Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് മുന്‍ സംസ്ഥാന അധ്യക്ഷന്‍ ജയിക്കുമെന്ന് പ്രമുഖ ചാനലുകള്‍ ഉള്‍പ്പെടെ നടത്തിയ സര്‍വ്വേ വ്യക്തമാക്കിയിട്ടും സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കുമ്മനത്തിന്റെ പര്യടനത്തിനെത്തിയ മോദി അദ്ദേഹത്തെ മന്ത്രിയാക്കുമെന്ന് പറയാത്തത് വി.മുരളീധരന്റെ എതിര്‍പ്പ് കാരണമെന്ന് 

21 APRIL 2019 03:33 PM IST
മലയാളി വാര്‍ത്ത

ബി.ജെ.പിക്ക് മുമ്പെങ്ങുമില്ലാത്തവിധം ജനപിന്തുണ ലഭിച്ചിട്ടും പാര്‍ട്ടിയിലെ തമ്മിലടിക്ക് കുറവില്ല. മറ്റ് പാര്‍ട്ടികളെ അപേക്ഷിച്ച് ബി.ജെ.പിയുടെ കേരള ഘടകത്തില്‍ വലിയ ഗ്രൂപ്പ് തിരിവാണുള്ളത്. അതാണ് പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് വിലങ്ങ് തടിയാകുന്നതും. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് മുന്‍ സംസ്ഥാന അധ്യക്ഷന്‍ ജയിക്കുമെന്ന് പ്രമുഖ ചാനലുകള്‍ ഉള്‍പ്പെടെ നടത്തിയ സര്‍വ്വേ വ്യക്തമാക്കിയിട്ടും തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കുമ്മനത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തെ മന്ത്രിയാക്കാമെന്ന പ്രഖ്യാപനം നടത്താതിരുന്നത് പാര്‍ട്ടിക്കുള്ളിലും മുന്നണിയിലും ചര്‍ച്ചയായെന്നാണ് സൂചന. പാര്‍ട്ടിയിലെ കരുത്തനും എം.പിയുമായ വി.മുരളീധരന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് കുമ്മനം ജയിച്ചാല്‍ തലസ്ഥാനത്ത് നിന്നൊരു കേന്ദ്രമന്ത്രി എന്ന പ്രഖ്യാപനം മോദി നടത്താത്തതെന്ന് അറിയുന്നു.

കുമ്മനത്തെ മന്ത്രിയാക്കുമെന്ന പ്രഖ്യാപനം നടത്തിയാല്‍ അവസാനഘട്ട തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ നിന്ന് അടക്കം വിട്ട് നില്‍ക്കുമെന്ന് വി.മുരളീധരനും അദ്ദേഹത്തിനൊപ്പം നില്‍ക്കുന്നവരും കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതായാണ് സൂചന. മഹാരാഷ്്ട്രയില്‍ നിന്ന് രാജ്യസഭാ എം.പിയായ വി.മുരളീധരന്റെ മന്ത്രിക്കസേരയ്ക്ക് , അറിയാതെയാണെങ്കിലും ആദ്യം തടയിട്ടത് കുമ്മനമാണ്. കുമ്മനം മേഖാലയ ഗവര്‍ണറായത് കൊണ്ടാണ് വി. മുരളീധരനെ കേന്ദ്ര മന്ത്രിസഭയില്‍ എടുക്കാതിരുന്നത്. പാര്‍ട്ടിക്ക് ഒരു എം.പി പോലുമില്ലാത്ത സംസ്ഥാന ഘടകത്തിന് ഗവര്‍ണര്‍ പദവി നല്‍കിയതിനാല്‍ കേന്ദ്രമന്ത്രിസഭയില്‍ ഇടം നല്‍കേണ്ടെന്ന് ദേശീയനേതൃത്വം തീരുമാനിച്ചെന്നാണ് അറിവ്. പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പി ജയിക്കുകയും എന്‍.ഡി.എ അധികാരത്തില്‍ വരുകയും ചെയ്യുമെന്ന ഉറച്ച വിശ്വാസത്തിലാണ് വി. മുരളീധരന്‍.

ആ സ്ഥിതിക്ക് കുമ്മനത്തെ മന്ത്രിയാക്കുമെന്ന് പ്രഖ്യാപിച്ചാല്‍ തന്റെ മന്ത്രിസ്ഥാനം വെളളത്തിലാകുമെന്ന് മുരളീധരന്‍ മുന്നേ കണക്ക് കൂട്ടി. തെരഞ്ഞെടുപ്പിനിടെ പാര്‍ട്ടിയില്‍ കലഹം വേണ്ടെന്ന് തീരുമാനിച്ച ദേശീയ നേതൃത്വം ഇടപെട്ട് കുമ്മനത്തെ മന്ത്രിയാക്കുമെന്ന പ്രഖ്യാപനം അവസാന നിമിഷം ഒഴിവാക്കുകയായിരുന്നു. പ്രഖ്യാപനം നടത്തിയാല്‍ അത് നടപ്പാക്കണം. അതോടെ വി.മുരളീധരന്‍ ഇടയും. നെഹ്‌റു യുവകേന്ദ്രയുടെ അധ്യക്ഷനായിരിക്കുന്ന കാലം മുതല്‍ മുരളീധരനൊപ്പം പ്രവര്‍ത്തിച്ചവരാണ് ഇന്നത്തെ ബി.ജെ.പി ദേശീയനേതാക്കളില്‍ പലരും അവരില്‍ ചിലരൊക്കെ മന്ത്രിമാരുമാണ്. അതിനാല്‍ കേരളത്തിലെ ഏത് ബി.ജെ.പി നേതാവിനേക്കാളും ഡല്‍ഹിയില്‍ കരുത്തനാണ് വി.മുരളീധരന്‍. അദ്ദേഹം പറയുന്നത് ദേശീയനേതൃത്വം അതിന്റെ ഗൗരവത്തില്‍ എടുക്കും. 

ശബരിമല യുവതീപ്രവേശനത്തില്‍ ബി.ജെ.പിക്ക് കൂടുതല്‍ പിന്തുണ നല്‍കിയവരാണ് തിരുവനന്തപുരത്തുകാര്‍. സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ പ്രസംഗത്തില്‍ മോദി ശബരിമലയെ കുറിച്ച് അധികം സംസാരിച്ചുമില്ല. തൊട്ടടുത്ത ദിവസം സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള ആലപ്പുഴയില്‍ പറഞ്ഞത് ഇങ്ങിനെയാണ്: യുവതീപ്രവേശനത്തില്‍ കേന്ദ്രസര്‍ക്കാരിന് ഒന്നും ചെയ്യാനില്ല. ഓര്‍ഡിനന്‍സ് ഇറക്കുമെന്ന് മുമ്പ് പറഞ്ഞ മറ്റ് ബി.ജെ.പി നേതാക്കളാരും അതിനെ തിരുത്താന്‍ തയ്യാറായില്ല എന്നതും ശ്രദ്ധേയമാണ്. അതേസമയം ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയാല്‍ ഭക്തരുടെ ആഗ്രഹങ്ങള്‍ നിറവേറ്റുമെന്ന് തിരുവനന്തപുരത്ത് എത്തും മുമ്പ് മോദി പറഞ്ഞിരുന്നു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (3 minutes ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (18 minutes ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (26 minutes ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (41 minutes ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (55 minutes ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (1 hour ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (16 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (16 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (16 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (16 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (18 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (18 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (18 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (19 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (19 hours ago)

Malayali Vartha Recommends