Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇപ്പോഴായിരിക്കാം ജനാധിപത്യത്തിലെ പ്രായപൂര്‍ത്തിയായത് എന്ന ചോദ്യമുയര്‍ത്തിയുള്ള സെബാസ്റ്റ്യന്‍ പോളിന്റെ ഫെയ്‌സ്ബുസ്‌ക്ക് പോസ്റ്റിനെ വിമര്‍ശിച്ച് ടൊവിനോ തോമസ്

24 APRIL 2019 09:08 AM IST
മലയാളി വാര്‍ത്ത

ഡോ. സെബാസ്റ്റിയന്‍ പോളിന് ചുട്ട മറുപടി നല്‍കി ടൊവിനോ തോമസ്. ഇപ്പോഴായിരിക്കാം ജനാധിപത്യത്തിലെ പ്രായപൂര്‍ത്തിയായത് എന്ന ചോദ്യമുയര്‍ത്തിയുള്ള സെബാസ്റ്റ്യന്‍ പോളിന്റെ ഫെയ്‌സ്ബുസ്‌ക്ക് പോസ്റ്റിനെ വിമര്‍ശിച്ചാണ് ടൊവിനോ രംഗത്തെത്തിയത്. മോഹന്‍ലാലിനേയും ടൊവിനോയേയും ഉള്‍പ്പെടുത്തിയായിരുന്നു സെബാസ്റ്റിയന്‍ പോളിന്റെ പോസ്റ്റ്. ടൊവിനോയുടെ വിമര്‍ശനത്തിലെ വാക്കുകളില്‍ നിന്ന് പാഠം ഉള്‍ക്കണ്ടാകണം സെബാസ്റ്റ്യന്‍ പോള്‍ ഖേദവും പ്രകടിപ്പിച്ചു.

സെബാസ്റ്റിയന്‍ പോളിന്റെ പോസ്റ്റ് ഇങ്ങനെ: ചില താരങ്ങള്‍ കന്നിവോട്ട് ചെയ്തതായി വാര്‍ത്ത കണ്ടു. മോഹന്‍ലാലും ടൊവിനോ തോമസും അക്കൂട്ടത്തില്‍ പെടുന്നു. ഇരുവര്‍ക്കും ഇപ്പോഴായിരിക്കാം ജനാധിപത്യത്തിലെ പ്രായപൂര്‍ത്തിയായത്. ഫഹദ് ഫാസില്‍ പതിവായി വോട്ട് ചെയ്യുന്ന ആളാണ്. വോട്ട് ഉണ്ടെങ്കില്‍ മമ്മൂട്ടി ചെയ്യും. പോളിങ് ബൂത്തിലേക്ക് വരാന്‍ വൈമുഖ്യമുള്ളവര്‍ ദേശാഭിമാനികളും രാജ്യസ്‌നേഹികളുമായി വാഴ്ത്തപ്പെടുന്നു. സിവില്‍ ബഹുമതിയും സൈനിക ബഹുമതിയും നല്‍കി അവരെ ആദരിക്കുന്നു. പദ്മങ്ങള്‍ അവര്‍ക്കായി വിടരുന്നു.
ഹിമാചല്‍ പ്രദേശിലെ ശ്യാം സരണ്‍ നേഗിയെ അറിയുമോ? താരമോ വിഐപിയോ അല്ല. ആദ്യത്തെ തിരഞ്ഞെടുപ്പിലെ ആദ്യത്തെ വോട്ടറായിരുന്നു നേഗി. ഇപ്പോള്‍ വയസ് 102. പതിനേഴാമത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും നേഗി വോട്ട് ചെയ്യും. നേഗിയെ ഭാരതരത്‌നം നല്‍കി ആദരിക്കണം.ജനാധിപത്യത്തിലെ മുത്താണ് അയാള്‍. അമൂല്യമായ മുത്ത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിലെ അതിവിശിഷ്ടനായ വ്യക്തി.

ടൊവിനോയുടെ കമന്റ് ബോക്‌സിലെ വിമര്‍ശനം: അങ്ങയോടുള്ള ബഹുമാനം നിലനിര്‍ത്തിക്കൊണ്ടു പറയട്ടെ , ഇങ്ങനെ മണ്ടത്തരം പറഞ്ഞു തെറ്റിദ്ധാരണ പരത്തരുത് . ഇത്തവണ ഞാന്‍ ചെയ്തത് എന്റെ കന്നി വോട്ട് അല്ല. എന്ന് ഞാന്‍ എഴുതിയതിന്റെ അര്‍ത്ഥം എന്റെ പോളിംഗ് സ്‌റ്റേഷനില്‍ ഇന്ന് ആദ്യം വോട്ട് ചെയ്തത് ഞാന്‍ ആണ് എന്ന അര്‍ത്ഥത്തിലാണ്. അതിന്റെ അര്‍ത്ഥം അങ്ങനെ തന്നെ ആണെന്ന് ഇപ്പോഴും ഞാന്‍ വിശ്വസിക്കുന്നു. അങ്ങയെപ്പോലെ ഇത്രയും വിവരവും വിദ്യാഭ്യാസവും ഉള്ള ഒരാള്‍ കാര്യങ്ങള്‍ ശരിയായി മനസ്സിലാക്കാതെ ഇങ്ങനെ ഇവിടെ കുറിക്കുന്നത് അങ്ങേക്ക് തന്നെ അപഹാസ്യമാണ്. പിന്നെ എനിക്ക് പ്രായപൂര്‍ത്തി ആയതിന് ശേഷമുള്ള എല്ലാ തിരഞ്ഞെടുപ്പിനും ഞാന്‍ എവിടെയാണെങ്കിലും അവിടുന്ന് എന്റെ നാടായ ഇരിങ്ങാലക്കുടയില്‍ വന്ന് എന്റെ വോട്ട് രേഖപ്പെടുത്താറുണ്ട്. ആവശ്യമെങ്കില്‍ സാറിനു അന്വേഷിക്കാന്‍ വഴികള്‍ ഉണ്ടല്ലോ. അന്വേഷിച്ചു ബോധ്യപ്പെടൂ. നന്ദി.

തുടര്‍ന്ന് സെബാസ്റ്റിയന്‍ പോള്‍ ഖേദം പ്രകടിപ്പിച്ച് രംഗത്ത് വന്നു: ടോവിനോയുടെ കുറിപ്പ് തെറ്റായി മനസിലാക്കി പ്രതികരിച്ചതില്‍ ഖേദിക്കുന്നു. ജനാധിപത്യത്തോടുള്ള ഈ യുവനടന്റെ പ്‌റതിബദ്ധത വിശദമാക്കാന്‍ ഈ തെറ്റ് അവസരമായി. വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ എന്റെ കുറിപ്പില്‍നിന്ന് ടൊവിനോയുടെ പേര് ഒഴിവാക്കുന്നു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭക്തിയും ആവേശവും കൈക്കരുത്തും സമ്മേളിച്ച ഉത്രട്ടാതി ജലോത്സവത്തിൽ എ ബാച്ചിൽ മേലുകരയും ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടിയും ജേതാക്കളായി  (17 minutes ago)

ഓണം വാരാഘോഷ സമാപനശേഷം ജനങ്ങളെ പിരിച്ചുവിടുകയായിരുന്ന പൊലീസിനുനേരെ ആക്രമണം....  (24 minutes ago)

വിഴിഞ്ഞം വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരു മരണം...അന്വേഷണം ഊർജ്ജിതമാക്കി പോലീസ്  (31 minutes ago)

തർക്കത്തിനൊടുവിൽ... പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി...  (39 minutes ago)

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (53 minutes ago)

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (1 hour ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (1 hour ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (1 hour ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (1 hour ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (1 hour ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (2 hours ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (2 hours ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (17 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (17 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (17 hours ago)

Malayali Vartha Recommends