സംസ്ഥാനത്തെ മുഴുവന്‍ ഓഫിസുകളിലേക്കും ബയോമെട്രിക് പഞ്ചിങ് സംവിധാനം വരുന്നു

സെക്രട്ടേറിയറ്റിലും തിരുവനന്തപുരത്തെ സര്‍ക്കാര്‍ ഓഫിസുകളിലും മാത്രമല്ല, സംസ്ഥാനത്തെ മുഴുവന്‍ ഓഫിസുകളിലേക്കും ബയോമെട്രിക് പഞ്ചിങ് സംവിധാനം വ്യാപിപ്പിക്കുന്നു. സര്‍ക്കാര്‍ അര്‍ധ സര്‍ക്കാര്‍സ്വയംഭരണ സ്ഥാപനങ്ങള്‍, ഗ്രാന്റ് ഇന്‍ എയ്ഡ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലൊക്കെ ഇനി പഞ്ചിങ്ങുണ്ടാകും. ഇതുസംബന്ധിച്ച് പൊതുഭരണ വകുപ്പ് ഉത്തരവിറങ്ങി.
ഭരണനവീകരണ ഭാഗമായി സര്‍ക്കാര്‍ ഓഫിസുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനും ജീവനക്കാരുടെ കൃത്യനിഷ്ഠ ഉറപ്പുവരുത്തുന്നതിനുമാണ് 'സ്പാര്‍ക്കു'മായി ബന്ധിപ്പിച്ച് ബയോമെട്രിക് ഫിംഗര്‍പ്രിന്റ് അറ്റന്‍ഡന്‍സ് മാനേജ്മന്റെ് സിസ്റ്റം (പഞ്ചിങ് സിസ്റ്റം) നടപ്പാക്കുന്നതെന്ന് ഉത്തരവില്‍ പറയുന്നു. എല്ലാ വകുപ്പുകളിലും ആറ് മാസത്തിനകവും സിവില്‍ സ്‌റ്റേഷനുകളില്‍ മൂന്ന് മാസത്തിനകവും പഞ്ചിങ് നടപ്പാക്കണം.
സ്പാര്‍ക്ക് മുഖേന ശമ്പളം ലഭിക്കുന്ന എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആധാര്‍ അധിഷ്ഠിത ബയോമെട്രിക് പഞ്ചിങ് സംവിധാനം സ്ഥാപിക്കും. വകുപ്പുകളും സ്ഥാപനങ്ങളും മെഷീനുകള്‍ നേരിട്ടോ കെല്‍ട്രോണ്‍ മുഖേനയോ വാങ്ങി സ്ഥാപിക്കണം.
സോഫ്റ്റ്‌വെയര്‍ പരിശീലനത്തിന് ഓരോ ജില്ലയിലെയും കെല്‍ട്രോണ്‍ ഉദ്യോഗസ്ഥരെ പരിശീലകരായി നിയമിക്കണമെന്ന് കെല്‍ട്രോണ്‍ മാനേജിങ് ഡയറക്ടറോട് നിര്‍ദേശിച്ചിട്ടുണ്ട്. കൂടാതെ, എല്ലാ ജില്ലകളിലും രണ്ടുപേരെ മാസ്റ്റര്‍ ട്രെയിനര്‍മാരായി കലക്ടര്‍മാര്‍ നിയമിക്കും. സ്പാര്‍ക്ക് സംവിധാനം നിലവിലില്ലാത്ത ഓഫിസുകളില്‍ സ്വതന്ത്രമായി ജി.ഇ.എം വഴി ബയോമെട്രിക് മെഷീന്‍ വാങ്ങി അറ്റന്‍ഡന്‍സ് മാനേജ്മന്റെ് സംവിധാനം സ്ഥാപിക്കണം. സംവിധാനം കൃത്യമായി നടപ്പാക്കേണ്ട ചുമതല വകുപ്പ് സെക്രട്ടറിമാര്‍ക്കും മേധാവിക്കുമായിരിക്കും. ബയോമെട്രിക് സംവിധാനത്തില്‍ എല്ലാത്തരം സ്ഥിരം ജീവനക്കാരെയും നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ടതാണെന്നും ഉത്തരവില്‍ പറയുന്നു.
https://www.facebook.com/Malayalivartha


























