Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പാര്‍ട്ടിയില്‍ നിന്നും ഫണ്ട് ലഭിച്ചില്ലെന്ന പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വികെ ശ്രീകണ്ഠന്റെ പരാതി സത്യസന്ധമായിരിക്കുമെന്ന് അഡ്വ.ജയശങ്കര്‍

25 APRIL 2019 09:30 AM IST
മലയാളി വാര്‍ത്ത

പാര്‍ട്ടിയില്‍ നിന്നും ഫണ്ട് ലഭിച്ചില്ലെന്ന പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വികെ ശ്രീകണ്ഠന്റെ പരാതി സത്യസന്ധമായിരിക്കുമെന്ന് അഡ്വ.ജയശങ്കര്‍ ഒരു സ്വകാര്യ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു. സാമ്പത്തികമായ സഹായവും നേതാക്കളുടെ സഹകരണവും പാലക്കാട് ശ്രീകണ്ഠന് കിട്ടിയില്ലെന്നും
ഈ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടാണ് കോണ്‍ഗ്രസ് നേരിട്ടതെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത സംസാരിച്ച ജോസഫ് വാഴക്കന്‍ പറഞ്ഞു.... കോണ്‍ഗ്രസിന്റെ 16 സ്ഥാനാര്‍ത്ഥികള്‍ ഇക്കുറി മത്സരിക്കുന്നുണ്ട്. ഇവര്‍ക്കെല്ലാം ഫണ്ട് കണ്ടെത്താന്‍ പാര്‍ട്ടി ബുദ്ധിമുട്ടി. ഞങ്ങളിപ്പോള്‍ കേന്ദ്രത്തിലോ സംസ്ഥാനത്തോ അധികാരത്തില്‍ ഇല്ല. അതിനാല്‍ തന്നെ പാര്‍ട്ടിക്ക് ഫണ്ട് വരാന്‍ വഴി ഇല്ലായിരുന്നു. ശക്തമായ പണം ഒഴുക്കുന്ന രണ്ട് മുന്നണികള്‍ അപ്പുറത്തും ഇപ്പുറത്തും നില്‍ക്കുമ്പോള്‍ അതൊരു പ്രതിസന്ധിയായിരുന്നു. ജോസഫ് വാഴക്കന്‍ പറഞ്ഞു.

ജയശങ്കറിന്റെ വാക്കുകള്‍...

സ്ഥാനാര്‍ത്ഥി നിര്‍ണയം നടക്കുന്ന ഘട്ടത്തില്‍ തന്നെ സ്ഥാനാര്‍ത്ഥികളാവുന്നവര്‍ അതിന്റെ ഫണ്ട് വഹിക്കേണ്ടി വരുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ തുറന്നു പറഞ്ഞിരുന്നു. കെപിസിസിയുടെ കൈയില്‍ വലിയ ഫണ്ടില്ല എഐസിസിയില്‍ നിന്നും വലിയ ഫണ്ട് പ്രതീക്ഷിക്കേണ്ട എന്ന് മുല്ലപ്പള്ളി ആദ്യമേ വ്യക്തമാക്കി. ചാലക്കുടിയിലെ എന്റെ വീട്ടില്‍ ഇന്നസെന്റിന്റെ പല വര്‍ണങ്ങളിലുള്ള പത്തോ പതിനൊന്നോ നോട്ടീസുകള്‍ തെരഞ്ഞെടുപ്പ് കാലത്ത് എത്തിയിരുന്നു. എഎന്‍ രാധാകൃഷ്ണന്റെ നോട്ടീസുകളും ഒരുപാട് കൂടി എത്തി. എന്നാല്‍ രണ്ടേ രണ്ട് നോട്ടീസേ ബെന്നി ബെഹന്നാന്റേതായി എത്തിയുള്ളൂ. അതിലൊന്നാണെങ്കില്‍ വോട്ടെടുപ്പിന് തലേദിവസമാണ് വന്നത്. പോസ്റ്ററുകള്‍ പോലും കാര്യമായി ഒട്ടിച്ചു കണ്ടില്ല. ഫണ്ട് വേണ്ട വിധം ഒഴുകിയില്ല എന്ന് വ്യക്തമാണ്. കോണ്‍ഗ്രസിലെ പ്രമുഖ നേതാവായ ബെന്നിയുടെ അവസ്ഥ ഇതാണെങ്കില്‍ മറ്റുള്ളവരുടെ അവസ്ഥ എന്തായിരിക്കും. ഇതേ പ്രശ്‌നമാണ് പാലക്കാട് ശ്രീകണ്ഠന്‍ നേരിടേണ്ടി വന്നത്.

ശ്രീകണ്ഠന്റെ കാര്യത്തില്‍ മറ്റൊരു പ്രശ്‌നം കൂടിയുണ്ടായി. ഷാഫി പറമ്പില്‍ അടക്കം പാലക്കാട്ടെ വലിയൊരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും രമ്യ ഹരിദാസിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ ആലത്തൂരില്‍ പോയി. ഇത് പ്രതീക്ഷിച്ചതല്ല. സാധാരണ ഗതിയില്‍ ആലത്തൂര്‍ പോലൊരു സംവരണസീറ്റില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനര്‍ത്ഥിക്ക് വലിയ പിന്തുണ പാര്‍ട്ടിയില്‍ നിന്നും കിട്ടാറില്ല. എന്നാല്‍ ഇക്കുറി ചിത്രം മാറി രമ്യ താരസ്ഥാനാര്‍ത്ഥിയായി.

അവര്‍ക്കായി ഫണ്ട് നല്ല രീതിയില്‍ സ്വരൂപിക്കപ്പെട്ടു. അനില്‍ അക്കര, ഷാഫി പറമ്പില്‍, വിടി ബലറാം എന്നീ യുവനേതാക്കളും മുസ്ലീം ലീഗും നല്ല രീതിയില്‍ രമ്യയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചു. അതിനാല്‍ ആലത്തൂരില്‍ നല്ല രീതിയില്‍ യുഡിഎഫ് പ്രചാരണം മുന്നോട്ട് പോയി. ഇതിനൊക്കെ വില കൊടുക്കേണ്ടി വന്നത് ശ്രീകണ്ഠനാണ്. പാലക്കാട് അദ്ദേഹത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ ആളില്ലാത്ത അവസ്ഥ വന്നു. ഇക്കാര്യങ്ങളൊക്കെ വികെ ശ്രീകണ്ഠന്റെ മനസ്സിലുണ്ട് . പക്ഷേ ഇതെല്ലാം ഒറ്റയടിക്ക് തുറന്നു പറയാനാവിലല്ലോ കൂടുതല്‍ കാര്യങ്ങള്‍ പതിയെ പുറത്തു വരും എന്നു കരുതാം. പാലക്കാട്ടെ പുറത്തു വരുമ്പോള്‍ ഇതിലേറെ വിവാദങ്ങള്‍ നമ്മുക്ക് പ്രതീക്ഷിക്കാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കടവുളേ...!4 കുട്ടികളെയും റോഡിൽ ചതച്ചരച്ച് ആ കാർ.. കുഴഞ്ഞു വീണ് 'അമ്മ..! കൂട്ട നിലവിളി..4 മരണം  (2 minutes ago)

ചേന്തിയെ രക്ഷിക്കാൻ ഉന്നത നീക്കം! മുഖ്യമന്ത്രിയെ നോക്കുകുത്തിയാക്കി പോലീസിന്റെ ശ്രമങ്ങൾക്ക് തിരിച്ചടിയോ ?  (8 minutes ago)

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്‌പെഷ്യാലിറ്റി സേവനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ.മുരളീധരനും ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എയും സമവായത്തിൽ...  (24 minutes ago)

ഭക്തിയും ആവേശവും കൈക്കരുത്തും സമ്മേളിച്ച ഉത്രട്ടാതി ജലോത്സവത്തിൽ എ ബാച്ചിൽ മേലുകരയും ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടിയും ജേതാക്കളായി  (40 minutes ago)

ഓണം വാരാഘോഷ സമാപനശേഷം ജനങ്ങളെ പിരിച്ചുവിടുകയായിരുന്ന പൊലീസിനുനേരെ ആക്രമണം....  (47 minutes ago)

വിഴിഞ്ഞം വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരു മരണം...അന്വേഷണം ഊർജ്ജിതമാക്കി പോലീസ്  (54 minutes ago)

തർക്കത്തിനൊടുവിൽ... പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി...  (1 hour ago)

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (1 hour ago)

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (1 hour ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (1 hour ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (1 hour ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (2 hours ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (2 hours ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (2 hours ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (2 hours ago)

Malayali Vartha Recommends