Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സുരേഷ് കല്ലട ഗ്രൂപ്പിന് വഴിവിട്ട് പോലീസ് സഹായം കിട്ടുന്നുണ്ട്; കൊടുക്കേണ്ടവർക്ക് കൊടുത്തുതന്നെയാണ് സുരേഷ് കല്ലട ബസ് സർവ്വീസ് നമ്മുടെ റോഡുകളിലൂടെ കുതിച്ച് പായുന്നത്- അന്ന് കല്ലട ബസിന്റെ അനാസ്ഥയിൽ ഉണ്ടായ അപകടത്തിൽ നിന്ന് രക്ഷപെട്ടത് തലനാഴിരയ്ക്ക്: ചോദ്യം ചെയ്തപ്പോൾ ക്യാബിനുള്ളിൽ നിന്നും കേട്ടാലറക്കുന്ന തെറിവിളിയും, കയ്യേറ്റ ശ്രമവും

25 APRIL 2019 12:06 PM IST
മലയാളി വാര്‍ത്ത

കല്ലട ബസിൽ നിന്ന് തനിക്കും ദുരനുഭവം നേരിടേണ്ടിവന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തി ജോമോൾ ജോസഫ്. നടുറോഡില്‍ അതീവ അപകടകരമായി വാഹനമോടിക്കുകയും, കൈക്കുഞ്ഞുമായി യാത്രചെയ്യുന്ന സ്ത്രീയെ അടക്കം കേട്ടാലറക്കുന്ന തെറിപറയുകയും, അപമാനിക്കുകയും, സ്ത്രീയും കുട്ടിയും അടങ്ങുന്ന കുടുംബത്തെ നടുറോഡില്‍ കയ്യേറ്റം ചെയ്യാനായും ആക്രമിക്കാനായും ശ്രമിക്കുകയും ചെയ്തിട്ടും പോലീസിന്റെ നിലപാട് മോശമായിരുന്നു എന്നും യുവതി പറയുന്നു.

യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ...


ഒരുവർഷം മുമ്പ് വൈകീട്ട് എറണാകുളത്ത് ഞങ്ങൾ താമസ്സിക്കുന്ന കുണ്ടന്നൂരിൽ നിന്നും വൈറ്റില ഗോൾഡ് സൂക്കിൽ സിനിമക്കായി സ്കൂട്ടറിൽ പോകുകയാരിന്നു ഞാനും മകനും വിനുവും കൂടെ. വിനുവാണ് സ്കൂട്ടർ ഓടിച്ചിരുന്നത്, മകൻ എന്റെ കൂടെ പിന്നിലും. കുണ്ടന്നൂർ ജംങ്ഷൻ കഴിഞ്ഞ പാടെ സുരേഷ് കല്ലടയുടെ ബാംഗ്ലൂർ ബസ് ഇടതുവശത്തെ ട്രാക്കിൽ നിന്നും പെട്ടന്ന് തന്നെ വലതുവശത്തെ ട്രാക്കിലേക്ക് പിന്നിൽ നിന്നും ഞങ്ങളെ അതിവേഗതയിൽ മറികടന്ന് കയറുകയും, സ്കൂട്ടറിൽ ബസിന്റെ പിൻഭാഗം തട്ടുമെന്നായപ്പോൾ ഞങ്ങൾ സ്കൂട്ടർ പെട്ടന്ന് വെട്ടിച്ച് മാറ്റി വലിയൊരു അപകടത്തിൽ നിന്നും രക്ഷപ്പെട്ടു. വെട്ടിച്ച് മാറ്റാതിരുന്നെങ്കിൽ ഞങ്ങൾ മൂന്നുപേരും ബസിനടിയിൽ പെട്ടേനെ.

ഞങ്ങൾ പേടിച്ച് വിറച്ച് പോയി, പുറകിൽ വന്ന കാറുകാരൊക്കെ ഇത് കണ്ട് പേടിച്ച അവസ്ഥയിലായിരുന്നു. നിർത്താതെ പോയ ബസിനെ തൈക്കൂടം ബ്രിഡ്ജിന് തൊട്ടു മുമ്പ് വെച്ച്, ഞങ്ങൾ ഫോളോചെയ്ത് എത്തി, ബസിന്റെ ക്യാബിനിലുള്ളത് ഡ്രൈവറും ക്ലീനറും മാത്രം. സ്കൂട്ടറിൽ നിന്ന് തന്നെ "എന്ത് പണിയാണ് ചേട്ടാ" എന്ന് വിനു ഡ്രൈവറോട് ചോദിക്കുകസും ചെയ്തു, പിന്നെ ക്യാബിനുള്ളിൽ നിന്നും കേട്ടാലറക്കുന്ന തെറിയുമായാണ് അവർ ഓടുന്ന ബസിൽ നിന്നും ഞങ്ങളെ നേരിട്ടത്. അവരെ വെറുതേ വിടാതെ, ഞങ്ങൾ ബസിന് മുന്നിൽ സ്കൂട്ടർ കയറ്റി പിടിച്ച് ബ്ലോക്കിട്ട് കൊണ്ടുപോയി. സഹായത്തിന് അപകടസാധ്യത നേരിട്ട് കണ്ട കാറുകാരും ഉണ്ടായിരുന്നു. അവർ വൈറ്റിലയിലെ അവരുടെ ഓഫീസിന് മുന്നിൽ ബസടുപ്പിച്ചു.

ബസ് നിർത്തിയ പാടെ ക്ലീനർ ചാടിയിറങ്ങി ഞങ്ങളെ തല്ലാനായി വന്നു. വിനുവും, പുറകേ വന്ന കാറുകാരനും, ക്ലീനർ തല്ലാനായി വരുന്നത് കണ്ട നാട്ടുകാരും എല്ലാം കൂടെ ആകെ ബഹളമായി. കല്ലടയുടെ ജോലിക്കാർ ഓഫീസിൽ നിന്നും ചാടി വന്നു. അപ്പോഴേക്കും കാറുകാരൻ വിളിച്ച് പറഞ്ഞത് പ്രകാരം, കൺട്രോൾ റൂമിൽ നിന്നും, മരട് പോലീസ് സ്റ്റേഷനിൽ നിന്നും പോലീസ് ജീപ്പും എത്തി. പരാതിയുമായി മുന്നോട്ട പോകാനായി നോക്കിയപ്പോൾ, ട്രിപ്പ് മുടങ്ങും, യാത്രക്കാരെ ബാധിക്കും, പകരം ജീവനക്കാരില്ല തുടങ്ങിയ മുടന്തൻ ന്യായങ്ങൾ കല്ലടജീവനക്കാർ പറഞ്ഞത് അനുസരിച്ച് പോലീസ് അവരെ വാഹനവുമായി പോകാൻ അനുവദിക്കുകയും, പ്രശ്നമുണ്ടാക്കിയ ജീവനക്കാർ തന്നെ ബസ് നിറയെ യാത്രക്കാരുമായി ബാംഗ്ലൂരിലേക്ക് പോകുകയും ചെയ്തു. പോലീസ് അന്ന് പറഞ്ഞത്, നാളെ സ്റ്റേഷനിൽ വന്ന് പരാതി തരൂ എന്നാണ്.

നടുറോഡിൽ അതീവ അപകടകരമായി വാഹനമോടിക്കുകയും, കൈക്കുഞ്ഞുമായി യാത്രചെയ്യുന്ന സ്ത്രീയെ അടക്കം കേട്ടാലറക്കുന്ന തെറിപറയുകയും, അപമാനിക്കുകയും, സ്ത്രീയും കുട്ടിയും അടങ്ങുന്ന കുടുംബത്തെ നടുറോഡിൽ കയ്യേറ്റം ചെയ്യാനായും ആക്രമിക്കാനായും ശ്രമിക്കുകയും ചെയ്തിട്ടും പോലീസിന്റെ നിലപാട് ഇടായിരുന്നു എങ്കിൽ, സുരേഷ് കല്ലട ഗ്രൂപ്പിന് വഴിവിട്ട് പോലീസ് സഹായം കിട്ടുന്നുണ്ട് എന്നത് വ്യക്തമാണ്. കേരളത്തിലെ പ്രധാന നഗരങ്ങളിലെ പോലീസിലെ പല ഉന്നതരുടേയും വഴിവിട്ട സഹായം സുരേഷ് കല്ലട ഗ്രൂപ്പിന് ലഭിക്കാതെ, ഇതൊന്നും കേരളത്തിൽ നടക്കില്ല എന്നതാണ് വസ്തുത. കൊടുക്കേണ്ടത് കൊടുക്കേണ്ടവർക്ക് കൊടുത്തുതന്നെയാണ് സുരേഷ് കല്ലട ബസ് സർവ്വീസ് നമ്മുടെ റോഡുകളിലൂടെ കുതിച്ച് പായുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കടവുളേ...!4 കുട്ടികളെയും റോഡിൽ ചതച്ചരച്ച് ആ കാർ.. കുഴഞ്ഞു വീണ് 'അമ്മ..! കൂട്ട നിലവിളി..4 മരണം  (2 minutes ago)

ചേന്തിയെ രക്ഷിക്കാൻ ഉന്നത നീക്കം! മുഖ്യമന്ത്രിയെ നോക്കുകുത്തിയാക്കി പോലീസിന്റെ ശ്രമങ്ങൾക്ക് തിരിച്ചടിയോ ?  (8 minutes ago)

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്‌പെഷ്യാലിറ്റി സേവനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ.മുരളീധരനും ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എയും സമവായത്തിൽ...  (24 minutes ago)

ഭക്തിയും ആവേശവും കൈക്കരുത്തും സമ്മേളിച്ച ഉത്രട്ടാതി ജലോത്സവത്തിൽ എ ബാച്ചിൽ മേലുകരയും ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടിയും ജേതാക്കളായി  (40 minutes ago)

ഓണം വാരാഘോഷ സമാപനശേഷം ജനങ്ങളെ പിരിച്ചുവിടുകയായിരുന്ന പൊലീസിനുനേരെ ആക്രമണം....  (47 minutes ago)

വിഴിഞ്ഞം വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരു മരണം...അന്വേഷണം ഊർജ്ജിതമാക്കി പോലീസ്  (54 minutes ago)

തർക്കത്തിനൊടുവിൽ... പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി...  (1 hour ago)

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (1 hour ago)

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (1 hour ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (1 hour ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (1 hour ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (2 hours ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (2 hours ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (2 hours ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (2 hours ago)

Malayali Vartha Recommends