Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വയനാട്ടില്‍ രാഹുല്‍ ജയിക്കും; തുഷാറിന്റെ കാര്യം അറിയില്ല; കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് എസ്.എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍

23 APRIL 2019 05:00 PM IST
മലയാളി വാര്‍ത്ത

വയനാട്ടില്‍ രാഹുല്‍ ഗാന്ധി ജയിക്കുമെന്ന് എസ്.എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.പ്രതികരണം വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ഥി തുഷാറുമൊത്ത് വോട്ട് ചെയ്ത് ഇറങ്ങിയശേഷമാണ്. ശബരിമല വിഷയം പല മണ്ഡലങ്ങളിലും സംസ്ഥാനസര്‍ക്കാരിന് തിരിച്ചടിയാകുമെന്നും അദ്ദേഹം പറഞ്ഞു.

വയനാട് ലോക്സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിജയിക്കുമെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയും മകനുമായ തുഷാര്‍ വെള്ളാപ്പള്ളി തൊട്ടടുത്ത് നില്‍ക്കുമ്പോഴാണ് വെള്ളാപ്പള്ളി നടേശന്‍ ഇക്കാര്യം പറഞ്ഞത്. തുഷാര്‍ വെള്ളാപ്പള്ളിയുടെ കാര്യം തനിക്കറിയില്ലെന്നും വെള്ളാപ്പള്ളി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ആലപ്പുഴയില്‍ കുടുംബസമേതം എത്തിയാണ് തുഷാര്‍ വെള്ളാപ്പള്ളി വോട്ട് ചെയ്തത്.ആലപ്പുഴ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ.എം.ആരീഫ് വിജയിക്കുമെന്നും കോണ്‍ഗ്രസ് പാര്‍ട്ടി രാജ്യത്ത് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നും വെള്ളാപ്പള്ളി വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

നേരത്തെയും ആലപ്പുഴ മണ്ഡലത്തില്‍ ആരീഫ് വിജയിക്കുമെന്ന് വെള്ളാപ്പള്ളി പറഞ്ഞിരുന്നു. തുഷാര്‍ തൃശൂരില്‍ സ്ഥാനാര്‍ഥിയായാല്‍ തോല്‍ക്കുമെന്നും അന്ന് വെള്ളാപ്പള്ളി പറയുകയുണ്ടായി.ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെങ്കില്‍ എസ്എന്‍ഡിപി ഭാരവാഹികള്‍ രാജിവയ്ക്കണമെന്ന നിലപാടില്‍ അയവ് വരുത്തി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. യോഗം ഭാരവാഹികള്‍ മത്സരിക്കരുതെന്ന് വ്യക്തിപരമായ അഭിപ്രായമാണെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. തുഷാര്‍ അച്ചടക്കമുള്ള സംഘടനാ നേതാവാണെന്നും ചെയ്യേണ്ട കാര്യങ്ങള്‍ സമയത്ത് അദ്ദേഹം ചെയ്യുമെന്നും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വ്യക്തമാക്കി.

യോഗം ഭാരവാഹികള്‍ മുന്‍പ് മത്സരിച്ചപ്പോള്‍ ദയനീയമായി പരാജയപ്പെട്ടു. അതുകൊണ്ടാണ് ഭാരവാഹികള്‍ മത്സരിക്കരുതെന്ന് പറഞ്ഞത്. അത് വ്യക്തിപരമായ അഭിപ്രായമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നത് തെറ്റായ സന്ദേശം നല്‍കും. കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ കൂടുതല്‍ വോട്ട് ബിജെപിക്ക് ലഭിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണം വാരാഘോഷ സമാപനശേഷം ജനങ്ങളെ പിരിച്ചുവിടുകയായിരുന്ന പൊലീസിനുനേരെ ആക്രമണം....  (4 minutes ago)

വിഴിഞ്ഞം വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരു മരണം...അന്വേഷണം ഊർജ്ജിതമാക്കി പോലീസ്  (11 minutes ago)

തർക്കത്തിനൊടുവിൽ... പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി...  (19 minutes ago)

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (33 minutes ago)

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (48 minutes ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (1 hour ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (1 hour ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (1 hour ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (1 hour ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (1 hour ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (2 hours ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (17 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (17 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (17 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (17 hours ago)

Malayali Vartha Recommends