Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ബാങ്കുകളുടെ ക്രൂരതയ്ക്ക് തലസ്ഥാനത്ത് വീണ്ടും ഒരു കുടുംബം കൂടി ഇരയായി; പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ജപ്തി നടപടികൾ പാടില്ലെന്ന സർക്കാർ നിർദ്ദേശത്തെ കാറ്റിൽ പറത്തിയ കാനറാ ബാങ്കിന്റെ കൊടും ക്രൂരതയിൽ പൊലിഞ്ഞത് പത്തൊൻപതു കാരിയുടെ ജീവൻ; അമ്മ ഗുരുതവസ്ഥയിൽ

14 MAY 2019 08:30 PM IST
മലയാളി വാര്‍ത്ത

പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ജപ്തി നടപടികൾ പാടില്ലെന്ന സർക്കാർ നിർദ്ദേശത്തിന് പുല്ലുവിലയെന്ന് തെളിയിച്ചിരിക്കുകയാണ് കാനറാ ബാങ്കിന്റെ നെയ്യാറ്റിൻകര ശാഖ. സർക്കാർ പറഞ്ഞിട്ടും കേൾക്കാത്ത ബാങ്കുകളുടെ ക്രൂരതയ്ക്ക് തലസ്ഥാനത്ത് വീണ്ടും ഒരു കുടുംബം ഇരയായി.

മൂന്ന് മണിയോടെയാണ് സംഭവം നടക്കുന്നത്. വൈഷ്ണവി സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. അമ്മ ലേഖ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലായെങ്കിലും പിന്നീട് മരിക്കുകയായിരുന്നു. വീടും വസ്തുവകകളും ജപ്തിയിലൂടെ നഷ്ടപ്പെടും എന്ന ആശങ്കയാണ് ഈ കടുംകൈക്ക് ഇടയാക്കിയതെന്നാണ് വിവരം.

നെയ്യാറ്റിൻകര കാനറാ ബാങ്കിൽ നിന്നാണ് ഇവർ അഞ്ചു ലക്ഷം രൂപ വായ്പയെടുത്തത്. തവണ മുടങ്ങിയതിനെ തുടർന്ന് ബാങ്ക് നടപടികളിലേക്ക് പ്രവേശിച്ചു. സർഫാസി നിയമത്തിന്റെ പേരിലാണ് ബാങ്കുകൾ ജപ്തി നടപടികളുമായി മുന്നോട്ടു പോകുന്നത്. ബാങ്കുകൾക്ക് ചെറിയ കടക്കാരോട് പണ്ടേ വിവേചനമാണ്. കോടി കണക്കിനു രൂപ വായ്പയെടുക്കുന്നവരെ ബാങ്കുകൾ വെറുതെ വിടാറാണ് പതിവ്. സർക്കാർ പറഞ്ഞാൽ പോലും അംഗീകരിക്കാത്ത ബാങ്കുകളാണ് കേരളത്തിലുള്ളത്.

സാമ്പത്തികമായും സാമൂഹികവുമായി ദുർബലാവസ്ഥയിലുള്ള കുടുംബമാണ് ലേഖയുടേത്. ദാരിദ്രവും വിഷമവും നിറഞ്ഞ ജീവിതത്തിൽ ബാങ്കിന്റെ വിരട്ടലിനോട് ഇവർക്ക് പിടിച്ചു നിൽക്കാനാവാത്തതിനെ തുടർന്നാണ് അമ്മയും മകളും ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചത്. എന്നാൽ തങ്ങൾ ഇവരെ ഉപദ്രവിക്കുന്നതിനായി തുക അടയ്ക്കാൻ നിർബന്ധിച്ചിട്ടില്ലെന്നാണ് കാനറാ ബാങ്ക് നൽകുന്ന വിശദീകരണം. അമ്മക്ക് 90 ശതമാനം പൊള്ളലേറ്റിരുന്നു. അതു കൊണ്ടു തന്നെ രക്ഷപ്പെടാനുള്ള സാധ്യത വിരളമാണെന്ന് ആശുപത്രി അധികൃതർ മുൻപ് അറിയിച്ചിരുന്നു. ബാങ്ക് മാനേജരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ റോഡ് ഉപരോധിച്ചു. ബാങ്ക് മാനേജർ ഭീഷണിപ്പെടുത്തിയെന്ന് നാട്ടുകാരും ബന്ധുക്കളും പറയുന്നു.

വീട് വയ്ക്കാനാണ് 5 ലക്ഷം രൂപ കുടുംബം വായ്പയെടുത്തത് . 8 ലക്ഷം രൂപ തിരിച്ചടച്ചു. വൈഷ്ണവിയുടെ അഛൻ വിദേശത്തായിരുന്നു. നാട്ടിൽ തിരിച്ചെത്തിയ ശേഷം കൂലിപണി ചെയ്താണ് ജീവിച്ചിരുന്നത്. ബാങ്ക് അധികൃതർക്ക് ഒപ്പം ജപ്തി നടപടികളുമായി തങ്ങൾ സഹകരിച്ചിട്ടില്ലെന്നാണ് റവന്യു അധികൃതർ പറയുന്നത്. വായ്പ തിരിച്ചടക്കാത്തതു കാരണം വൈഷ്ണവിയുടെ വിദ്യാഭ്യാസം മുടങ്ങിയിരുന്നു. വനിതാ പോലീസിന്റെ സഹായത്തോടെയാണ് ബാങ്ക് ജപ്തിക്ക് എത്തിയതെന്ന് വൈഷ്ണവിയുടെ പിതാവ് പറയുന്നു.

6, 80,000 രൂപ അടയ്ക്കാനുണ്ടെന്ന് വൈഷ്ണവിയുടെ കുടുംബം ബാങ്കിന് എഴുതി നൽകിയിരുന്നത്രേ. പഞ്ചായത്ത് പ്രസിഡന്റു ഇടപെട്ട് ബാങ്കിനോട് സാവകാശം ചോദിച്ചെങ്കിലും ബാങ്ക് സമ്മതിച്ചില്ലെന്ന് സി.കെ. ഹരീന്ദ്രൻ എം എൽ എ പറഞ്ഞു. ജനാധിപത്യപരമായ പ്രവർത്തനമല്ല ബാങ്കിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് എം എൽ എ പറഞ്ഞു.

ബാങ്കുകളുടെ അതിക്രമങ്ങളിൽ മനംനൊന്ത് നൂറ് കണക്കിനാളുകളാണ് കേരളത്തിൽ ജീവനൊടുക്കിയിട്ടുള്ളത് . പണത്തിന് അത്യാവശ്യം വരുമ്പോൾ മുൻപിൻ ആലോചിക്കാതെ വായ്പയെടുക്കുന്നവരാണ് ഇത്തരം ക്രൂരതകളിൽ അകപ്പെടാറുള്ളത്. നിർദ്ധനരായ സ്ത്രീകളാണ് ഇത്തരത്തിൽ വായ്പകൾ എടുക്കുന്നത്. വായ്പ എടുക്കുന്നതിന് പാവപ്പെട്ടവരിൽ സമ്മർദ്ദം ചെലുത്തുന്ന ബാങ്ക് മാനേജർമാരും നിരവധിയുണ്ട്. വായ്പയുടെ പരിധി തികയ്ക്കാനാണ് ഇത്തരം ശ്രമങ്ങൾ.

സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് കമ്മിറ്റിയാണ് ജപ്തി നടപടികൾ നിയന്ത്രിക്കുന്നത്. തെരഞ്ഞടുപ്പിന് മുമ്പ് മുഖ്യമന്ത്രി കമ്മിറ്റി വിളിച്ചു കൂട്ടി ജപ്തി നടപടി നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. സർക്കാർ ഇത് സംബന്ധിച്ച് സർക്കുലറും ഇറങ്ങി. എന്നാൽ ഒരു ഫലവുമുണ്ടായില്ലെന്നാണ് പുതിയ സംഭവം തെളിയിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (40 minutes ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (47 minutes ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (1 hour ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (1 hour ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (1 hour ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (1 hour ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (2 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (2 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (2 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (2 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (3 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (3 hours ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (3 hours ago)

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം  (3 hours ago)

ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും; നടപടികൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്  (3 hours ago)

Malayali Vartha Recommends