വിദേശത്തെ വന്‍ ശമ്ബളമുള്ള ജോലി കളഞ്ഞ് ലോകത്തെ ഏറ്റവും അപകടകാരിയും വിലയേറിയതുമായ മയക്കുമരുന്നു ബിസിനസിലേക്ക് തിരിഞ്ഞു... പിടിക്കപ്പെടാതിരിക്കാനായി ടെലിഗ്രാം മൊബൈല്‍ മെസഞ്ചര്‍ ആപ്പുകള്‍ വഴിയുള്ള ഗ്രൂപ്പുകള്‍ സൃഷ്ടിച്ച് കച്ചവടം പൊടിപൊടിച്ചു... പിടിക്കപ്പെട്ടപ്പോൾ എക്സൈസിന് 20 ലക്ഷം വാഗ്ദാനം; പിന്നെ സംഭവിച്ചത്...

കുപ്രസിദ്ധ മെക്സിക്കന്‍ ഡ്രഗ് മാഫിയ തലവന്‍ അന്റോണിയോ ഗൂസ്മാനെ അനുസ്മരിപ്പിച്ച് 'ഗുസ്മാന്‍ ഫ്രം കാലിക്കറ്റ്' എന്ന പേരിലാണ് സവാദ് മയക്കുമരുന്ന് മാഫിയാ സംഘത്തില്‍ അറിയപ്പെട്ടിരുന്നത്. പിടിയിലായപ്പോള്‍ ഇയാള്‍ കേസെടുക്കാതിരിക്കാന്‍ എക്സൈസിന് വാഗ്ദാനം നല്‍കിയത് 20 ലക്ഷം രൂപ വരെയായിരുന്നു. ഈ പണം സംഘടിപ്പിക്കാന്‍ വെറും മൂന്നു മണിക്കൂര്‍ സമയമാണ് ചോദിച്ചത്. വന്‍ ശക്തികള്‍ പിന്നിലുള്ളതിനാല്‍ കേസെടുത്താലും തനിക്ക് ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്ന് ഇയാള്‍ അന്വേഷണ സംഘത്തോട് പറഞ്ഞു. ലോകത്തെ ഏറ്റവും അപകടകാരിയും വിലയേറിയതുമായ മയക്കുമരുന്നുമായി പിടിയിലായ സവാദ് മയക്കുമരുന്ന് ബിസിനസിലേക്ക് ഇറങ്ങിയത് വിദേശത്തെ വന്‍ ശമ്ബളമുള്ള ജോലി കളഞ്ഞ്.
10 ഗ്രാം മയക്കുമരുന്ന് പോലും കൈവശം വെയ്ക്കുന്നത് 20 വര്‍ഷം വരെ കഠിന തടവ് കിട്ടാവുന്ന കുറ്റമായ കുപ്രസിദ്ധ മയക്കുമരുന്ന് മാക്സ് ജെല്ലി എക്സ്റ്റസി എന്നറിയപ്പെടുന്ന 50 ഗ്രാം എം.ഡി.എം.എ. യുമായി ആലുവയില്‍ നിന്നുമാണ് അറസ്റ്റിലായത്. ഉപയോഗക്രമം ശരിയാണെങ്കില്‍ 48 മണിക്കൂര്‍ കിക്കും തെറ്റിയാല്‍ മരണം സംഭവിക്കുന്ന വിഷവുമായി മരുന്ന് മാറും. ഈ മരുന്ന് വെറും പത്തുഗ്രാമുമായി പിടിയിലായാലും 100 കിലോ കഞ്ചാവ് കടത്തിയതിന് സമാനമായ കുറ്റമായി കേസ് മാറും. 20 വര്‍ഷം വരെ തടവ് കിട്ടാവുന്ന കുറ്റവുമാകും. എന്നാല്‍ കഞ്ചാവു പോലുള്ള വസ്തുക്കള്‍ താന്‍ ഉപയോഗിക്കാറില്ലെന്നും വര്‍ഷങ്ങളായി ഇത്തരം സിന്തറ്റിക് ഡ്രഗ്സ് മാത്രമേ ഉപയോഗിക്കാറുള്ളൂവെന്നുമാണ് സവാദ് എക്സൈസിനോട് പറഞ്ഞത്.
പിടിക്കപ്പെടാതിരിക്കാനായി ടെലിഗ്രാം മൊബൈല്‍ മെസഞ്ചര്‍ ആപ്പുകള്‍ വഴിയുള്ള ഗ്രൂപ്പുകള്‍ സൃഷ്ടിച്ചായിരുന്നു കച്ചവടം. തീവ്രവാദ സംഘടനകള്‍ ഉപയോഗിക്കുന്ന തരം ആപ്ലിക്കേഷനുകള്‍ വഴിയുള്ള കച്ചവടം കണ്ടെത്തല്‍ ഏറെ ദുഷ്കരമാണെന്ന് എക്സൈസ് സംഘം അറിയിച്ചു. ആലുവ, കോതമംഗലം ഭാഗങ്ങളിലാണ് ഇയാള്‍ സ്ഥിരമായി കച്ചവടം നടത്തിയിരുന്നത്. ഒരാഴ്ച മുന്‍പ് എം.ഡി.എം.എ. ഗുളികകളും എല്‍.എസ്.ഡി. സ്റ്റാമ്ബുകളുമായി യുവാക്കളെ എറണാകുളം എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് പിടികൂടിയിരുന്നു.
ഇവരുടെ ഗോവന്‍, ബംഗളൂരു ബന്ധങ്ങള്‍ അന്വേഷിച്ചപ്പോഴാണ് ബംഗളൂരുവില്‍ നിന്നെത്തുന്ന എം.ഡി.എം.എ.യുടെ ഡീലര്‍ കോഴിക്കോട് നിന്നാണെന്ന വിവരം പോലീസിന് കിട്ടിയത്. പുതിയ തലമുറയ്ക്ക് സിന്തറ്റിക് ഡ്രഗ്ഗുകളോടാണ് പ്രിയം.
https://www.facebook.com/Malayalivartha


























