എറണാകുളം പഴന്തോട്ടം പള്ളിയിൽ യാക്കോബായ-ഓർത്തഡോക്സ് തർക്കം; 2 പേർക്ക് കുത്തേറ്റു

എറണാകുളം പഴന്തോട്ടം പള്ളിയിൽ യാക്കോബായ ഓർത്തഡോക്സ് തർക്കം. തർക്കത്തിനിടയിൽ രണ്ട് പേർക്ക് കുത്തേറ്റു. സംഭവത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തു. പെരുന്നാള്‍ പരസ്യ നോട്ടീസ് നശിപ്പിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്.
പഴംത്തോട്ടം സ്വദേശികളായ അജിൽ എൽദോ, ജെയ്സൺ വര്ഗീസ് എന്നിവർക്കാണ് കുത്തേറ്റത്. കുത്തേറ്റവരെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്ക് സാരമുള്ളതല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
https://www.facebook.com/Malayalivartha
























