ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്ന് കേരളത്തില്‍
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ഇന്ന് കേരളത്തില്‍. ഇന്ന് ഉച്ചയ്ക്ക് തിരുവനന്തപുരത്തെത്തുന്ന അമിത് ഷാ പത്തനംതിട്ടയില്‍ റോഡ് ഷോയില്‍ പങ്കെടുക്കും. പിന്നീട് ആലപ്പുഴ പുന്നപ്ര കപ്പക്കാട മൈതാനത്തു നടക്കുന്ന പൊതുസമ്മേളനത്തിലും അമിത് ഷാ പങ്കെടുക്കും.
പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംഗ്ഷനില്‍ നിന്ന് ആരംഭിക്കുന്ന റോഡ് ഷോ പുതിയ ബസ് സ്റ്റാന്‍ഡില്‍ സമാപിക്കും. പുന്നപ്രയിലെ സമ്മേളനത്തില്‍ ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളും പങ്കെടുക്കും.
https://www.facebook.com/Malayalivartha