കരിയറിൽ വാനോളം ഉയർന്ന റിമി സ്വജീവിതത്തിൽ താഴേക്ക് പോയി; പതിനൊന്ന് വർഷം നീണ്ട ദാമ്പത്യ ജീവിതം നയിച്ചിട്ടും വില്ലനായത് ദിലീപുമായുള്ള ബിസിനസ് ബന്ധങ്ങളോ ?

റിമി ടോമിയും റോയിസും വേർപിരിയാൻ തീരുമാനിച്ച വാർത്ത വൈറലാകുമ്പോൾ ഇവർ എന്തിന് വേർപിരിയുന്നു എന്ന ചോദ്യം ശ്രോതാക്കളും റിമിയുടെ ആരാധകരും ഒരേ പോലെ ചോദിക്കുന്നു.
2008 ലാണ് റിമി വിവാഹിതയായത്. പാലായിലെ ഒരു പരമ്പരാഗത ക്രൈസ്തവ കുടുംബത്തിൽ ജനിച്ച റിമിയെ വിവാഹം കഴിച്ചതും പാരമ്പര്യമുള്ള ക്രൈസ്തവ കുടുംബത്തിലെ അംഗം തന്നെയായിരുന്നു. റിമിയുടെ ചടുലമായ പെരുമാറ്റത്തോട് റോയ്സിന് പണ്ടേ താൽപര്യമില്ലായിരുന്നു. ആരോടും പെട്ടെന്ന് ഇണങ്ങുകയും സൗഹാർദ്ദം സ്ഥാപിക്കുകയും ചെയ്യുന്ന സ്വഭാവമാണ് റിമി ടോമിയുടേത്. എന്നാൽ റോയ്സിന്റെ സ്വഭാവം അങ്ങനെയല്ല. അദ്ദേഹത്തിന് തന്റെ ഭാര്യ കുടുംബത്തിൽ ഒതുങ്ങികഴിയണമെന്ന ആഗ്രഹമാണ് ഉണ്ടായിരുന്നത്. എന്നാൽ ആദ്യം തന്നെ അത്തരം ഇടപാടുകൾ നടക്കില്ലെന്ന് റിമി തീർത്തു പറഞ്ഞു.
തുടക്കത്തിൽ റോയ്സ് റിമിയുമായി ചേർന്ന് നിന്നെങ്കിലും പതിയെ പതിയെ ഇരുവരും തമ്മിലുള്ള ബന്ധം തെറ്റി. നിസാരകാര്യങ്ങൾക്ക് വരെ വഴക്കുണ്ടാകുന്ന സാഹചര്യം വന്നു ചേർന്നു. എന്നാൽ എന്തിനെയും തന്മയത്തത്തോടെ കൈകാര്യം ചെയ്യുന്ന റിമി ഭർത്താവിനെയും ഒതുക്കാൻ ശ്രമിച്ചു. എന്നാൽ വലിയ കലാകാരികൾക്ക് സംഭവിക്കുന്ന അപകടം റിമിക്കും വന്നു ചേർന്നു. കരിയറിൽ വാനോളം ഉയർന്ന റിമി സ്വജീവിതത്തിൽ താഴേക്ക് പോയി. എന്നാൽ സ്വന്തം ജീവിതത്തിലെ താഴ്ചകൾ കരിയറിൽ പ്രതിഫലിക്കാതിരിക്കാൻ റിമി ശ്രമിച്ചു. പതിനൊന്ന് വർഷം ആ ജീവിതം നീണ്ടു പോയത് അതു കൊണ്ടാണ്.
തന്റെ ജീവിതത്തിലെ വ്യക്തിപരമായ ദുഖങ്ങൾ ആരോടും പങ്കു വയ്ക്കാൻ റിമി ഇഷ്ടപ്പെട്ടിരുന്നില്ല. അതായത് സ്വന്തം വീട്ടുകാർ പോലും റിമിയുടെ വേദനകൾ അറിഞ്ഞിരുന്നില്ലെന്നാണ് കേൾക്കുന്നത്. സഹോദരനും അമ്മയുമൊന്നും ഭർത്താവുമായുള്ള കശപിശകളിൽ ഇടപെട്ടിരുന്നില്ല. കുടുംബത്തിനുളളിൽ നിന്നും ചില കാര്യങ്ങൾ ചോർന്നു പോയപ്പോൾ അതിൽ ആരും വ്യാകുലരാകേണ്ടതില്ലെന്ന നിലപാടാണ് റിമി സ്വീകരിച്ചത്. ഭർത്താവുമായി എടുത്തു പറയത്തക്ക പ്രശ്നങ്ങളൊന്നുമില്ലെന്ന് റിമി അവരോട് പറഞ്ഞുകൊണ്ടിരുന്നു.
കഴിഞ്ഞ കുറെ നാളുകളായി റിമിയും ഭർത്താവും തമ്മിൽ അടുത്ത ബന്ധം ഉണ്ടായിരുന്നില്ല. ഇരുവരും ചടങ്ങുകളിൽ പോലും ഒരുമിച്ച് പങ്കെടുത്തിരുന്നില്ല. ഇക്കാര്യം അന്വേഷിക്കുന്നവരോടൊക്കെ റോയ്സ് സ്ഥലത്തില്ലെന്ന മറുപടിയാണ് റിമി നൽകിയിരുന്നത്.
ദിലീപുമായുള്ള ബിസിനസ് ബന്ധങ്ങളാണ് റിമിയെയും ഭർത്താവിനെയും തെറ്റിച്ചതെന്ന് സ്ഥിതീകരിക്കാത്ത വാർത്തകളുണ്ട്. റോയിസിനും ബിസിനസ് താത്പര്യങ്ങളുണ്ടെങ്കിലും അത് ദിലീപുമായി ചേർന്ന് നടത്തുന്നതിൽ വിയോജിപ്പുണ്ടായിരുന്നു. എന്നാൽ ദിലീപുമായി ചേർന്ന് നടത്തിയ അനധിക്യത ഭൂമി ഇടപാടുകൾ വിവാദമായി. റിമിയുടെ വീട്ടിൽ എൻഫോഴ്സ്മെന്റ് റെയ്ഡ് നടന്നു. ഇത് വലിയ വാർത്തയായി മാറി. അതിൽ റോയ്സിന് എതിർപ്പുണ്ടായിരുന്നു. റിമിയുടെ ആദായ നികുതി റിട്ടേണുകളും വിവാദമായി മാറി. റിമിയെ പോലീസ് ചോദ്യം ചെയ്തതും ഭർത്താവിൽ അത്യപ്തിയുണ്ടാക്കി. എന്നാൽ തനിക്ക് തന്റെ വഴി എന്ന നിലപാടാണ് റിമി സ്വീകരിച്ചത്.
റിമിക്ക് കുഞ്ഞുങ്ങൾ ഇല്ലാത്തതും ഭർത്താവിൽ ഇഷ്ടകേടുണ്ടാക്കി. 24 മണിക്കൂറും നൃത്തത്തിനും പാട്ടിനുമായി ചെലവഴിക്കുന്ന റിമി വിവാഹ ജീവിതത്തിൽ എത്ര ദിവസം ഭർത്താവിനോടൊപ്പം ഉണ്ടായിരുന്നു എന്ന കൗതുകകരമായ ചോദ്യം ചോദിക്കുന്ന നിരവധി പേർ അവരുടെ സൗഹൃദ വലയത്തിലുണ്ട്. തന്റെ സ്വത സിദ്ധമായ ശൈലിയിൽ ഒരു മാറ്റത്തിനും റിമി തയ്യാറായിരുന്നില്ല. ഭർത്താവിന്റെ ചില ബന്ധുക്കൾ ഇടപ്പെട്ട് നോക്കിയിട്ടും ഗുണം ചെയ്തില്ല.
പരസ്പര സമ്മതത്തോടെയാണ് റിമിയും ഭർത്താവും വേർപിരിയുന്നത്. തനിക്ക് എങ്ങനെയെങ്കിലും കെട്ടുപാടിൽ നിന്നും രക്ഷപ്പെട്ടാൽ മതിയെന്നാണ് റിമിയുടെ ഭർത്താവ് സുഹ്യത്തുക്കളോട് പറയുന്നത്. മാധ്യമങ്ങൾ തങ്ങളുടെ കുടുംബവിശേഷം അറിയരുതെന്ന വാശി റിമിക്കുണ്ടായിരുന്നു. ഇരുവരും കോടതിയിൽ ഹാജരായി. എന്നാൽ കോടതി നിർദ്ദേശിച്ച കൗൺസിലിംഗിൽ പങ്കെടുക്കാൻ ഇരുവരും തയ്യാറായില്ല. ഇനി ഒരുമിച്ചുള്ള ജീവിതം വേണ്ടെന്നാണ് ഇരുവരുടെയും നിലപാട്. ഏപ്രിൽ 12 നാണ് ഹർജി നൽകിയത്. അത് അതീവ രഹസ്യമായിട്ടാണ്. കുടുംബ ജീവിതത്തിലെ താളപിഴകളെ കുറിച്ച് സംസാരിക്കാൻ റിമിയും ഭർത്താവും തയ്യാറായിട്ടില്ല. ഒന്നും സംസാരിക്കാനില്ലെന്ന നിലപാടാണ് ഇരുവരും സ്വീകരിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha



























