Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പതിനേഴാം ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ പോരാട്ടച്ചൂട് വോട്ടെടുപ്പിലും, സംസ്ഥാനത്ത് രേഖപ്പെടുത്തിയത് കനത്ത പോളിങ് 77.67ശതമാനം. 2014ല്‍ 74.02 ശതമാനമായിരുന്നു പോളിങ്, 2009ല്‍ 73.37 ശതമാനവും

24 APRIL 2019 10:14 AM IST
മലയാളി വാര്‍ത്ത

പതിനേഴാം ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ പോരാട്ടച്ചൂട് വോട്ടെടുപ്പിലും. സംസ്ഥാനത്ത് രേഖപ്പെടുത്തിയത് കനത്ത പോളിങ് 77.67ശതമാനം. 2014ല്‍ 74.02 ശതമാനമായിരുന്നു പോളിങ്. 2009ല്‍ 73.37 ശതമാനവും.
രാവിലെ ഏഴുമണിമുതല്‍ പോളിങ് ബൂത്തുകളില്‍ തുടങ്ങിയ തിരക്ക് പലേടത്തും രാത്രി വൈകിയും അനുഭവപ്പെട്ടു. വോട്ടിങ് പൂര്‍ത്തിയാകാന്‍ വൈകിയതിനാല്‍ അന്തിമ കണക്കുകള്‍ വരുംദിവസങ്ങളിലേ കൃത്യമായി അറിയാനാകൂ ശക്തമായ ത്രികോണമത്സരം നടന്ന മണ്ഡലങ്ങളില്‍ ഇക്കുറി പോളിങ് ശതമാനം ഗണ്യമായി കൂടി. തിരുവനന്തപുരത്ത് 2014ലെ 68.69ല്‍നിന്ന് ഇത്തവണ 73.37 ശതമാനമായി. പത്തനംതിട്ടയില്‍ 66.02ല്‍നിന്ന് 74.04 ആയും തൃശ്ശൂരില്‍ 72.17ല്‍നിന്ന് 77.49 ആയും ഉയര്‍ന്നു. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിച്ച വയനാട്ടില്‍ 73.29ല്‍ നിന്ന് 80.01 ശതമാനമായി. വയനാടിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോളിങ്ങാണിത്.

കഴിഞ്ഞതവണ 70 ശതമാനം കടന്നത് 17 മണ്ഡലങ്ങളിലായിരുന്നു. ഇത്തവണ എല്ലാ മണ്ഡലങ്ങളും 70 ശതമാനം കടന്നു. കണ്ണൂരിലും വയനാട്ടിലും മാത്രമാണ് 80 കടന്നത്. കണ്ണൂരാണ് മുന്നില്‍. പിന്നില്‍ തിരുവനന്തപുരവും. അടിയന്തരാവസ്ഥയ്ക്കുശേഷം 1977ലും 1989ലും പോളിങ് 79 ശതമാനം കടന്നിരുന്നു. ഈ വര്‍ഷങ്ങളിലാണ് സംസ്ഥാന ചരിത്രത്തില്‍ മികച്ച പോളിങ് നടന്നത്.
വോട്ടിങ് യന്ത്രങ്ങള്‍ പലേടത്തും കേടായത് വോട്ടെടുപ്പ് വൈകാനും തര്‍ക്കങ്ങള്‍ക്കും കാരണമായി. എന്നാല്‍, എങ്ങും റീപോളിങ് പ്രഖ്യാപിച്ചിട്ടില്ല. ഇത്തവണ എല്ലാ ബൂത്തിലും വിവി പാറ്റ് യന്ത്രങ്ങള്‍ ഉപയോഗിച്ചിരുന്നു. അതും വോട്ടെടുപ്പിന് കൂടുതല്‍ സമയമെടുക്കാന്‍ കാരണമായി. തിരുവനന്തപുരത്ത് ചൊവ്വരയിലെ മാധവവിലാസം സ്‌കൂളില്‍ ഏത് ചിഹ്നത്തില്‍ അമര്‍ത്തിയാലും താമരയില്‍ വോട്ടുവീഴുന്നെന്ന പരാതിയുണ്ടായി. വോട്ടിങ് യന്ത്രത്തിന്റെ വിശ്വാസ്യതയെ ചോദ്യംചെയ്ത ഈ ആരോപണം രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഏറ്റുപിടിച്ചതോടെ വോട്ടെടുപ്പ് തടസ്സപ്പെട്ടു. ഇത് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിഷേധിച്ചു. യന്ത്രത്തിന് സാങ്കേതികത്തകരാര്‍ മാത്രമാണുണ്ടായതെന്നാണ് കമ്മിഷന്റെ വിശദീകരണം. പിന്നീട് യന്ത്രം മാറ്റി വോട്ടെടുപ്പ് തുടര്‍ന്നു.
തിരുവനന്തപുരത്ത് പട്ടത്ത് വോട്ട് മാറിവീണെന്ന് എബിന്‍ ബാബു എന്ന വോട്ടര്‍ പരാതിപ്പെട്ടെങ്കിലും പരിശോധനയില്‍ അത് ശരിയല്ലെന്ന് തെളിഞ്ഞു. യുവാവിനെ കസ്റ്റഡയിലെടുത്ത് വിട്ടയച്ചു.
കൊല്ലം ചവറയില്‍ പന്മന ചിറ്റൂര്‍ യു.പി. സ്‌കൂളിലെ ബൂത്തില്‍ സമാനരീതിയില്‍ പരാതി ഉന്നയിച്ച യുവാവിനെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു. പരാതി തെറ്റാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണിത്. പന്മന വടക്കുംതല പോരൂക്കര സ്വദേശിയായ ഷംനാദി(32) നെയാണ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചത്.
നിയമപ്രകാരമാണ് നടപടിയെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിശദീകരിച്ചെങ്കിലും എല്‍.ഡി.എഫും യു.ഡി.എഫും ഇതില്‍ പ്രതിഷേധിച്ചു. വെറും 1.3 ശതമാനം യന്ത്രങ്ങളേ തകാരാറായുള്ളൂവെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു.

പോളിങ് ശതമാനം ഉയര്‍ന്നത് പ്രത്യാശ നല്‍കുന്നെന്ന് മൂന്നു മുന്നണികളും അവകാശപ്പെടുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജയപരാജയങ്ങളെക്കുറിച്ചുള്ള പുതിയ കണക്കുകൂട്ടലുകള്‍ക്ക് അവര്‍ തുടക്കംകുറിച്ചു.


ഉയര്‍ന്ന പോളിങ് ശതമാനം കേരളത്തില്‍ ബി.ജെ.പി.ക്ക് അക്കൗണ്ട് തുറക്കാന്‍ ഇടയാക്കുമെന്ന് എന്‍.ഡി.എ. അവകാശപ്പെടുന്നു. ഇടതുതരംഗമാണ് മാത്സര്യബുദ്ധിയോടെ ജനങ്ങള്‍ വോട്ടുചെയ്തതിന് പിന്നിലെന്ന് എല്‍.ഡി.എഫും രാഹുല്‍ തരംഗമാണ് കേരളത്തില്‍ അലയടിച്ചതെന്ന് യു.ഡി.എഫും അവകാശപ്പെടുന്നു.
പോളിങ് ശതമാനത്തിലെ ഏറ്റക്കുറച്ചില്‍ ജയപരാജയങ്ങളെ ഏകപക്ഷീയമായി സ്വാധീനിക്കില്ലെന്നാണ് കഴിഞ്ഞകാല തിരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്ന സൂചന. സമീപകാല ചരിത്രമെടുത്താല്‍ 1999 മുതല്‍ പോളിങ് ശതമാനം ക്രമാനുഗതമായി ഉയരുന്നുണ്ട്. ഈ തിരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫിനും എല്‍.ഡി.എഫിനും മേല്‍ക്കൈ നേടാനുമായിട്ടുണ്ട്.
1999ല്‍ 70 ശതമാനം പോളിങ് നടന്നപ്പോള്‍ യു.ഡി.എഫിന് 11ഉം എല്‍.ഡി.എഫിന് ഒമ്പതും സീറ്റാണ് ലഭിച്ചത്. 2004ല്‍ പോളിങ് ശതമാനം 71.45 ആയിരുന്നു. എല്‍.ഡി.എഫിന് 18ഉം യു.ഡി.എഫിനും എന്‍.ഡി.എ.ക്കും ഓരോ സീറ്റും കിട്ടി. 2009ല്‍ 73.37 ശതമാനമായപ്പോള്‍ യു.ഡി.എഫിന് 16ഉം എല്‍.ഡി.എഫിന് നാലും സീറ്റായി. 2014ല്‍ പോളിങ് ശതമാനം 74.02 ആയപ്പോള്‍ യു.ഡി.എഫ്. 12ഉം എല്‍.ഡി.എഫ്. എട്ടും സീറ്റ് നേടി. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ ഇനി മുപ്പത് ദിവസം കാത്തിരിക്കണം. മേയ് 23നാണ് വോട്ടെണ്ണല്‍. ഓരോ നിയമസഭാ മണ്ഡലത്തിലെയും അഞ്ച് ബൂത്തുകളിലെ വിവി പാറ്റ് സ്ലിപ്പുകള്‍കൂടി എണ്ണേണ്ടതിനാല്‍ ഇത്തവണ ഔദ്യോഗിക ഫലപ്രഖ്യാപനം രണ്ടുമണിക്കൂറോളം വൈകും. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭക്തിയും ആവേശവും കൈക്കരുത്തും സമ്മേളിച്ച ഉത്രട്ടാതി ജലോത്സവത്തിൽ എ ബാച്ചിൽ മേലുകരയും ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടിയും ജേതാക്കളായി  (15 minutes ago)

ഓണം വാരാഘോഷ സമാപനശേഷം ജനങ്ങളെ പിരിച്ചുവിടുകയായിരുന്ന പൊലീസിനുനേരെ ആക്രമണം....  (22 minutes ago)

വിഴിഞ്ഞം വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരു മരണം...അന്വേഷണം ഊർജ്ജിതമാക്കി പോലീസ്  (29 minutes ago)

തർക്കത്തിനൊടുവിൽ... പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി...  (37 minutes ago)

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (51 minutes ago)

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (1 hour ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (1 hour ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (1 hour ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (1 hour ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (1 hour ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (2 hours ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (2 hours ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (17 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (17 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (17 hours ago)

Malayali Vartha Recommends