കാസർകോട് കനത്ത മഴയിലുംകാറ്റിലും സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് പോളിങ് തടസ്സപ്പെട്ടു; വോട്ടിങ് മെഷീനും വിവിപാറ്റും നനഞ്ഞു

കാസർകോട് ബിരിക്കുളത്ത് കനത്ത മഴയിലുംകാറ്റിലും സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് പോളിങ് തടസ്സപ്പെട്ടു. പോളിങ് ബൂത്തിന്റെ മേല്‍ക്കൂര കാറ്റില്‍ പറന്ന് പോയി.കനത്ത മഴയില്‍ വോട്ടിങ് മെഷീനും വിവിപാറ്റും നനഞ്ഞു. കെട്ടിടത്തിനും നാശനഷ്ടങ്ങളുണ്ടായി. ബിരിക്കുളം എ.യു.പി സ്‌കൂളില്‍ ഒരുക്കിയ 180, 181 ബൂത്തുകളിലാണ് വോട്ടിങ് യന്ത്രം വരെ മഴ നനച്ചത്.
ധാരാളം വോട്ടര്‍മാരാണ് ബൂത്തിന് മുന്നില്‍ വോട്ട് ചെയ്യാന്‍ കാത്ത് നിന്നിരുന്നത്. തീരദേശ മേഖലയിലടക്കം നിരവധി പേര്‍ വോട്ട് ചെയ്യാനെത്തി. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. വോട്ടിങ് യന്ത്രം മഴ നനഞ്ഞതിനെ തുടര്‍ന്ന് പോളിങ് നിര്‍ത്തി വച്ചിരിക്കുകയാണ്. പകരം സംവിധാനം ഒരുക്കാനും ശ്രമം നടക്കുന്നുണ്ട്.
https://www.facebook.com/Malayalivartha


























