അമ്മ വോട്ട് ചെയ്യുമ്പോള്‍ കുഞ്ഞിന് കരുതലായി പൊലീസ് മാമന് കാവല്‍
കേരളത്തില്‍ എല്ലാ ജില്ലകളിലും പോളിങ് തകൃതിയായ് നടന്നു. ഇതുവരെ 75 ശതമാനത്തോളം പോളിങ്ങാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വാശിയേറിയ വോട്ടെടുപ്പിലും മനസലിയിക്കുന്ന ഒരു കാഴ്ച്ചയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. വോട്ടു ചെയ്യാന്‍ വന്ന യുവതിയുടെ കയ്യില്‍ നിന്നും കുഞ്ഞിനെ വാങ്ങി കാത്തുനില്ക്കുന്ന പോലീസുകാരന്റെ ചിത്രം.
അമ്മ വോട്ടു ചെയ്തു മടങ്ങി വരുന്നതുവരെ കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്തുപിടിച്ച് നില്ക്കുന്ന ഉദ്യോഗസ്ഥന്റെ ചിത്രം ആരോ മൊബൈലില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതാണ്. കണ്ണൂര്‍ വടകര വള്ള്യാട് പോളിംങ് ബൂത്തിലെ ഒരു തിരെഞ്ഞെടുപ്പ് കാഴ്ച്ച എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. കരുതലിന്റെ കരങ്ങളില്‍ കരയാതെ കിടക്കുന്ന കുഞ്ഞിന്റെ കാഴ്ച തിരഞ്ഞെടുപ്പിന്റെ ചൂടിലും മനസ് നിറയ്ക്കുന്നു എന്നാണ് ചിത്രത്തിന് ലഭിക്കുന്ന കമന്റുകള്‍.
https://www.facebook.com/Malayalivartha