Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മദ്യപിക്കാൻ പണം ആവശ്യപ്പെട്ടിട്ടും നൽകിയില്ല, പുറത്തുനിന്നും കല്ലെടുത്തുകൊണ്ടുവന്ന് മുറിയിൽ കിടന്നുറങ്ങിയ അമ്മയുടെ തലക്കടിച്ചു; പുറത്തേയ്ക്ക് പോയി രണ്ട് തവണ വീടിനുള്ളിലേയ്ക്ക് വന്നപ്പോഴും തലയിൽ നിന്ന് രക്തം വാർന്ന് അമ്മ അനക്കമില്ലാതെ കിടക്കുകയായിരുന്നു- പറവൂർ കൊലപാതകത്തിൽ പോലീസിനെ ഞെട്ടിച്ച് മകന്റെ മൊഴി

24 APRIL 2019 11:17 AM IST
മലയാളി വാര്‍ത്ത

വൃദ്ധയെ കത്തിച്ച ശേഷം വീടിനോട് ചേര്‍ന്നുള്ള ചതുപ്പില്‍ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ മകന്‍ അറസ്റ്റില്‍. വടക്കന്‍ പറവൂര്‍ കെടാമംഗലം കുടിയാകുളങ്ങര ക്ഷേത്രത്തിനു പടിഞ്ഞാറുവശം കുറുപ്പശ്ശേരി പരേതനായ ഷണ്‍മുഖന്റെ ഭാര്യ കാഞ്ചനവല്ലിയെ (72)കൊലപ്പെടുത്തിയ കേസിലാണ് ഇളയമകന്‍ സുരേഷി(51) നെ പോലീസ് അറസ്റ്റ് ചെയ്തത്. കൊലയില്‍ സംശയം തോന്നിയ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് സുരേഷ് കുറ്റസമ്മതം നടത്തിയത്.

സുരേഷ് പോലീസിനോട് പറഞ്ഞത് ഇങ്ങനെ... മദ്യപിക്കാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് അരിശം പൂണ്ട താന്‍ പുറത്തുനിന്നും കല്ലെടുത്തുകൊണ്ടു വന്ന് മുറിയില്‍ കിടക്കുകയായിരുന്ന അമ്മ കാഞ്ചനവല്ലിയുടെ തലയ്ക്കടിക്കുകയായിരുന്നു. പിന്നീട് പുറത്തേക്ക് പോയി. രണ്ട് തവണ വീട്ടില്‍ തിരിച്ചുവന്നപ്പോഴും കാഞ്ചനവല്ലി തലയില്‍ നിന്നും രക്തം വാര്‍ന്ന് അനക്കമില്ലാതെ കിടക്കുകയായിരുന്നു. തുടര്‍ന്ന് രാത്രി മൃതദേഹം വലിച്ചു കൊണ്ടുപോയി കത്തിച്ച്‌ വീടിനു പിറകിലുള്ള ചതുപ്പില്‍ കുഴിച്ചു മൂടി.

സംഭവത്തിനു ശേഷം മദ്യപിച്ച്‌ പല സ്ഥലങ്ങളിലായി കറങ്ങി നടന്നു. ഞായറാഴ്ച വൈകിട്ട് പറവൂര്‍ തെക്കേനാലുവഴിയില്‍ വെച്ച്‌ സുരേഷിനെ കസ്റ്റഡിയിലെടുക്കുമ്ബോഴും ഇയാള്‍ മദ്യലഹരിയിലായിരുന്നു. കാഞ്ചനവല്ലിയുടെ കൈയിലും കാതിലുമുണ്ടായിരുന്ന വളയും കമ്മലുകളും നഷ്ടപ്പെട്ടിട്ടുണ്ട്. ഇത് പ്രതി ഊരിയെടുത്തതാണെന്ന് സംശയമുണ്ട് .

ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം പറവൂര്‍ തഹസില്‍ദാറുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് തയ്യാറാക്കി. മൃതദേഹത്തില്‍ തലയ്ക്ക് പിറകുവശത്ത് ആഴത്തില്‍ മുറിവുണ്ട്. ഇവിടെ രക്തം കട്ടപിടിച്ചിട്ടുണ്ട്. മൃതദേഹം അഴുകിയ നിലയിലാണ്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബുധനാഴ്ച വൈകിട്ടോടെ മൃതദേഹം സംസ്‌കരിക്കും. വർഷങ്ങൾക്ക് മുമ്പ് പറവൂർ മുകാംബി ക്ഷേത്രത്തിന് സമീപത്ത് വെച്ച് ലോട്ടറി വില്പനക്കാരനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്ഉൾപ്പെടെ നിരവധി കേസുകളി​ൽ സുരേഷ് പ്രതി​യാണെന്ന് പൊലീസ് പറഞ്ഞു. മത്സ്യബന്ധന ബോട്ടിൽ ജോലിക്കു പോകുന്നതിനാൽ ഇടക്കിടെ മാത്രമാണ് വീട്ടിലെത്തുന്നത്. മദ്യലഹരി​യി​ൽ പണം ആവശ്യപ്പെട്ട് അമ്മയെ മർദ്ദിക്കാറുള്ളസുരേഷ് ഒരു മാസം മുമ്പ് അമ്മയുടെ ഒന്നര പവന്റെ സ്വർണമാല പൊട്ടിച്ച് കടന്നു കളഞ്ഞു.

ഇതു സംബന്ധിച്ച് അമ്മപറവൂർ പൊലീസിൽ പരാതി നൽകിയിരുന്നു.സുരേഷിന്റെ ഭാര്യയും രണ്ടു മക്കളും വർഷങ്ങൾക്ക് മുമ്പ് വീടുവിട്ടു പോയി. മത്സ്യക്കച്ചവടം നടത്തിയിരുന്ന കാഞ്ചനവല്ലി അടുത്തിടെ തൊഴിലുറപ്പ് ജോലിയ്ക്ക് പോകുമായി​രുന്നു. ഭർത്താവ് ഷൺമുഖൻ ആറ് വർഷങ്ങൾക്ക് മുമ്പ് മരിച്ചു. മൂത്തമകൻ മണിയനും കുടുംബവും കുഞ്ഞിത്തൈയിലാണ് താമസം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭക്തിയും ആവേശവും കൈക്കരുത്തും സമ്മേളിച്ച ഉത്രട്ടാതി ജലോത്സവത്തിൽ എ ബാച്ചിൽ മേലുകരയും ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടിയും ജേതാക്കളായി  (15 minutes ago)

ഓണം വാരാഘോഷ സമാപനശേഷം ജനങ്ങളെ പിരിച്ചുവിടുകയായിരുന്ന പൊലീസിനുനേരെ ആക്രമണം....  (22 minutes ago)

വിഴിഞ്ഞം വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരു മരണം...അന്വേഷണം ഊർജ്ജിതമാക്കി പോലീസ്  (29 minutes ago)

തർക്കത്തിനൊടുവിൽ... പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി...  (37 minutes ago)

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (51 minutes ago)

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (1 hour ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (1 hour ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (1 hour ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (1 hour ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (1 hour ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (2 hours ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (2 hours ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (17 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (17 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (17 hours ago)

Malayali Vartha Recommends