ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിലുള്ള രണ്ടാമത് കുട്ടികളുടെ ചലച്ചിത്രമേള മേയ് 10 മുതല്‍ 16 വരെ

രണ്ടാമത് കുട്ടികളുടെ ചലച്ചിത്രമേള മേയ് 10 മുതല്‍ 16 വരെ നടക്കും. ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിലാണ് ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്. ചലച്ചിത്രമേളയുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചലച്ചിത്രം താരം ഭാമയും സംവിധായകന്‍ ആര്‍ എസ് വിമലും ചേര്‍ന്ന് നിര്‍വ്വഹിച്ചു.
കൈരളി, ശ്രീ, നിള, ടാഗോര്‍, കലാഭവന്‍, നിശാഗന്ധി എന്നീ തീയറ്ററുകളിലാണ് മേള നടക്കുക. മേള നടക്കുന്ന എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍ പൊതുജനങ്ങള്‍ക്കായി സൗജന്യ പ്രദര്‍ശനം നടക്കും.
"
https://www.facebook.com/Malayalivartha
























