Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

10 ലക്ഷത്തിലെത്ര... ചരിത്രത്തിലാദ്യമായി പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ വോട്ട് ചെയ്തവരുടെ എണ്ണം പത്ത് ലക്ഷം കടന്നതോടെ അങ്കലാപ്പില്‍ മുന്നണികള്‍; ബിജെപി സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന് സാധ്യത തെളിയുന്നു

24 APRIL 2019 12:27 PM IST
മലയാളി വാര്‍ത്ത

ചരിത്രത്തിലാദ്യമായി വോട്ട് ചെയ്തവരുടെ എണ്ണം പത്ത് ലക്ഷം കടന്ന് പത്തനംതിട്ട ലോക്‌സഭാ മണ്ഡലം. ഏറ്റവും കൂടുതല്‍ വോട്ട് ചെയ്തത് വനിതകള്‍. ആകെ 523,199 സ്ത്രീകള്‍ വോട്ട് ചെയ്തപ്പോള്‍ 481065 പുരുഷന്മാരാണ് വോട്ട് ചെയ്തത്. ആകെയുള്ള 661700 പുരുഷ വോട്ടര്‍മാരില്‍ 72.70 % പേര്‍ വോട്ട് ചെയ്തപ്പോള്‍ ആകെയുള്ള 716884 സ്ത്രീകളില്‍ 72.98 % പേരാണ് വോട്ട് ചെയ്തത്. കാഞ്ഞിരപ്പള്ളിയില്‍ 68707 പുരുഷന്മാരും 69661 സ്ത്രീകളും വോട്ട് ചെയ്തു.

പത്തനംതിട്ടയില്‍ നടന്നത് ശക്തമായ ത്രികോണ മത്സരമായിരുന്നു. വോട്ടു ചെയ്ത വനിതകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് കണക്കാക്കിയ സാഹചര്യത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന് സാധ്യത കല്‍പ്പിക്കപ്പെടുന്നു. എന്നാല്‍ യു ഡി എഫും എല്‍ ഡി എഫും പോളിംഗ് നിലയിലുണ്ടായ മാറ്റം തങ്ങളെ സഹായിക്കുമെന്നാണ് കരുതുന്നത്. 

സ്ത്രീകള്‍ അയ്യപ്പന് വേണ്ടി വോട്ട് ചെയ്‌തെന്ന പ്രതീക്ഷയിലാണ് ബിജെപി. കാടടച്ച പ്രചരണം തങ്ങളെ കൈവിടില്ലെന്ന പ്രതീക്ഷയാണ് ബി ജെ പി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ വോട്ടിംഗ് ശതമാനത്തിന്റെ വര്‍ധനവ് തങ്ങള്‍ക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയാണ് ഇടതുവലതു മുന്നണികള്‍ പുലര്‍ത്തുന്നത്. പത്തനംതിട്ട ശബരിമല അയ്യപ്പന്റെ പൂങ്കാവനമാണ്. അവിടം തങ്ങളെ കൈവിടില്ലെന്നു തന്നെയാണ് ബിജെപി പറയുന്നത്. 

കാത്തിരപ്പള്ളി പോലുള്ള െ്രെകസ്തവ ഭൂരിപക്ഷ മേഖലകളില്‍ നിന്നു പോലും തങ്ങള്‍ വോട്ട് പിടിക്കും എന്ന ബി ജെ പിയുടെ ആത്മവിശ്വാസത്തെയും തള്ളികളയാനാകില്ല. പി സി. ജോര്‍ജ് ബി ജെ പി ക്ക് ഒപ്പമായതാണ് കാരണം. പി സി ജോര്‍ജ് പത്തനംതിട്ട ലോകസഭാ മണ്ഡലത്തിലുള്ള നിയമസഭാംഗമാണ്. ഇരുമുന്നണികളിലുമില്ലാതെ വന്‍ വിജയം കൈവരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. പൂഞ്ഞാര്‍ നിയമസഭാ മണ്ഡലത്തില്‍ താന്‍ പറയുന്നത് നടക്കുമെന്ന് ജോര്‍ജ് പറയുമ്പോഴും അദ്ദേഹത്തിന്റെ അവകാശവാദങ്ങളെ വീരവാദങ്ങളായി തളളികളയാന്‍ കഴിയില്ല. ബിജെപിക്ക് ഇത് ജീവന്‍മരണ പോരാട്ടമാണ്.

പത്തനംതിട്ട ഒരു െ്രെകസ്തവ ഭൂരിപക്ഷ മേഖലയാണ്. അങ്ങനെയുള്ള ഒരു സ്ഥലത്ത് ബിജെപിക്ക് അനായാസ വിജയം ഉറപ്പിക്കണമെങ്കില്‍ െ്രെകസ്തവരുടെ സഹായം കൂടിയേ തീരൂ. മുണ്ടക്കയം പോലുള്ള പ്രദേശങ്ങള്‍ മുസ്ലീം ഭൂരിപക്ഷ മേഖലയാണ്.ഇവിടെ നിന്നുമുള്ള വോട്ടുകള്‍ യുഡിഎഫ് നേടാനാണ് സാധ്യത. കേന്ദ്രത്തില്‍ ബിജെപി ഭരണം വരാതിരിക്കാന്‍ വന്‍ തോതില്‍ ന്യൂനപക്ഷ കേന്ദ്രീകരണം കേരളത്തില്‍ സംഭവിച്ചിട്ടുണ്ട്. എന്നാല്‍ ശബരിമലക്ക് വേണ്ടി ഒരു മാസം ജയിലില്‍ കിടന്ന തന്നെ നാട്ടുകാര്‍ക്കറിയാം എന്നാണ് കെ.സുരേന്ദ്രന്റെ വാദം.

സുരേന്ദ്രന്റെ ത്യാഗം വോട്ടായി മാറിയോ എന്നാണ് കണ്ടറിയേണ്ടത്. അത് വോട്ടാകും എന്ന് സുരേന്ദ്രന്‍ വിശ്വസിക്കുന്നു. സംസ്ഥാന ബിജെപി നേതൃത്വം സുരേന്ദ്രന്റെ വിജയം ശരിവയ്ക്കുന്നുണ്ട്, അവര്‍ക്ക് അക്കാര്യത്തില്‍ താത്പര്യം കുറവാണെങ്കിലും. കേന്ദ്ര നേതൃത്വത്തിനും സുരേന്ദ്രന്‍ മന്ത്രിയാകുന്നതില്‍ അതിയായ താത്പര്യമുണ്ട്. പ്രധാനമന്ത്രി വരെ പ്രതീക്ഷിക്കുന്ന വിജയമാണ് ഇത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭക്തിയും ആവേശവും കൈക്കരുത്തും സമ്മേളിച്ച ഉത്രട്ടാതി ജലോത്സവത്തിൽ എ ബാച്ചിൽ മേലുകരയും ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടിയും ജേതാക്കളായി  (16 minutes ago)

ഓണം വാരാഘോഷ സമാപനശേഷം ജനങ്ങളെ പിരിച്ചുവിടുകയായിരുന്ന പൊലീസിനുനേരെ ആക്രമണം....  (23 minutes ago)

വിഴിഞ്ഞം വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരു മരണം...അന്വേഷണം ഊർജ്ജിതമാക്കി പോലീസ്  (30 minutes ago)

തർക്കത്തിനൊടുവിൽ... പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി...  (38 minutes ago)

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (52 minutes ago)

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (1 hour ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (1 hour ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (1 hour ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (1 hour ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (1 hour ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (2 hours ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (2 hours ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (17 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (17 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (17 hours ago)

Malayali Vartha Recommends