Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശബരിമലയ്ക്കുവേണ്ടി പ്രധാനമന്ത്രി എന്തു ചെയ്‌തു; അഞ്ചു വര്‍ഷം അധികാരത്തിലിരുന്നിട്ട് ശബരിമലയുടെ കാര്യത്തില്‍ ചെറുവിരല്‍ അനക്കിയോയെന്ന് വിമർശിച്ച് ഉമ്മന്‍ ചാണ്ടി

19 APRIL 2019 08:51 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

വീണ്ടും അധികാരത്തിലെത്തിയാല്‍ വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കുമെന്നു പ്രസംഗിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി, അഞ്ചു വര്‍ഷം അധികാരത്തിലിരുന്നിട്ട് ശബരിമലയുടെ കാര്യത്തില്‍ ചെറുവിരല്‍ അനക്കിയോയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി.

സുപ്രീംകോടതി വിധിയെ തുടര്‍ന്ന് ശബരിമല വിഷയം കത്തിനിന്നപ്പോള്‍ പോലും പ്രതികരിക്കാതിരുന്ന മോദി ഇപ്പോള്‍ കേരളത്തിനകത്തും പുറത്തും ശബരിമല വിഷയം പ്രസംഗിച്ചു നടക്കുന്നത് എന്തിനാണെന്ന് ജനങ്ങള്‍ക്ക് അറിയാമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. .

നല്ല ഭൂരിപക്ഷത്തോടെ അധികാരത്തിലിരുന്ന മോദിക്ക് അല്പമെങ്കിലും ആത്മാര്‍ത്ഥത ശബരിമല വിഷയത്തില്‍ ഉണ്ടായിരുന്നെെങ്കില്‍ വളരെ എളുപ്പത്തില്‍ പരിഹരിക്കാനും കഴിയുമായിരുന്നു. ശബരിമല വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന് ഓര്‍ഡിനന്‍സ് ഇറക്കുകയോ, പുന:പരിശോധനാ ഹര്‍ജി നല്കുകയോ ചെയ്യാമായിരുന്നു. ഏറ്റവുമധികം ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ച സര്‍ക്കാരാണ് മോദിയുടേത്. പ്രതിപക്ഷത്തിരിക്കുന്ന കോണ്‍ഗ്രസ് പോലും പുന:പരിശോധനാ ഹര്‍ജി നല്കിയപ്പോള്‍ ബിജെപിയും സിപിഎമ്മും നിശബ്ദത പാലിച്ചു.

ശബരിമലയില്‍ യുവതീപ്രവേശനം അനുവദിക്കണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ബിജെപി നേതൃത്വം വഹിക്കുന്ന യംഗ് ലോയേഴ്‌സ് അസോസിയേഷന്‍ 2006 ല്‍ ഹര്‍ജി നല്കിയ അന്നു മുതല്‍ ഒരു ദശാബ്ദമായി ബിജെപി വിശ്വാസികളെ വഞ്ചിച്ചുകൊണ്ടിരിക്കുകയാണ്. 2007ല്‍ വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ ഇതിനെ അനുകൂലിച്ച് സത്യവാങ്മൂലം നല്കി അവരും വിശ്വാസികളെ വഞ്ചിച്ചു. തുടര്‍ന്നു വന്ന യുഡിഎഫ് സര്‍ക്കാരാണ് വിശ്വാസം സംരക്ഷിക്കണം എാവശ്യപ്പെട്ട് സത്യവാങ്മൂലം നല്കി വിശ്വാസികളോടൊപ്പം നിന്നത്. യഥാര്‍ത്ഥത്തില്‍ ഇക്കാര്യം അന്നു പരസ്യപ്പെടുത്തുകപോലും ചെയ്തിരുന്നില്ല. കാരണം, യുഡിഎഫ് ശബരിമലയുടെ പവിത്രത തിരിച്ചറിയുകയും അവിടെ വിവാദമോ, കലാപമോ പാടില്ലെന്നു വിശ്വസിക്കുകയും ചെയ്യുന്നുവെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു

യുഡിഎഫിന്റെ സത്യവാങ്മൂലം തിരുത്തി പിണറായി സര്‍ക്കാര്‍ സത്യവാങ്മൂലം നല്കിയതോടെ വിശ്വാസികളുടെ മേല്‍ അവസാനത്തെ ആണിയും അടിച്ചു. ഈ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി വിധിയുണ്ടായത്. അതിനെ മറികടക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മുന്നില്‍ പല വഴികളും ഉണ്ടായിരുന്നു. എന്നാല്‍ ഇരുവരും അതു സുവര്‍ണാവസരം ആക്കിയതാണ് പ്രശ്‌നം വഷളാക്കിയതെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി. ശബരിമല വിഷയത്തില്‍ സ്ഥായിയായി വിശ്വാസികള്‍ക്കൊപ്പം നിന്നത് യുഡിഎഫ് മാത്രമാണെും ഇക്കാര്യത്തില്‍ പ്രധാനമന്ത്രി തുറന്ന സംവാദത്തിന് തയാറാണോയെന്നും ഉമ്മന്‍ ചാണ്ടി ചോദിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (11 minutes ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (20 minutes ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (15 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (15 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (15 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (15 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (17 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (18 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (18 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (18 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (18 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (18 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (18 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (18 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (18 hours ago)

Malayali Vartha Recommends