Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മുന്‍ തെരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്ഥമായി ഇത്തവണ ജനാധിപത്യ വിജയം ഉണ്ടാകും; ജനങ്ങള്‍ തികഞ്ഞ യാഥാര്‍ത്ഥ്യ ബോധത്തോടെയാണ് ഇത്തവണ തെരഞ്ഞെടുപ്പിനെ സമീപിക്കുന്നതെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍

23 APRIL 2019 10:34 AM IST
മലയാളി വാര്‍ത്ത

ജനങ്ങള്‍ തികഞ്ഞ യാഥാര്‍ത്ഥ്യ ബോധത്തോടെയാണ് ഇത്തവണ തെരഞ്ഞെടുപ്പിനെ സമീപിക്കുന്നതെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. മുന്‍ തെരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്ഥമായി ഇത്തവണ ജനാധിപത്യ വിജയം ഉണ്ടാകും. എന്‍എസ്എസിന് സമദൂര നിലപാടാണെന്നും എന്‍എസ്എസ് ആസ്ഥാനത്തെത്തിയ എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും വിജയാശംസ നേര്‍ന്നെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു.

ശബരിമലയില്‍ വിശ്വാസം സംരക്ഷിക്കണം എന്ന് തന്നെയാണ് നിലപാട്. അത് വിശ്വാസികള്‍ക്ക് അനുകൂലവുമാണ്. ഈ നിലപാട് കുറച്ചെങ്കിലും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു. ഒരു നിര്‍ദ്ദേശവും വോട്ടര്‍മാര്‍ക്ക് എന്‍എസ്എസ് നല്‍കിയിട്ടില്ല. സുപ്രീം കോടതി വിധി ഇത്രവേഗം നടപ്പാക്കാന്‍ സര്‍ക്കാര്‍ മുതിര്‍ന്നതെന്തിനാണ് . സര്‍ക്കാരിന് സാവകാശം ചോദിക്കാമായിരുന്നില്ലേ എന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ചോദിച്ചു.

റിവ്യു ഹര്‍ജിയില്‍ തീരുമാനം ആകും വരെ കാത്ത് കാത്ത് നിന്നിരുന്നെങ്കില്‍ സര്‍ക്കാരിന് ഒരു ദോഷവും സംഭവിക്കില്ലായിരുന്നു എന്നും ജി സുകുമാരന്‍ നായര്‍ ് അഭിപ്രായപ്പെട്ടു.

വിശ്വാസികള്‍ക്ക് അനുകൂലമായ നിലപാടാണ് എന്‍എസ്എസിനുള്ളതെന്നും , ഈ തെരഞ്ഞെടുപ്പില്‍ ആ നിലപാട് പ്രതിഫലിക്കുമെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍.വിശ്വാസികള്‍ എവിടെയൊക്കെയുണ്ടോ , അവിടെയൊക്കെ ഈ പ്രതിഫലനം ഉണ്ടാകും .

എല്ലാവര്‍ക്കും വിജയാശംസകള്‍ നേര്‍ന്നിട്ടുണ്ട് ,പക്ഷെ ജനങ്ങള്‍ വോട്ടെടുപ്പില്‍ പങ്കെടുക്കുക യാഥാര്‍ത്ഥ്യബോധത്തോടെയാകും. ശബരിമല വിഷയത്തില്‍ വിശ്വാസവും , ആചാരവും സംരക്ഷിക്കാനുള്ള ബാദ്ധ്യത എല്ലാ പാര്‍ട്ടികള്‍ക്കും ഉണ്ട്. അതിനു ദോഷം ചെയ്യാന്‍ ശ്രമിച്ചാല്‍ ജനം പ്രതികരിക്കും , തീര്‍ച്ചയാണ്. ചങ്ങനാശ്ശേരി സെന്റ് തെരാസസ് സ്‌ക്കൂളിലാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത് .

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തർക്കത്തിനൊടുവിൽ... പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി...  (6 minutes ago)

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (20 minutes ago)

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (35 minutes ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (48 minutes ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (1 hour ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (1 hour ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (1 hour ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (1 hour ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (1 hour ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (16 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (17 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (17 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (17 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (19 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (19 hours ago)

Malayali Vartha Recommends