Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മോദിയെ തോല്‍പ്പിക്കാനാവില്ല മക്കളെ... ലോകത്തിലെ ഏറ്റവും ജനസമ്മതനായ ലോകനേതാവ് ഫേസ് ബുക്ക് തെരഞ്ഞെടുത്തത് നരേന്ദ്ര മോദിയെ

12 APRIL 2019 07:37 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

തെരഞ്ഞെടുപ്പ് അടുത്തതോടെ പലവിധ ആരോപണങ്ങള്‍ നേരിട്ട പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നെറുകയില്‍ ഒരു പൊന്‍തൂവല്‍ കൂടി. ഫേസ്ബുക്കിലെ ഏറ്റവും ജനസമ്മതനായ ലോകനേതാവ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് അന്താരാഷ്ട്ര ഏജന്‍സിയുടെ റിപ്പോര്‍ട്ട്. സ്വകാര്യ പേജില്‍ 43.5 ദശലക്ഷം പേരും ഔദ്യോഗിക പേജില്‍ 13.7 ദശലക്ഷം പേരും നരേന്ദ്ര മോദിയെ പിന്തുടരുന്നതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ ബി സി ഡബ്‌ള്യു റിപ്പോര്‍ട്ട് ചെയ്യുന്നു.

പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രമ്പാണ്. 23 ദശലക്ഷം പേരാണ് ഫേസ്ബുക്കില്‍ അദ്ദേഹത്തെ പിന്തുടരുന്നത്. മൂന്നാം സ്ഥാനത്തുള്ള ജോര്‍ദാന്‍ രാജ്ഞി റാണിയക്ക് 16.9 ദശലക്ഷം ലൈക്കുകളാണ് ഫേസ്ബുക്കില്‍ ഉള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫേസ്ബുക്കിന്റെ പുതിയ ഭേദഗതികള്‍ക്കനുസരിച്ച് പേജ് ലൈക്ക് കൂട്ടാന്‍ പല ലോകനേതാക്കളും ഔദ്യോഗിക പേജുകളില്‍ പരസ്യങ്ങള്‍ക്കും മറ്റും സ്ഥാനം നല്‍കുന്ന സാഹചര്യത്തിലാണ് യാതൊരു വിധ അധിക പ്രചാരണങ്ങളുമില്ലാതെ സമൂഹ മാദ്ധ്യമങ്ങളിലെ ഏറ്റവും പ്രിയങ്കരനായ നേതാവായി നരേന്ദ്ര മോദി നിറഞ്ഞു നില്‍ക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മോദി ഇന്ന് കേരളത്തിലെത്താനിരിക്കെയുള്ള ഈയൊരു അംഗീകാരം മലയാളികളേയും സന്തോഷത്തിലാക്കുകയാണ്. ഇന്നു െവെകിട്ട് ആറിനാണ് കോഴിക്കോട് ബീച്ചില്‍ മോദിയുടെ തെരഞ്ഞെടുപ്പ് റാലി നടക്കുന്നത്. കാസര്‍ഗോഡ് മുതല്‍ പാലക്കാടു വരെയുള്ള മണ്ഡലങ്ങളിലെ എന്‍.ഡി.എ. സ്ഥാനാര്‍ഥികള്‍ പ്രധാനമന്ത്രിക്കൊപ്പം വേദിയിലെത്തും.

വെകിട്ട് അഞ്ചുമണിയോടെ പ്രത്യേക വിമാനത്തില്‍ പ്രധാനമന്ത്രി കരിപ്പൂര്‍ വിമാനത്താവളത്തിലെത്തും. അവിടെനിന്ന് റോഡ് മാര്‍ഗം അദ്ദേഹം പൊതുസമ്മേളന വേദിയിലെത്തും. അതിനിടെ ബാലാകോട്ട് വ്യോമാക്രമണത്തിന്റെയും പുല്‍വാമയില്‍ കൊല്ലപ്പെട്ട ജവാന്‍മാരുടെയും പേരില്‍ വോട്ട് അഭ്യര്‍ഥിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നടപടി പ്രഥമദൃഷ്ട്യാ പെരുമാറ്റച്ചട്ടലംഘനമാണെന്നു മഹാരാഷ്ട്രയിലെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍. 

കഴിഞ്ഞ ചൊവ്വാഴ്ച മഹാരാഷ്ട്രയിലെ ലാത്തൂരില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുമ്പോഴാണു കന്നി വോട്ടര്‍മാരോടായി മോഡി വിവാദ ആഹ്വാനം നടത്തിയത്. പാകിസ്താനില്‍ വ്യോമാക്രമണം നടത്തിയ വീരജവാന്‍മാര്‍ക്കും പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്‍മാര്‍ക്കുമായി നിങ്ങളുടെ കന്നി വോട്ട് സമര്‍പ്പിക്കില്ലേ എന്നായിരുന്നു മോഡിയുടെ ചോദ്യം.

സൈന്യത്തെ രാഷ്ട്രീയനേട്ടത്തിനായി ഉപയോഗിക്കരുതെന്ന തെരഞ്ഞെടുപ്പ് കമ്മിഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ക്കു വിരുദ്ധമാണു മോഡിയുടെ പ്രസംഗമെന്നു മഹാരാഷ്ട്രയിലെ ഉസ്മാനാബാദ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ശരിവച്ചാല്‍ പരാമര്‍ശം സംബന്ധിച്ചു മോഡിയോടു വിശദീകരണം തേടും. അങ്ങനെയെങ്കില്‍, തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി നേരിടുന്ന ആദ്യപ്രധാനമന്ത്രിയാകും നരേന്ദ്ര മോഡി. തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം ഈയാഴ്ചയുണ്ടാകും.

വയനാട്ടിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥിയുമായ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയ്ക്കിടെ പാകിസ്താന്റെ പതാകകള്‍ വീശിയെന്ന ബി.ജെ.പി. നേതാവ് അഡ്വ. പ്രേരണാകുമാരിയുടെ ട്വീറ്റ് വിവാദമാകുന്നു. ഇതു സംബന്ധിച്ചു തെരഞ്ഞെടുപ്പ് കമ്മിഷന്‍ അന്വേഷണമാരംഭിച്ചു. മുസ്ലിം ലീഗിന്റെ പതാക പാക് പതാകയായി ചിത്രീകരിച്ചതു പ്രേരണാകുമാരിക്കും ബി.ജെ.പിക്കും കുരുക്കാകുമെന്നു സൂചന. ഏതായാലും മോദിയുടെ വരവ് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് മലയാളികള്‍. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (12 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (12 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (12 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (12 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (14 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (15 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (15 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (15 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (15 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (15 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (15 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (15 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (15 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (15 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (15 hours ago)

Malayali Vartha Recommends