Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇനിയൊരു കല്ലടയും വാഴരുത്... സ്വകാര്യ ബസുകള്‍ക്ക് കടിഞ്ഞാണിടാന്‍ സര്‍ക്കാരിന്റെ പച്ചക്കൊടി; സ്വകാര്യ ബസുകളെ നിയന്ത്രിക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക സ്‌ക്വാഡ് 

24 APRIL 2019 11:27 AM IST
മലയാളി വാര്‍ത്ത

സ്വകാര്യ ബസുകളെ നിയന്ത്രിക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കാന്‍ എല്ലാ ആര്‍.ടി.ഒ ഓഫീസുകള്‍ക്കും ഗതാഗത കമ്മീഷണറുടെ നിര്‍ദേശം. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ തലവനായി മൂന്നംഗ സ്‌ക്വാഡാണ് രൂപീകരിക്കുക. മിന്നല്‍ പരിശോധന നടത്തി ക്രമക്കേടുകള്‍ കണ്ടെത്തുകയാണ് സ്‌ക്വാഡുകളുടെ ചുമതല. 

ജോയിന്റ് ആര്‍.ടി.ഒയ്ക്കാണ് സ്‌ക്വാഡുകളുടെ മേല്‍നോട്ട ചുമതല. എല്ലാ ബസുകളുടേയും മുന്‍ കേസുകള്‍ കണ്ടെത്തി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. യാത്രക്കാരുടെ ലഗേജ് അല്ലാതെ മറ്റ് എന്തെങ്കിലുമുണ്ടോ എന്നും പരിശോധിക്കണമെന്നും നിര്‍ദേശമുണ്ട്. ബാംഗ്ലൂരിലേയ്ക്കുള്ള സുരേഷ് കല്ലട ബസിലെ യാത്രികര്‍ ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെയാണ് ഗതാഗത വകുപ്പിന്റെ നടപടി. 

മര്‍ദ്ദനമേറ്റ യുവാക്കള്‍ ചികിത്സയിലാണ്. ഇവരെ ഡി.ജി.പി ഫോണില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ ആരാഞ്ഞിട്ടുണ്ട്. സംഭവിച്ച കാര്യങ്ങള്‍ വിശദമായി എഴുതി തരുവാന്‍ ആവശ്യപ്പെട്ട ഡി.ജി.പി, കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി. അതിനിടെ കല്ലട ബസില്‍ യാത്രക്കാര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരായ നടപടികള്‍ ഹിന്ദു വേട്ടയാണെന്ന വര്‍ഗീയ പ്രചാരണവുമായി സംഘപരിവാര്‍ സംഘടനകള്‍ രംഗത്തുവന്നു. 

ബസില്‍ വച്ച് യാത്രക്കാര്‍ക്ക് ക്രൂരമര്‍ദ്ദനമേറ്റ സംഭവത്തില്‍ സമൂഹത്തില്‍ നിന്നും വ്യാപക പ്രതിഷേധം ഉയര്‍ന്നതിന്റെ ഫലമായി കല്ലട ട്രാവല്‍സിനെതിരേ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചു വരികയാണ്. കല്ലട ട്രാവല്‍സിനെതിരേ നിരവധി പേര്‍ തങ്ങള്‍ക്കു നേരിട്ട ദുരനുഭവങ്ങള്‍ തുറന്നു പറഞ്ഞ് രംഗത്തു വരികയും ചെയ്തിരുന്നു. ബസ് ജീവനക്കാര്‍ ഗൂണ്ടകളെപ്പോലെ തങ്ങളെ അക്രമിച്ചതും ഭീഷണിപ്പെടുത്തിയതുമായ വിവരങ്ങള്‍ സ്ത്രീകളും വൃദ്ധരും അടക്കം പങ്കുവെയ്ക്കുകയും ചെയ്തതിന്റെ പിന്നാലെയായിരുന്നു സര്‍ക്കാരിന്റെ നടപടി. 

എന്നാല്‍ ഈ പരാതികളെല്ലാം ഒരു ഹിന്ദുവിന്റെ ബിസിനസ് സ്ഥാപനത്തെ തകര്‍ക്കാനുള്ള ഗൂഡാലോചനയുടെ ഭാഗമായി നടക്കുന്നതാണെന്ന വര്‍ഗീയ പ്രചാരണമാണ് സംഘപരിവാര്‍ ഗ്രൂപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ നടത്തുന്നത്. കല്ലട ബസിന്റെ പെര്‍മിറ്റുകള്‍ റദ്ദ് ചെയ്തതും യാത്രക്കാരെ മര്‍ദ്ദിച്ച ജീവനക്കാരെ അറസ്റ്റ് ചെയ്തതും ഉടമ സുരേഷ് കല്ലടയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതുമൊക്കെ സര്‍ക്കാര്‍ തുടരുന്ന ഹൈന്ദവ വിദ്വേഷത്തിന്റെ ഭാഗമാണെന്നാണ് സംഘപരിവാര്‍ ഗ്രൂപ്പുകളില്‍ ഉയര്‍ത്തുന്ന ആരോപണങ്ങള്‍. മരട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അതിക്രമം നടത്തിയ ബസ് ജീവനക്കാരെയും മാനേജരെയും അറസ്റ്റ് ചെയ്യുകയും ബസ് കസ്റ്റഡിയിലെടുത്ത് പെര്‍മിറ്റ് റദ്ദ് ചെയ്യുകയും ചെയ്തിരുന്നു. 

ബെംഗളൂരുവിലേക്കുള്ള യാത്രക്കാരെ മര്‍ദിച്ച കേസില്‍ സുരേഷ് കല്ലട ബസ് ജീവനക്കാരായ മൊത്തം 7 പേരാണ് അറസ്റ്റിലായത്. കൊല്ലം മണ്‍റോത്തുരുത്ത് സ്വദേശി ഗിരിലാല്‍, തമിഴ്‌നാട് തിരുച്ചിറപ്പള്ളി നാച്ചിയാര്‍പാളയം സ്വദേശി കുമാര്‍, ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി വിഷ്ണു (29) എന്നിവരാണ് ഇന്നലെ പിടിയിലായത്. തൃശൂര്‍ കൊടകര മണപ്പുള്ളി ജിതിന്‍ (25), തിരുവനന്തപുരം പള്ളിക്കല്‍ മടവൂര്‍ ജയേഷ് ഭവനില്‍ ജയേഷ് (29), കരുനാഗപ്പള്ളി സ്വദേശി രാജേഷ് (26), പുതുച്ചേരി കാരയ്ക്കല്‍ സ്വദേശി അന്‍വറുദ്ദീന്‍ (38) എന്നിവരെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.

കേസില്‍ 3 പേര്‍ കൂടി പിടിയിലാകാനുണ്ടെന്നു പൊലീസ് അറിയിച്ചു. ഇവര്‍ക്കെതിരെ വധശ്രമവും പിടിച്ചുപറിയും അടക്കമുള്ള കുറ്റങ്ങളാണ് ആരോപിച്ചിട്ടുള്ളത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണു ജീവനക്കാരെ പിടികൂടിയത്. കസ്റ്റഡിയിലുണ്ടായിരുന്ന ഒരാളെ, അക്രമത്തില്‍ പങ്കില്ലെന്നു കണ്ടു വിട്ടയച്ചു. ശനിയാഴ്ച രാത്രി തിരുവനന്തപുരത്തു നിന്നു ബെംഗളൂരുവിലേക്കു പുറപ്പെട്ട ബസിലെ യാത്രക്കാരായ അജയഘോഷ്, സച്ചിന്‍, അഷ്‌കര്‍ എന്നിവര്‍ക്കാണു വൈറ്റിലയില്‍ ഞായറാഴ്ച പുലര്‍ച്ചെ ക്രൂരമര്‍ദനമേറ്റത്. അര്‍ധരാത്രി ഹരിപ്പാടിനു സമീപം കരുവാറ്റയില്‍ ബസ് തകരാറിലായി 3 മണിക്കൂറോളം പെരുവഴിയിലായിട്ടും പകരം സംവിധാനം ഏര്‍പ്പെടുത്താത്തതു ചോദ്യം ചെയ്തതാണു കാരണം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭക്തിയും ആവേശവും കൈക്കരുത്തും സമ്മേളിച്ച ഉത്രട്ടാതി ജലോത്സവത്തിൽ എ ബാച്ചിൽ മേലുകരയും ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടിയും ജേതാക്കളായി  (16 minutes ago)

ഓണം വാരാഘോഷ സമാപനശേഷം ജനങ്ങളെ പിരിച്ചുവിടുകയായിരുന്ന പൊലീസിനുനേരെ ആക്രമണം....  (23 minutes ago)

വിഴിഞ്ഞം വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരു മരണം...അന്വേഷണം ഊർജ്ജിതമാക്കി പോലീസ്  (30 minutes ago)

തർക്കത്തിനൊടുവിൽ... പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി...  (38 minutes ago)

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (52 minutes ago)

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (1 hour ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (1 hour ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (1 hour ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (1 hour ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (1 hour ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (2 hours ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (2 hours ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (17 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (17 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (17 hours ago)

Malayali Vartha Recommends