക്കുന്നതെല്ലാം ക്ഷേത്രത്തില്‍ നടപ്പിലാക്കും. പതിയെ പതിയെ പത്മനാഭ സ്വാമിയും സി പി എമ്മില്‍ അംഗത്വം എടുക്കേണ്ടി വരും. ഇങ്ങനെയൊക്കെ ചെയ്യുമ്പോഴും പള്ളി തര്‍ക്കവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി പാസാക്കിയ ഉത്തരവ് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തതാണ് ആശ്ചര്യജനകം.

പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ഇപ്പോള്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല. ശബരിമലയിലെ യുവതീ പ്രവേശം പോലെ ഇവിടെ അഹിന്ദു പ്രവേശന വിളംബരം സംഭവിക്കാന്‍ സാധ്യതയുണ്ട്. അതൊരു തെറ്റല്ല. എന്നാല്‍ ഒരാചാരമാണ്. ആചാരങ്ങളെ പൊളിച്ചെഴുതുന്നതിനേക്കാള്‍ പ്രധാനം പട്ടിണി മാറ്റുന്നതല്ലേ?

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (12 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (12 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (12 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (12 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (14 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (14 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (14 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (14 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (15 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (15 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (15 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (15 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (15 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (15 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (15 hours ago)

Malayali Vartha Recommends