താൻ പ്രധാനമന്ത്രിയാകുമെന്ന് ഒരിക്കലും കരുതിയില്ല ; സൈന്യത്തില്‍ ചേരണമെന്നായിരുന്നു തന്റെ ആഗ്രഹം ; വെളിപ്പെടുത്തലുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

താൻ പ്രധാനമന്ത്രിയാകുമെന്ന് ഒരിക്കലും കരുതിയതല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി . സൈന്യത്തില്‍ ചേരണമെന്നായിരുന്നു തന്റെ ആഗ്രഹമെന്ന് അദ്ദേഹം വെളിപ്പെടുത്തി. രാമകൃഷ്ണ മിഷന്‍ സ്വാധീനിച്ചെന്നും അദ്ദേഹം പറഞ്ഞു. നടൻ അക്ഷയ് കുമാറുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത് .
രാഷ്ട്രീയത്തിന് അപ്പുറത്ത് ഇത്തരം കാര്യങ്ങള്‍ സംസാരിക്കുന്നതില്‍ സന്തോഷമെന്ന് മോദി വ്യക്തമാക്കി . പ്രധാനമന്ത്രി ഒരു സാധാരണ മനുഷ്യനായിരിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. താന്‍ ദേഷ്യപ്പെടാത്തത് പലരെയും അത്ഭുതപ്പെടുത്താറുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു. താന്‍ ഭയങ്കര കര്‍ക്കശ്ശക്കാരനെന്നത് ശരിയല്ല എന്നാല്‍ ജോലി ചെയ്യുമ്പോള്‍ സമയം പാഴാക്കാറില്ലെന്നും മോദി പറഞ്ഞു. ചെറിയ പ്രായത്തില്‍ തന്നെ കുടുബം വിട്ട് പോകേണ്ടിവന്നുവെന്നും ക്രിയാത്മകമായ വിമര്‍ശനം സ്വീകരിക്കുന്നുവെന്നും മോദി പറഞ്ഞു.
സന്യാസിയാകണമെന്നും ആഗ്രഹിച്ചു. മമത ബാനര്‍ജി കുര്‍ത്തയും മധുരവുമൊക്കെ തനിക്ക് അയക്കാറുണ്ടെന്ന് മോദി വിശദമാക്കി. ആദ്യമായി എം എല്‍ എ ആകുന്ന സമയത്ത് സ്വന്തമായി ബാങ്ക് അക്കൗണ്ടുപോലും ഇല്ലായിരുന്നു. സ്വന്തം അക്കൗണ്ടില്‍ നിന്ന് ജീവനക്കാര്‍ക്കൊക്കെ പണം നല്‍കാറുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു. ജനാധിപത്യ രാജ്യത്തെ യഥാര്‍ത്ഥ ശക്തിയെന്നും സ്വന്തം നാട്ടില്‍ വോട്ട് ചെയ്യാന്‍ സാധിച്ചതില്‍ അഭിമാനിക്കുന്നുവെന്നും മോദി അഭിപ്രായപ്പെട്ടു.
https://www.facebook.com/Malayalivartha


























