Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നിലവിളിച്ച് തരൂര്‍... ശശി തരൂര്‍ തോറ്റാല്‍ മാത്രമേ തിരുവനന്തപുരം മറ്റൊരു കോണ്‍ഗ്രസ് നേതാവിന് കിട്ടൂ; തരൂര്‍ ജയിക്കുന്നതിനേക്കാളും കുമ്മനം ജയിക്കട്ടെയെന്ന് കണക്കു കൂട്ടുമ്പോള്‍ കുമ്മനത്തിന് രാജയോഗം

12 APRIL 2019 02:01 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ ശശീ തരൂരിനെ സോണിയാ ഗാന്ധിയാണ് 10 വര്‍ഷം മുമ്പ് കെട്ടിയിറക്കിയത്. കോണ്‍ഗ്രസിന്റെ നിരവധി നേതാക്കളെ തഴഞ്ഞാണ് ശശി തരൂരിനെ അന്ന് തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാക്കിയത്. ഇതിനെതിരെ പലരും രംഗത്തെത്തിയെങ്കിലും സോണിയാ ഗാന്ധി നേരിട്ടിടപെട്ടതിനാല്‍ ആരും എതിര്‍ത്തില്ല. ശശി തരൂരിന്റെ വ്യക്തി പ്രഭാവം കൊണ്ട് ജയിക്കുകയും ചെയ്തു.

എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ശശി തരൂര്‍ വെള്ളം കുടിച്ചു. നിരവധി ആരോപണങ്ങള്‍ നേരിട്ട തരൂരിന് ശക്തമായ വെല്ലുവിളി ഉയര്‍ത്തി ഒ. രാജഗോപാലുമെത്തി. എന്നാല്‍ രാജഗോപാല്‍ ജയിക്കരുത് എന്നതിനാല്‍ സിപിഎം വോട്ട് മറിച്ച് ശശീ തരൂരിന് നല്‍കിയതോടെ വീണ്ടും ജയിച്ചു.

എന്നാല്‍ ഈ തെരഞ്ഞെടുപ്പില്‍ എന്തു വന്നാലും ശശി തരൂര്‍ ജയിക്കരുതെന്നാണ് സാധാരണ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ആഗ്രഹിക്കുന്നത്. ശശി തരൂര്‍ തോറ്റാല്‍ മാത്രമേ മണ്ഡലം തിരിച്ച് പിടിക്കാന്‍ കഴിയൂ. അതിനാല്‍ തന്നെ കോണ്‍ഗ്രസ് പണി തുടങ്ങി. ഇതെല്ലാം കുമ്മനത്തിനാണ് സഹായകമാകുന്നത്. കുമ്മനം ജയിക്കുന്ന അവസ്ഥയാണുള്ളത്. 

പ്രചാരണത്തിലെ മെല്ലെപ്പോക്കാണ് തലസ്ഥാനത്തെ കോണ്‍ഗ്രസ്സിലെ ഇപ്പോഴത്തെ വിവാദവിഷയം. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നേതാക്കള്‍ സജീവമല്ലെന്ന് കാണിച്ച് തരൂര്‍ ക്യാമ്പ് നല്‍കിയ പരാതിയെ തുടര്‍ന്ന് ജില്ലയിലെ നേതാകള്‍ക്ക് കെപിസിസി മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേസമയം തെരഞ്ഞെടുപ്പ് പ്രചാരണം സംബന്ധിച്ച് താന്‍ പാര്‍ട്ടിക്ക് പരാതി നല്‍കിയിട്ടില്ലെന്ന് ശശി തരൂര്‍. പ്രചാരണത്തില്‍ എന്തെങ്കിലും പോരായ്മ ഉണ്ടെങ്കില്‍ പാര്‍ട്ടി പരിഹരിക്കും. അവസാന റൗണ്ടില്‍ ആണ് കോണ്‍ഗ്രസ് പ്രചാരണം ശക്തമാകുകയെന്നും ശശി തരൂര്‍ വ്യക്തമാക്കി.

കൂടുതല്‍ ശക്തമായ പ്രചാരണം വേണമെന്നാണ് ആവശ്യപ്പെട്ടതെന്നും തരൂര്‍ വ്യക്തമാക്കി. ചില ഭാഗങ്ങളില്‍ ശക്തമായ പ്രചാരണം വേണം എന്ന് ചിലര്‍ പറഞ്ഞിട്ടുണ്ട്. ഇത്തവണ കൂടുതല്‍ ശക്തമായ ത്രികോണ മത്സരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പ്രവര്‍ത്തകര്‍ സജ്ജീവമല്ലെന്ന് കാണിച്ച് ശശി തരൂര്‍ എഐസിസിക്ക് പരാതി നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

മെല്ലെപ്പോക്കിന് പിന്നില്‍ വിഎസ് ശിവകുമാര്‍ എംഎല്‍എയാണെന്ന് മട്ടില്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച സജീവമായിരുന്നു. ഇത് നിഷേധിച്ച വി എസ് ശിവകുമാര്‍ തനിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ തെറ്റായ പ്രചാരണം നടത്തുന്നവരെ കുറിച്ച് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കി.

വ്യക്തിഹത്യക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിക്കുമെന്ന് വി എസ് ശിവകുമാര്‍ പ്രസ്താവനയില്‍ പറഞ്ഞു. തനിക്കെതിരായ പ്രചാരണം ബിജെപിയെ സഹായിക്കാനാണെന്നാണ് ശിവകുമാര്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തുന്നത്. എന്നാല്‍ ക്യാമറക്ക് മുന്നില്‍ പ്രതികരിക്കാന്‍ ശിവകുമാര്‍ തയ്യാറായില്ല. ഇതിനിടെ ശിവകുമാറിന്റെ നടപടികളില്‍ പ്രതിഷേധിച്ച് ഐഎന്‍ടിയുസി നേതാവ് കല്ലിയൂര്‍ മുരളി ബിജെപിയില്‍ ചേരുമെന്ന് പ്രഖ്യാപിച്ചു. കല്ലിയൂര്‍ മുരളിയുടെ വീടിന്റെ മതിലില്‍ വരച്ച കൈപ്പത്തി ചിഹ്നം മായ്ച്ച് താമര വരച്ചുചേര്‍ക്കുകയും ചെയ്തു. ശിവകുമാര്‍ അടക്കമുള്ള നേതാക്കളുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിടുന്നതെന്നും ഇനി കോണ്‍ഗ്രസില്‍ നിന്നിട്ട് കാര്യമില്ലെന്നും കല്ലിയൂര്‍ മുരളി പറഞ്ഞു.

എന്നാല്‍ ഡിസിസി പുനഃസംഘടനയില്‍ സ്ഥാനം കിട്ടാത്തതുകൊണ്ടുള്ള പ്രതിഷേധമാണ് കല്ലിയൂര്‍ മുരളിക്കെന്നാണ് ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ മറുപടി. മുരളിയുടെ പാര്‍ട്ടിമാറ്റത്തിന് തരൂരിന്റെ പ്രചാരണവുമായി ബന്ധമില്ലെന്നും കോണ്‍ഗ്രസ് വിശദീകരിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം സെന്‍ട്രലില്‍ ശിവകുമാറിന്റെ ജയവും നേമത്ത് ഒ രാജഗോപാലിന്റെ ജയവും കോണ്‍ഗ്രസ് ബിജെപി ഒത്ത് തീര്‍പ്പിന്റെ ഭാഗമാണെന്ന ആരോപണം നേരത്തേ ഉയര്‍ന്നിരുന്നെങ്കിലും ശിവകുമാര്‍ ഇത് പലതവണ തള്ളിക്കളഞ്ഞിരുന്നു. എന്തായാലും നേട്ടം കൊയ്യാന്‍ ഒരുങ്ങുകയാണ് ശിവകുമാര്‍. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (12 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (12 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (12 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (12 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (14 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (14 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (14 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (14 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (15 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (15 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (15 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (15 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (15 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (15 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (15 hours ago)

Malayali Vartha Recommends