ഇലക്ഷൻ കഴിഞ്ഞു മണിക്കൂറുകൾക്കകം തന്നെ കോൺഗ്രസിൽവി അടിയോടടി ആരംഭിച്ചു ; എതിരാളികൾ മത്സരിച്ച് പണം ഇറക്കിയപ്പോൾ കെ പി സി സി ഫണ്ട് തന്നില്ല, തന്നെ പിന്തുണച്ചുമില്ല ; യൂ ഡി എഫ് സ്ഥാനാർത്ഥി വി.കെ. ശ്രീകണ്ഠൻ

സംസ്ഥാനത്ത് വോട്ടെടുപ്പ് കഴിഞ്ഞതിനു പിന്നാലെ കെ പി സി സി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി പാലക്കാട് മണ്ഡലത്തിലെ യൂ ഡി എഫ് സ്ഥാനാർത്ഥി വി.കെ. ശ്രീകണ്ഠൻ. തനിക്കെതിരെ ചില കേന്ദ്രങ്ങൾ നടത്തിയ ഗൂഢാലോചന ജയസാധ്യതയെ ബാധിച്ചു.
എതിരാളികൾ മത്സരിച്ച് പണം ഇറക്കിയപ്പോൾ പാർട്ടി നേതൃത്വം പിരിച്ചെടുത്ത പണം നൽകിയില്ല. ഇക്കാരണത്തിലാണ് പ്രചാരണത്തിൽ താൻ പിന്നോക്കം പോയത്. ഫലപ്രഖ്യാപനത്തിനുശേഷം കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രവർത്തകരെല്ലാം പ്രചാരണരംഗത്തുനിന്നു മാറിനിൽക്കുന്നതായി ശ്രീകണ്ഠൻ കെപിസിസിക്കു പരാതി നൽകിയിരുന്നു. സംസ്ഥാനത്തെ പ്രധാനനേതാക്കളാരും പ്രചാരണത്തിനെത്തിയില്ലെന്നും നേതൃത്വം ഇക്കാര്യം ഗൗരവത്തിലെടുത്തില്ലെന്നും ശ്രീകണ്ഠൻ പരാതിപ്പെടുന്നു.
https://www.facebook.com/Malayalivartha


























