തൃശൂര്‍ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപിയെ സിനിമാതാരം ബിജു മേനോന് പിന്തുണച്ചത് തന്റേടമുള്ള ചെറുപ്പക്കാരനായതിനായാലെന്ന് സംവിധായകന് രാജസേനന്
സിനിമാതാരം ബിജു മേനോന് തൃശൂര്‍ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപിയെ പിന്തുണച്ചത് തന്റേടമുള്ള ചെറുപ്പക്കാരനായതിനായാലെന്ന് സംവിധായകന് രാജസേനന്. ബിജു മേനോനെതിരെയുള്ള സൈബര്‍ ആക്രമണം പക്ഷം തിരിച്ചുള്ള ആക്ഷേപമാണെന്നും മമ്മുട്ടിയടക്കമുള്ളവര് ഇടത് പക്ഷത്തെ പിന്തുണയ്ക്കുമ്പോള്‍ ആക്രമണങ്ങളുണ്ടാവാത്തത് ഇതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.സൗഹൃദ സമിതി എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപിക്ക് നല്കിയ സ്വീകരണത്തില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് പ്രശസ്ത സിനിമാതാരം ബിജു മേനോന് സുരേഷ് ഗോപിയെ പിന്തുണച്ച് രംഗത്തെത്തിയത്.
തൃശൂരിന് ഏറ്റവും അനുയോജ്യനായിട്ടുള്ള സ്ഥാനാര്‍ത്ഥിയും മനുഷ്യസ്നേഹിയുമാണ് സുരേഷ് ഗോപിയെന്നായിരുന്നു വ്യക്തിപരമായ അനുഭവങ്ങള്‍ പരാമര്‍ശിച്ച് ബിജു മേനോന് പറഞ്ഞത്. ബിജു മേനോന്റെ പരാമര്‍ശം പുറത്ത് വന്നതോടെ സമൂഹമാധ്യമങ്ങളില്‍ അദ്ദേഹത്തിനെതിരെ ഒരു വിഭാഗം ആക്രമണവും ആരംഭിച്ചു. അവഹേളനപരമായ സൈബര്‍ ആക്രമണവും ഉണ്ടായി. അതേസമയം കലാ സാംസ്കാരിക രംഗത്തു നിന്നും പൊതു ജനങ്ങളില്‍ നിന്നും നിരവധിപേര്‍ ബിജുമേനോന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിക്കഴിഞ്ഞു.
https://www.facebook.com/Malayalivartha