ആ അഞ്ച് സീറ്റുകളില്‍ വിജയം ഉറപ്പിച്ച് ബി ജെ പി ; സംസ്ഥാനത്ത് പോളിങ് ശതമാനം കൂടിയത് പിണറായി വിജയനെതിരായ വിധിയെഴുത്തെന്ന് ബി.ജെ.പി; തീരദേശ മണ്ഡലങ്ങളിലെ പോളിങ് ശതമാനം കൂടിയത് ജയസാധ്യതയെ ബാധിക്കില്ലെന്ന് ബി.ജെ.പി സംസ്ഥാന വക്താവ് എം.എസ്. കുമാര്‍
സംസ്ഥാനത്ത് പോളിങ് ശതമാനം കൂടിയത് പിണറായി വിജയനെതിരായ വിധിയെഴുത്തെന്ന് ബി.ജെ.പി. തിരുവനന്തപുരത്തും പത്തനംതിട്ടയിലും ഉള്‍പ്പടെ കുറഞ്ഞത് അഞ്ചുസീറ്റുകള്‍ നേടും. തീരദേശ മണ്ഡലങ്ങളിലെ പോളിങ് ശതമാനം കൂടിയത് ജയസാധ്യതയെ ബാധിക്കില്ലെന്ന് ബി.ജെ.പി സംസ്ഥാന വക്താവ് എം.എസ്. കുമാര്‍ പറഞ്ഞു
കഴിഞ്ഞലോക്സഭാ തിരഞ്ഞെടുപ്പിനെക്കാള്‍ പോളിങ് ശതമാനം കൂടിയത് ബി.ജെ.പിക്ക് അനുകൂലമാണെന്നാണ് പാര്‍ട്ടിയുടെ പ്രാഥമിക വിലയിരുത്തല്‍. സ്ത്രീകള്‍ വന്‍തോതില്‍ വോട്ടുരേഖപ്പെടുത്താനെത്തിയത് നേട്ടമാകും. ശബരിമല പ്രശ്നം തന്നെയാണ് അതിന് പ്രധാന കാരണം. തിരുവനന്തപുരത്തും പത്തനംതിട്ടയിലും ജയം ഉറപ്പെന്നാണ് ബി.ജെ.പിപ്രാഥമിക വിലയിരുത്തല്‍
തീരദേശ മേഖലകളില്‍ വന്‍തോതില്‍ പോളിങ് ശതമാനം കൂടിയത് ന്യൂനപക്ഷങ്ങളുടെ ധ്രുവീകരണമല്ലെന്നും വിലയിരുത്തലുണ്ട്. വന്‍തോതില്‍ വോട്ടുശതമാനം കൂട്ടി കരുത്തുതെളിക്കാമെന്നാണ് ബി.ജെ.പി കരുതുന്നത്.
https://www.facebook.com/Malayalivartha