Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനില ബേബിക്കെതിരെ നിർണായക തെളിവുകൾ പുറത്ത്; അറസ്റ്റ് രേഖപ്പെടുത്തി...


യൂട്യൂബർ സ്വാലിഹ് വളാഞ്ചേരിയുടെ കുടുംബത്തിന് കൈത്താങ്ങായി മലബാർ ഗോൾഡ്; വീട് നിർമ്മാണം ഗ്രൂപ്പ് പൂർത്തിയാക്കും...


തീരങ്ങളിൽ കടലാക്രമണ ഭീഷണി, മലയോരങ്ങളിൽ മഴക്കമ്മി; സെപ്റ്റംബറിലും കേരളത്തിൽ ചൂട് കൂടാൻ സാധ്യത...


മലിനജലത്തിലെ മാരക രോഗാണുക്കൾ; നേപ്പാളിൽ നിന്നെത്തിയ മത്സ്യങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അതിർത്തിയിൽ വിലക്ക്..


കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!

ഗവണ്മെന്റ് ജോലി അല്ലേ.... അതും പോലീസ്.... ചുമ്മാ ഇരുന്നാൽ മതി ശമ്പളവും കിമ്പളവും എല്ലാം കൂടെ മാസം നല്ലൊരു തുക കിട്ടും; ജോലിക്ക് കയറിയ ആദ്യത്തെ ഒമ്പതു മാസത്തെ ട്രെയിനിംഗ്.. ചൂടും തണുപ്പും സഹിച്ചു രാവന്തിയോളം പരിശീലനം... അതി കടിനമായ ശിക്ഷകൾ.... ആഹാരം കഴിക്കുമ്പോൾ ഒന്ന് സംസാരിച്ചാൽ ആയിരം തവണ " ഇനി സംസാരിക്കില്ല " എന്ന് ഇമ്പോസിഷൻ; സ്വന്തം ജീവനേക്കാൾ മറ്റുള്ളവരുടെ ജീവന് പ്രാധാന്യം നൽകി ഡ്യൂട്ടി നിർവ്വഹിക്കുന്ന പോലീസുകാർക്കായി ഹൃദയത്തിൽ തൊട്ട ഒരു ഫേസ്ബുക്ക് പോസ്റ്റ്

02 MAY 2019 08:53 PM IST
മലയാളി വാര്‍ത്ത

More Stories...

കലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനില ബേബിക്കെതിരെ നിർണായക തെളിവുകൾ പുറത്ത്; അറസ്റ്റ് രേഖപ്പെടുത്തി...

അഞ്ജനയുടെ തലയിലൂടെ കാര്‍ കയറ്റിയിറക്കി രസിച്ച് അനില..!! സമനിലതെറ്റിയ നിലയിൽ 25 വര്‍ഷം തടവ്..!കാരണം..?!

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ആ ബോംബും ചീറ്റിപ്പോയി..ജലപീരങ്കിയിൽ ഉപയോഗിച്ചത് അണുബാധയില്ലാത്ത വെള്ളം..ഉള്ളത് അല്‍പം ഇരുമ്പിന്റെ അംശം മാത്രം!..പിണറായിയുടെ പച്ചക്കള്ളം പൊളിച്ച് ചെന്നിത്തല..

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ കൂട്ടത്തിൽ മലയാളി വീട്ടമ്മയും

സ്വന്തം ജീവനേക്കാൾ മറ്റുള്ളവരുടെ ജീവന് പ്രാധാന്യം നൽകി ഡ്യൂട്ടി നിർവ്വഹിക്കുന്ന പോലീസുകാർ എന്നും ലോക ജനതയ്ക്ക് അഭിമാനമാണ്. എന്നാൽ രാവും പകലുമെന്നില്ലാതെ എന്തിനും ഏതിനും ഓടിയെത്തുന്ന പൊലീസുകാരെ മാറി നിന്ന് കുറ്റം പറയാനും അവരെ പരിഹസിക്കാനും ഒരുപാട് പേർ ഉണ്ട് താനും. ജനമൈത്രി പോലീസ് എന്ന ഫേസ്ബുക്ക് പേജിൽ വന്ന ഒരു ഫേസ്ബുക്ക് പോസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം.

സ്വന്തം കല്യാണ ദിവസം മാത്രം ലീവ് കിട്ടിയ എത്രയോ പൊലീസ് ഏമാന്മാരുണ്ട് നാട്ടിൽ. പലപ്പോഴും പൊലീസുകാരന്റെ ആലോചന വരുമ്പോൾ പെൺകുട്ടികൾ തന്നെ താൽപര്യം കാണിക്കാറുമില്ല. തന്റെ പെണ്ണ് കാണലിനെക്കുറിച്ചും പെൺകുട്ടിയുടെ അഭ്യർത്ഥന മാനിച്ച് ഇഷ്ടമല്ലെന്നും വേറെ നോക്കാമെന്നും പറയുമ്പോൾ ഉള്ള അമ്മയുടെ ശകാരം ഉൾപ്പടെയുള്ള കാര്യങ്ങൾ വൈകാരികമായി കുറിച്ചിരിക്കുകയാണ് ഒരു പൊലീസുകാരനായ യുവാവ്.

ഒരു പൊലീസുകാരന് കുടുംബം നോക്കാൻ സമയമില്ലെന്ന് പറയുന്നവരും ലീവ് കിട്ടിയില്ലെങ്കിലെന്താ ശമ്പളവും കിമ്പളവും ഒക്കെയായി സമ്പാദിച്ച് കൂട്ടമല്ലോ എന്നുമൊക്കെയുള്ള കമന്റുകൾ കോൾക്കുമ്പോൾ പലപ്പോഴും ഉള്ളിൽ ചിരിച്ച് ഒതുക്കുമെന്നും പോസ്റ്റിൽ പറയുന്നു. ഒരു പൊലീസുകാരനാകാനായി നടത്തേണ്ടി വരുന്ന ശീരീരികവും മാനസികവുമായ തയ്യാറെടുപ്പുകളും ഒരു വിട്ടവീഴ്ചയുമില്ലാതെ നടത്തുന്ന നിസ്വാർത്ഥ സേവനങ്ങളെ കുറിച്ചും ട്രെയിനിങ് സമയത്തെ നിരവധി ബുദ്ധിമുട്ടുകളെ കുറിച്ചും ശിക്ഷകളെ കുറിച്ചും എല്ലാം തന്നെ പോസ്റ്റിൽ വിശദമായി പറയുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റ്......

" ചേട്ടൻ ക്ഷമിക്കണം... ഒരു പോലീസ്‌കാരനെ വിവാഹം ചെയ്യാൻ എനിക്ക് താല്പര്യം
ഇല്ല...... ചേട്ടൻ തന്നെ ഒന്ന് ഒഴിഞ്ഞു തരണം..
.
പതിവുപോലെ ഇന്നും സ്ഥിരം പല്ലവി തന്നെ. കുടിച്ചു കൊണ്ടിരുന്ന ചായ കപ്പ്‌ അരമതിലിൽ വെച്ചു പതിയെ ഞാൻ എഴുനേറ്റു... എന്റെ മുഖത്തു കാര്യമായ ഒരു വെത്യാസവും വന്നിരുന്നില്ല..... എത്രാമത്തെ പെണ്ണുകാണൽ ആണ്... എല്ലാവർക്കും പറയാനുള്ളത് ഈ വാക്കുകൾ മാത്രം.... കാരണം ചോദിച്ചാല്ലോ..
" പോലിസിസുകാർ വായിനോക്കികൾ ആണത്രേ... ഒരു കുടുംബം നന്നായി നോക്കാൻ അവർക്കാവില്ല അത്രേ... "
.
മറുത്തൊന്നും പറഞ്ഞില്ല... ആരുടെയും അഭിപ്രായങ്ങൾ മാറ്റി മറിക്കാനും നിന്നില്ല...... പെണ്ണിനെ ഇഷ്ടമായില്ല എന്നും പറഞ്ഞു പടി ഇറങ്ങി.... അവൾക്കു താല്പര്യം ഇല്ലെങ്കിൽ പിന്നെ നിര്ബന്ധികണ്ടല്ലോ.....
.
തിരികെ പോകും വഴി അമ്മയുടെ ശകാരങ്ങൾ ഏറ്റു വാങ്ങിയത് ഞാൻ ആയിരുന്നു.....
.
" എത്ര പെണ്ണ് കണ്ടു ഒറ്റ ഒരാളെ ഇവനു ഇഷ്ടമാവില്ല... ഇന്ന് കണ്ട പെണ്ണിന് എന്തായിരുന്നു
കുഴപ്പം.. ? ഇനി ആരു വരുമെന്നാ .. ?? "
.
അമ്മയുടെ കുത്തു വാക്കുകൾ ഓരോന്നായി ഏറ്റു വാങ്ങിയപ്പോളും തിരിച്ചൊന്നും പറയാതെ നിശബ്ദനായി ഞാൻ ഇരുന്നു കൊടുത്തു... ഓർമ്മകൾ എങ്ങോട്ടോ കൂട്ടി കൊണ്ട് പോകുന്നപോലെ.....
.
ചെറുപ്പത്തിലെ ഒരു പട്ടാളക്കാരനാകാനായിരുന്നു എനിക്ക് താല്പര്യം.... എന്നാൽ അമ്മേയെയും അച്ഛനെയും പിരിഞ്ഞ് അതിർത്തിയിൽ കാവലിരിക്കേണ്ടി വരുമെന്നോർത്തു പോലീസ് ആവാൻ ഞാൻ തീരുമാനിച്ചു... രാജ്യത്തെ സംരഷിക്കുന്നതു പോലെ മഹത്വരാമാണല്ലോ ജനങ്ങൾക്ക്‌ കാവലാകുന്നത്....
.
വർഷം തോറും നടത്തി വരുന്ന പരീക്ഷയിൽ ഞാനും പങ്കെടുത്തു... പോലീസ്‌കാരൻ ആവാൻ പരീക്ഷ ജയിച്ചാൽ പോരല്ലോ... രാപകൽ കഷ്ടപെട്ടു ശരീരം നന്നാക്കി... ജീവിതത്തിൽ അടുക്കും ചിട്ടയും വന്നു... എന്നും രാവിലെ കിലോമീറ്ററോളം ഓടാനും ജിമിൽ പോകാനും തുടങ്ങി... കായിക ക്ഷമതയും ശാരീക പരിശോധനയും വിജയകരമായി പൂർത്തിയാക്കി.... പ്രതീക്ഷിച്ച പോലെ ജോലി കിട്ടി....
.
വീട്ടുകാർക്കും നാട്ടുകാർക്കും ബന്ധുക്കൾക്കും സന്തോഷം ആയി.... " ഗവണ്മെന്റ് ജോലി അല്ലേ.... അതും പോലീസ്.... ചുമ്മാ ഇരുന്നാൽ മതി ശമ്പളവും കിമ്പളവും എല്ലാം കൂടെ മാസം നല്ലൊരു തുക കിട്ടും "
ആളുകളുടെ അടക്കം പറച്ചിൽ ഞാൻ ചെവി കൊണ്ടിരുന്നില്ല... കാരണം ശമ്പളവും പെൻഷനും ഒന്നും എന്നേ സ്വാധിനിച്ചിരുന്നില്ല.... സാധാരണ ആളുകളുടെ കാവൽക്കാരായി ഒരു സാധാ പോലീസ്‌കാരനായി തീരാനായിരുന്നു എന്റെ ലക്‌ഷ്യം....
.
55000 ബോണ്ടായി കെട്ടി വെച്ചാണ്‌ ഓരോ പോലീസ്‌കാരനും ജോലിക്ക് കയറുന്നത്... അതൊന്നും അറിയാതെ എല്ലാർക്കും പറഞ്ഞു നടക്കാൻ ഒരാളായി തീരുകയായിരുന്നു ഞാൻ... എല്ലാവർക്കും അറിയണ്ടത് ശബളം മാത്രം....
.
ജോലിക്ക് കയറിയ ആദ്യത്തെ ഒമ്പതു മാസത്തെ ട്രെയിനിംഗ്.. ചൂടും തണുപ്പും സഹിച്ചു രാവന്തിയോളം പരിശീലനം... അതി കടിഞ്ഞമായ ശിക്ഷകൾ.... ആഹാരം കഴിക്കുമ്പോൾ ഒന്ന് സംസാരിച്ചാൽ ആയിരം തവണ " ഇനി സംസാരിക്കില്ല " എന്ന് എഴുതിപ്പിക്കുമായിരുന്നു...... ചൂടായാലും തണുപ്പായാലും രാവിലെ 5. 30 തുടങ്ങുന്ന പരിശീലനങ്ങൾ അത് കഴിഞ്ഞുള്ള പരേഡ്... എന്തേലും തെറ്റ് പറ്റിയാൽ തോക്കും പിടിച്ചു മൈതാനം പത്തു തവണ വരെ ഓടിപ്പിക്കും. ചിലപ്പോൾ ഒരാൾ ചെയ്യുന്ന തെറ്റിന് മറ്റുള്ളവർ കൂടെ അനുഭവിക്കും... ഇതിനിടയിൽ ഉള്ള 36ഓളം പരീക്ഷകൾ. ഇതിനിടയിൽ നീന്തൽ, ഓട്ടം, തോക്ക് ഉപയോഗിക്കാൻ, വാഹനങ്ങൾ ഓടിക്കാനുള്ള പരിശീലങ്ങൾ വേറെയും...
.
എല്ലാം കഴിഞ്ഞു പോലീസ്‌കാരൻ ആയാല്ലോ ക്യാമ്പിലേക്ക് മാറണം... എപ്പോളാണ് ഡ്യൂട്ടി എന്ന് പറയാൻ കഴിയില്ല.... തിരഞ്ഞെടുപ്പ്, പൂരം പോലുള്ളവ മുൻകൂട്ടി അറിയാം.... ഹർത്താൽ, പ്രാദേശിക പ്രശ്നങ്ങൾ ഇവയൊക്കെ വന്നാൽ പെട്ടന്നാവും തയ്യാറാവേണ്ടി വരുക. അടിയന്തരമായി അവധി എടുക്കണ്ട വരുമെന്ന് പറഞ്ഞു അവധികൾ അനുവദിക്കാറില്ല... അനുവദിച്ചാൽ തന്നെ ഒന്നോ രണ്ടൊ ദിവസം.... നാട്ടിൽ ഗവണ്മെന്റ് ശമ്പളം കൈപറ്റിയിട്ട് പോലും അച്ഛനെയും അമ്മയെയും കാണാതിരിക്കണ്ട അവസ്ഥ.... മറ്റുചിലർക്ക് ഭാര്യയെയും കുട്ടികളെയും.....
.
പാവപ്പെട്ടവർക്ക് വേണ്ടി ശബ്‌ദിക്കാൻ ഞങ്ങൾ ഉണ്ട്.. എന്നാൽ ഞങ്ങൾക്ക്
വേണ്ടിയോ.... ??
കാണുന്നവർക്കു ഒരു പണിയുമില്ലാതെ വായി നോക്കി നടക്കുന്ന പോലീസ്‌കാരെ അറിയൂ.... എന്നാൽ വീടും വീട്ടുകാരെയും ഉപേക്ഷിച്ചു അക്രമശക്തരായ ഒരു കൂട്ടം ആളുകളെ നേരിടാൻ ഒരു ലാത്തി കൊണ്ട് പോകുന്ന സാധാരണ പോലീസ്‌കാരെ ആരേലും അറിഞ്ഞിട്ടുണ്ടോ... ?? അതി കഠിനമായ
പരിശീലങ്ങളൂം ശിക്ഷകളും അനുഭവിച്ചിട്ടാണ് ഈ യൂണിഫോം സ്വന്തമാക്കിയെന്നു ആരേലും ഓർത്തിട്ടുണ്ടോ ??
പെട്ടന്നുണ്ടാവുന്ന ആക്രമണത്തിൽ വടിവാളിനെയും കത്തിയെയും നെഞ്ചും വിരിച്ചു നേരിടുന്നവരെ കണ്ടിട്ടുണ്ടോ... ?? ജോലി ഇല്ലെങ്കിൽ പോലും വീട്ടിൽ പോകനോ സന്തോഷനിമിഷങ്ങളിൽ പങ്ക്എടുക്കാൻ കഴിയാത്തവരെ പറ്റി ചിന്തിച്ചിട്ടുണ്ടോ ?? ഒരു സാധാരണ പോലീസ്‌കാരന്റെ ജീവിതം എങ്ങനെയൊക്കെ ആണ്...
.
എല്ലാം ഓർത്തു എന്റെ മിഴികൾ നിറഞ്ഞിരുന്നു..
അപ്പോളും അമ്മയുടെ ശാസന കാതുകളിൽ അലയടിക്കുന്നുണ്ടായിരുന്നു ..
.
" നീ ഇങ്ങനെ കെട്ടാതെ നടന്നോ... അതെ നിനക്ക്
പറഞ്ഞിട്ടുള്ളൂ... കുടുംബമായാൾ ഭാര്യയും കുട്ടികളെയൊക്കെ സംരക്ഷിക്കേണ്ടി വരുമല്ലോ ..... "
.
സാധനനക്കാരനായി ജീവൻ പണയപ്പെടുത്തുന്ന ഞങ്ങൾക്ക് സ്വന്തം ഭാര്യയേ സംരഷിക്കാനാണോ കഴിയാത്തത്...... ?? മനസ്സിൽ പറഞ്ഞത് മനസ്സിൽ തന്നെ അടക്കി വെച്ചു ഒരു ചെറു പുഞ്ചിരിയോടെ കാറിന്റെ സീറ്റിലേക്ക് ഞാൻ തല ചാരി......
.
ഈ നാട്ടിലെ എല്ലാ നല്ലവരായ പോലീസ്കാർക്കും സ്നേഹത്തോടെ സമർപ്പിക്കുന്നു ...

കടപ്പാട് - സതീഷ് പി.റ്റി പി.റ്റി

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനില ബേബിക്കെതിരെ നിർണായക തെളിവുകൾ പുറത്ത്; അറസ്റ്റ് രേഖപ്പെടുത്തി...  (5 minutes ago)

അഞ്ജനയുടെ തലയിലൂടെ കാര്‍ കയറ്റിയിറക്കി രസിച്ച് അനില..!! സമനിലതെറ്റിയ നിലയിൽ 25 വര്‍ഷം തടവ്..!കാരണം..?!  (13 minutes ago)

യൂട്യൂബർ സ്വാലിഹ് വളാഞ്ചേരിയുടെ കുടുംബത്തിന് കൈത്താങ്ങായി മലബാർ ഗോൾഡ്; വീട് നിർമ്മാണം ഗ്രൂപ്പ് പൂർത്തിയാക്കും...  (1 hour ago)

തീരങ്ങളിൽ കടലാക്രമണ ഭീഷണി, മലയോരങ്ങളിൽ മഴക്കമ്മി; സെപ്റ്റംബറിലും കേരളത്തിൽ ചൂട് കൂടാൻ സാധ്യത...  (1 hour ago)

മലിനജലത്തിലെ മാരക രോഗാണുക്കൾ; നേപ്പാളിൽ നിന്നെത്തിയ മത്സ്യങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അതിർത്തിയിൽ വിലക്ക്..  (1 hour ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!  (1 hour ago)

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്  (1 hour ago)

ഭീകരവാദത്തെ നയതന്ത്ര ഉപാധിയായി ഉപയോഗിക്കുകയും ഭീകരർക്ക് സുരക്ഷിത താവളവും പിന്തുണയും നൽകുകയും ചെയ്യുന്ന രാജ്യങ്ങൾക്ക് ശക്തമായ സന്ദേശം നാം നൽകണം; ഭീകരവാദത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി  (1 hour ago)

PINARAYI VIJAYAN നിയമസഭയിലെ നാടകം അടപടലം പൊളിഞ്ഞു  (1 hour ago)

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ  (1 hour ago)

മുല്ലപ്പെരിയാറില്‍ വീണ്ടും ആശങ്ക  (1 hour ago)

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....  (2 hours ago)

ട്രെയിനുകളില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നവരെയും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നവരെയും പുറത്താക്കാന്‍ റെയില്‍വേക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി  (2 hours ago)

വനിതാ സംരംഭകർ സങ്കടക്കടലിൽ.... ഓ​ണ​ത്തി​നൊ​രു​ക്കി​യ ചെ​ണ്ടു​മ​ല്ലി കൃ​ഷി ന​ഷ്ട​ത്തിൽ  (2 hours ago)

ദീർഘകാല ഖത്തർ പ്രവാസി ഹൃദയാഘാതം മൂലം ദോഹയിൽ നിര്യാതനായി  (2 hours ago)

Malayali Vartha Recommends