Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...


കലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനില ബേബിക്കെതിരെ നിർണായക തെളിവുകൾ പുറത്ത്; അറസ്റ്റ് രേഖപ്പെടുത്തി...


യൂട്യൂബർ സ്വാലിഹ് വളാഞ്ചേരിയുടെ കുടുംബത്തിന് കൈത്താങ്ങായി മലബാർ ഗോൾഡ്; വീട് നിർമ്മാണം ഗ്രൂപ്പ് പൂർത്തിയാക്കും...


തീരങ്ങളിൽ കടലാക്രമണ ഭീഷണി, മലയോരങ്ങളിൽ മഴക്കമ്മി; സെപ്റ്റംബറിലും കേരളത്തിൽ ചൂട് കൂടാൻ സാധ്യത...

കണ്ടറിയാം എല്ലാം... വീണ്ടും എന്‍ഡിഎ വന്നാല്‍ ബിഡിജെഎസ് അധികാരത്തിന്റെ ഭാഗമാകുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി; പ്രചാരണത്തില്‍ ബിജെപി പൂര്‍ണമായും സഹകരിച്ചു; പഴയ വാഗ്ദാനങ്ങള്‍ പൊടി തട്ടിയെടുത്ത് ബിജെപി

07 MAY 2019 10:31 AM IST
മലയാളി വാര്‍ത്ത

More Stories...

സമൂഹത്തിൽ നിലനിൽക്കുന്ന ചില തെറ്റായ ധാരണകൾ മാറേണ്ടതുണ്ട് ; നേത്രദാനത്തിന്റെ മഹത്വം എല്ലാ ദിവസവും ഓർമിപ്പിക്കും; മരണാനന്തര അവയവദാനവും നേത്രദാനവും കൂടുതൽ സുഗമമാക്കുമെന്ന് മന്ത്രി കെ. മുരളീധരൻ

ഇൻഫോപാർക്ക് ചേർത്തല കാമ്പസിൽ ആവേശകരമായ ഓണാഘോഷം...

ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..

രാക്ഷസ പ്രളയം നടന്ന് 7 ദിവസം..! ഇന്ത്യൻ നദികളിൽ ഈ മത്സ്യം കൂട്ടത്തോടെ... കഴിച്ചവർ കഴിച്ചവർ പിടഞ്ഞുവീഴുന്നു..!

ഫ്രസ്‌ട്രേഷനാണ് ചേട്ടാ..! അത്തപ്പൂക്കളം ചവിട്ടി കളഞ്ഞത് ഞാനാ...വെറുതെ വിടണം..! തൊഴുതു പറഞ്ഞ് പെൺകുട്ടി..!

തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് ഒരുമുഴം മുമ്പേയെറിഞ്ഞ് തുഷാര്‍ വെള്ളാപ്പള്ളി. എന്‍ഡിഎ അധികാരത്തില്‍ വന്നാല്‍ കേന്ദ്ര സര്‍ക്കാരില്‍ ബിഡിജെഎസ് ഉണ്ടാകുമെന്നാണ് തുഷാര്‍ വെള്ളാപ്പള്ളി പറയുന്നത്. അധികാരങ്ങള്‍ ഇല്ലാതെ ഇനി ഒരു മുന്നണിയിലും തുടരാന്‍ ആകില്ലെന്ന് ബിഡിജെഎസ് സംസ്ഥാന നേതൃയോഗങ്ങള്‍ക്കു ശേഷം തുഷാര്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബിജെപി പൂര്‍ണമായും സഹകരിച്ചതായും യോഗം വിലയിരുത്തി. 

വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിച്ചത് ബിജെപി ദേശീയ നേതൃത്വം ആവശ്യപ്പെട്ടതിനാലാണെന്നു ഓര്‍മിപ്പിച്ചു കൊണ്ടാണു കേന്ദ്രത്തില്‍ സാഹചര്യം ഒത്താല്‍ അധികാരത്തിന്റെ ഭാഗമാകുമെന്നു തുഷാര്‍ തുറന്നു പറഞ്ഞത്. 

അധികാരങ്ങള്‍ ഇല്ലാതെ ഇനി മുന്നോട്ട് പോകില്ലെന്നു പ്രവര്‍ത്തകര്‍ക്കു ഉറപ്പ് നല്‍കിയതായും തുഷാര്‍ പറഞ്ഞു. വയനാട്ടില്‍ ഉള്‍പ്പെടെ എല്ലാ സീറ്റിലും ബിജെപി കാര്യമായി പിന്തുണച്ചു. വയനാട്ടില്‍ രാഹുല്‍ ഗാന്ധി ജയിക്കുമെന്നു പറയാന്‍ വെള്ളാപ്പള്ളി നടേശന്‍ അവിടെ വോട്ടര്‍ ആയിരുന്നോ എന്നു തുഷാര്‍ ചോദിച്ചു. 

അതേസമയം വയനാട്, മാവേലിക്കര, ആലത്തൂര്‍ മണ്ഡലങ്ങളില്‍ ബിജെപി സംഘടന സംവിധാനം പൂര്‍ണമായും പിന്തുണച്ചില്ലെന്ന പരാതി ഭാരവാഹികള്‍ യോഗത്തില്‍ ഉന്നയിച്ചു.

കേരളത്തില്‍ എന്‍ഡിഎ മൂന്ന് സീറ്റുകള്‍ നേടുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തലെന്ന് തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി. ബിജെപി ശക്തമല്ലാത്ത ചിലയിടങ്ങളില്‍ പ്രചാരണത്തില്‍ പ്രശ്‌നങ്ങള്‍ നേരിട്ടെന്നും തുഷാര്‍ ആലപ്പുഴയില്‍ പറഞ്ഞു. വയനാട്ടില്‍ തുടക്കത്തില്‍ പ്രചാരണവുമായി ബന്ധപ്പെട്ട് ചില ബുദ്ധിമുട്ടുകളുണ്ടായിരുന്നു. 

തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ബിഡിജെഎസ് വയനാട് ജില്ലാ സെക്രട്ടറി നടത്തിയ പ്രസ്താവന തെറ്റാണ്. ബിജെപി അവിടെ സഹകരിച്ചില്ലെന്ന അഭിപ്രായം ബിഡിജെഎസിനില്ല. പ്രസ്താവനയുമായി ബന്ധപ്പെട്ട് ജില്ലാ സെക്രട്ടറിയോട് വിശദീകരണം ചോദിച്ചതായും തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി. പ്രധാനമന്ത്രിയും അമിത് ഷായും വയനാട്ടില്‍ പ്രചാരണത്തിന് വരാത്തതില്‍ പരാതി ഇല്ല. പ്രധാനമന്ത്രിയുടെ പാക് പരാമര്‍ശമൊന്നും വയനാട്ടില്‍ ദോഷം ചെയ്യില്ല. എന്‍ഡിഎ അധികാരത്തില്‍ വരികയാണെങ്കില്‍ അര്‍ഹിച്ച അംഗീകാരങ്ങളും സ്ഥാനവും ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും തുഷാര്‍ കൂട്ടിച്ചേര്‍ത്തു.

വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ തെരഞ്ഞടുപ്പ് പ്രചാരണത്തില്‍ ബിജെപി നേതാക്കള്‍ വിട്ടുനിന്നെന്ന് ആരോപണവുമായി ബിഡിജെഎസ് നേതാക്കള്‍ രംഗത്തെത്തിയത് ഏറെ വിവാദമായിരുന്നു. ഇത് വോട്ടെടുപ്പ് ദിവസത്തിലടക്കം പ്രകടമായെന്ന് ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് പറഞ്ഞത്.

കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കുമ്പോള്‍ യോജിച്ച പ്രവര്‍ത്തനം ഉണ്ടാകുമെന്ന് ദേശീയ നേതാക്കള്‍ ബിഡിജെഎസ് നേതത്വത്തിന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ അതുണ്ടായില്ല. മണ്ഡലത്തിലെത്തുമെന്ന് പറഞ്ഞ ദേശീയ നേതാക്കളെത്താത്തതും ദോഷം ചെയ്‌തെന്നും ഷാജി പറഞ്ഞു. വയനാട് മണ്ഡലത്തില്‍ എന്‍ഡിഎ സംവിധാനം പൂര്‍ണ പരാജയമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. 

വോട്ട് കുറഞ്ഞാല്‍ പൂര്‍ണ ഉത്തരവാദിത്തം ബിജെപി നേതാക്കള്‍ക്കായിരിക്കും. സ്ഥാനാര്‍ഥിയുടെ ചിഹ്നം താമര അല്ലാത്തതുകൊണ്ടുതന്നെ ചിഹ്നം വോട്ടര്‍മാരില്‍ നല്ല രീതിയില്‍ പരിചയപ്പെടുത്തേണ്ടതായിരുന്നു. ഇക്കാര്യം തുടക്കം മുതല്‍ തന്നെ എന്‍ഡിഎ യോഗങ്ങളിലും ബിജെപി നേതാക്കളോടും ആവശ്യപ്പെട്ടുവെങ്കിലും ആരും ചെവിക്കൊണ്ടില്ല. അമിത് ഷാ ഉള്‍പ്പെടെ പരമാവധി ദേശീയ നേതാക്കളെ മണ്ഡലത്തില്‍ എത്തിക്കാനായിരുന്നു തുടക്കത്തിലുണ്ടാക്കിയ തീരുമാനം. അതുണ്ടായില്ല. സ്മൃതി ഇറാനി റോഡ് ഷോയില്‍ പങ്കെടുക്കുമെന്ന് പ്രചാരണം നടത്തിയെങ്കിലും അവരും തിരിഞ്ഞുനോക്കിയില്ല. സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ നിര്‍മല സീതാരാമനെ കൊണ്ടുവന്നുവെന്നു മാത്രമെന്നാണ് പരാതി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

​ഹൈലൈറ്റ് 'ഒളിമ്പസ്' ടവർ 1 ഉപഭോക്താക്കൾക്ക് കൈമാറി ഹൈലൈറ്റ് ഗ്രൂപ്പ്...  (3 minutes ago)

രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക് ....  (6 minutes ago)

സായ് ഗിരിധർ ഫാഡയുടെ 38-ാമത് പ്രസിഡന്റ്  (8 minutes ago)

യൂണിയൻ ബാങ്കും സി2ട്രെഡ്‌സും ധാരണാപത്രം ഒപ്പുവച്ചു...  (11 minutes ago)

ഫൺസ്‌കൂൾ ഹാൻഡിക്രാഫ്റ്റ്സ് ശ്രേണി പുതുക്കി...  (15 minutes ago)

ആസ്റ്റർ മെഡ്‌സിറ്റിയിൽ 'സെന്റർ ഓഫ് എക്സലൻസ് ഇൻ ഫീറ്റൽ മെഡിസിൻ' പ്രവർത്തനം ആരംഭിച്ചു: സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്ന ഗർഭിണികൾക്കായി സൗജന്യ ഫീറ്റൽ സ്കാൻ സേവനങ്ങൾ ലഭ്യമാക്കുന്ന 'ജനനീയം - സൗജന്യ ഫീറ്റൽ  (18 minutes ago)

സമൂഹത്തിൽ നിലനിൽക്കുന്ന ചില തെറ്റായ ധാരണകൾ മാറേണ്ടതുണ്ട് ; നേത്രദാനത്തിന്റെ മഹത്വം എല്ലാ ദിവസവും ഓർമിപ്പിക്കും; മരണാനന്തര അവയവദാനവും നേത്രദാനവും കൂടുതൽ സുഗമമാക്കുമെന്ന് മന്ത്രി കെ. മുരളീധരൻ  (21 minutes ago)

ഇൻഫോപാർക്ക് ചേർത്തല കാമ്പസിൽ ആവേശകരമായ ഓണാഘോഷം...  (26 minutes ago)

V D SATHEESHAN ഇന്നത്തെ പത്രസമ്മേളനവും കലക്കി  (31 minutes ago)

റോബോട്ടിക്സിലൂടെ താളിയോല സംരക്ഷണം; ഡബ്ല്യു.ആർ.ഒ ഇന്റർനാഷണൽസിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ മലയാളി പെൺകുട്ടികൾ: വേൾഡ് റോബോട്ട് ഒളിമ്പ്യാഡ് ഇന്ത്യ നാഷണൽസിൽ ചാമ്പ്യന്മാരായി പതിനാലുകാരായ കാത്‌ലിനും നവികയും.  (31 minutes ago)

രാക്ഷസ പ്രളയം നടന്ന് 7 ദിവസം..! ഇന്ത്യൻ നദികളിൽ ഈ മത്സ്യം കൂട്ടത്തോടെ... കഴിച്ചവർ കഴിച്ചവർ പിടഞ്ഞുവീഴുന്നു..!  (34 minutes ago)

ഫ്രസ്‌ട്രേഷനാണ് ചേട്ടാ..! അത്തപ്പൂക്കളം ചവിട്ടി കളഞ്ഞത് ഞാനാ...വെറുതെ വിടണം..! തൊഴുതു പറഞ്ഞ് പെൺകുട്ടി..!  (41 minutes ago)

കൂട്ടുകാരെ ചതിച്ചത് കടുത്ത മാനസിക സമ്മർദ്ദമോ...?  (42 minutes ago)

ആറു ദിവസം, നൂറിലേറെ രക്ഷാദൗത്യങ്ങൾ..നേപ്പാളിൽ പറന്നിറങ്ങിയ പെൺപുലി ഹെലികോപ്റ്റർ ക്യാപ്റ്റൻ പ്രിയ  (50 minutes ago)

"കുറ്റം എന്നായാലും മറനീക്കി പുറത്തുവരും " പൊലീസ് ഡിപ്പാർട്ട്മെൻ്റിൻ്റെ ഉള്ളറകളിലൂടെ; പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ ടീസർ പുറത്ത്!!!  (52 minutes ago)

Malayali Vartha Recommends