പോളിങ് ബൂത്തിലേക്ക് കൈക്കുഞ്ഞുങ്ങളുമായി എത്തിയ വീട്ടമ്മമാര്‍ക്ക് താങ്ങും തണലുമായത് ഹോംഗാര്‍ഡും പോലീസുകാരനും

കൈക്കുഞ്ഞുങ്ങളുമായി പോളിങ് ബൂത്തിലെത്തിയ വീട്ടമ്മമാര്‍ക്ക് താങ്ങും തണലുമായ ഹോംഗാര്‍ഡും പൊലീസുകാരനും അഭിനന്ദനം ഏറ്റുവാങ്ങുന്നു. മാതാവ് വോട്ട് ചെയ്യാന്‍ പോയപ്പോള്‍ ഹോംഗാര്‍ഡ് കുഞ്ഞിനെ നെഞ്ചോടു ചേര്‍ത്തുപിടിച്ച ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. കേരള പൊലീസ് ഇന്‍ഫര്‍മേഷന്‍ സന്റെര്‍ ഫേസ്ബുക്ക് പേജിലും ചിത്രം ഇടംപിടിച്ചു. വടകരയിലെ വള്ള്യാട് 115ാം ബൂത്തിലാണ് സംഭവം. വടകര ട്രാഫിക് പൊലീസിനു കീഴിലെ ഹോംഗാര്‍ഡായ കൊയിലാണ്ടി ചെങ്ങോട്ടുകാവ് മേലൂര്‍ സ്വദേശി രാധാകൃഷ്ണനാണ് താനറിയാതെ താരമായത്. ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത് അറിയുമോയെന്ന ചോദ്യത്തിന് നിറഞ്ഞ ചിരിയായിരുന്നു മറുപടി.
ചേന്ദമംഗലൂര്‍ ജി.എം.യു.പി സ്‌കൂള്‍ 125ാം നമ്പര്‍ പോളിങ് സ്‌റ്റേഷനില്‍ രാവിലെതന്നെ കൈക്കുഞ്ഞുമായെത്തിയ മാതാവിന് പൊലീസുകാരന്റെ കരുണ തുണയായി. വരിനില്‍ക്കാതെ മാതാവിനെ കടത്തിവിട്ടു പൊലീസുകാരന്‍ കുഞ്ഞിനെ വാങ്ങി തലോലിക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha


























