Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കുട്ടികളുടെ രണ്ടാമത് ചലച്ചിത്രമേള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി... ചലച്ചിത്രതാരം ഭാമയും സംവിധായകന്‍ ആര്‍.എസ് വിമലും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു

21 APRIL 2019 11:09 AM IST
മലയാളി വാര്‍ത്ത

സംസ്ഥാന ശിശുക്ഷേമസമിതി നടത്തുന്ന രണ്ടാമത് കുട്ടികളുടെ രാജ്യാന്തര ചലച്ചിത്രമേളയുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്റെ ഉദ്ഘാടനം ചലച്ചിത്ര നടി ഭാമയും സംവിധായകന്‍ ആര്‍.എസ് വിമലും ചേര്‍ന്ന് നിര്‍വഹിച്ചു. കുട്ടികള്‍ക്ക് വലിയൊരു ഭാഗ്യമാണ് ചലച്ചിത്രമേളയിലൂടെ ലഭിച്ചിരിക്കുന്നതെന്നും ഈ അവസരം ഒരുക്കിയ ശിശുക്ഷേമസമിതിയോട് നന്ദിയുണ്ടെന്ന് ഭാമ പറഞ്ഞു. അവധിക്കാലം ആഘോഷമാക്കാന്‍ 200 സിനിമകള്‍ കുട്ടികള്‍ക്ക് ലഭിക്കുക എന്നത് ഭാഗ്യമാണ്. ഈ അവസരം എല്ലാ കുരുന്നുകളും രക്ഷിതാക്കളും പ്രയോജനപ്പെടുത്തണമെന്നും താരം പറഞ്ഞു. അടുത്തകാലത്ത് കുട്ടികള്‍ക്കെതിരെയുള്ള ക്രൂരതകള്‍ കൂടീവരുകയാണ്, അതിനാല്‍ ഇത്തരമൊരു മേളയുടെ രണ്ടാം എഡിഷന്‍ സംഘടിപ്പിക്കുന്നത് മഹാവിജയമാണെന്ന് സംവിധായകന്‍ ആര്‍.എസ് വിമല്‍ പറഞ്ഞു. 

ചടങ്ങില്‍ സംസ്ഥാന ശിശുക്ഷേമസമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എസ്.പി ദീപക് അധ്യക്ഷനായി. സംസ്ഥാന ട്രഷറര്‍ ജി. രാധാകൃഷ്ണന്‍, ജില്ലാ ട്രഷറര്‍ അരുണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു. https://www.icffk.com  എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. ഇതിനകം 500റോളം കുട്ടികള്‍ രജിസ്‌ട്രേഷന്‍ നടത്തി. മേളയില്‍ ഇത്തവണ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട കുട്ടികള്‍ക്കാവും മുന്‍ഗണന. ആദിവാസി മേഖല, അനാഥാലയങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് ആയിരത്തോളം കുട്ടികളെ മേളയുടെ ഡെലിഗേറ്റ്‌സ് ആക്കും. വിവിധ ജില്ലകളിലുള്ള കുട്ടികളെ ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത് എത്തിച്ച് താമസവും മറ്റ് സൗകര്യങ്ങളും നല്‍കിയാണ് പുതിയ ചലച്ചിത്ര ആസ്വാദനം നല്‍കുന്നതെന്ന് സമിതി ജനറല്‍ സെക്രട്ടറി എസ്.പി ദീപക് അറിയിച്ചു. 16,000ത്തോളം കുട്ടികള്‍ ഇത്തവണ എത്തുമെന്നാണ് കരുതുന്നത.് ആദ്യത്തെ മേള വലിയ വിജയമായതിനാല്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും മേളയുടെ ഭാഗമാകാന്‍ പലരും താല്‍പര്യപ്പെട്ട് വിളിക്കുന്നുണ്ട്. 

മേയ് 10 മുതല്‍ 16 വരെ നടക്കുന്ന മേളയില്‍ 200 ലധികം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. കൈരളി, ശ്രീ, നിള, കലാഭവന്‍, ടാഗോര്‍ തിയേറ്ററുകളിലും നിശാഗന്ധി ഓഡിറ്റോറിയത്തിലുമാകും പ്രദര്‍ശനങ്ങള്‍. നിശാഗന്ധിയില്‍ എന്നും വൈകുന്നേരം പൊതുജനങ്ങള്‍ക്ക് സൗജന്യ പ്രദര്‍ശനമുണ്ടാകും. പ്രഗത്ഭരായ ബാലചലച്ചിത്ര സംവിധായകര്‍, ബാലതാരങ്ങള്‍, പിന്നണി പ്രവര്‍ത്തകര്‍ എന്നിവര്‍ മേളയില്‍ കുട്ടികളോട് സംവദിക്കും. ദിവസവും ഓപ്പണ്‍ഫോറവും സംഘടിപ്പിക്കുന്നുണ്ട്. ചലച്ചിത്ര അക്കാദമി, ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. കഴിഞ്ഞതവണ തെന്നിന്ത്യന്‍ സിനിമാ പ്രവര്‍ത്തകരുള്‍പ്പെടെ പങ്കെടുത്ത മേള ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചില്‍ഡ്രന്‍സ് സിനിമാ സംവിധായകരും കുട്ടിതാരങ്ങളും അത്ഭുതമായാണ് ഈ മേളയെ കണ്ടത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (10 minutes ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (18 minutes ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (33 minutes ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (47 minutes ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (56 minutes ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (16 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (16 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (16 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (16 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (18 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (18 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (18 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (18 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (19 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (19 hours ago)

Malayali Vartha Recommends