Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

മകൾക്ക് പിന്നാലെ ആ അമ്മയും വിടവാങ്ങി; ബാങ്ക് ജപ്തിയിൽ ഭയന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അമ്മയും മരിച്ചു

14 MAY 2019 08:25 PM IST
മലയാളി വാര്‍ത്ത

നെയ്യാറ്റിന്‍കരയില്‍ ബാങ്ക് ജപ്തിയെത്തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മ ലേഖയും മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് ലേഖ മരിച്ചത്. മകള്‍ വെഷ്ണവി സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചിരുന്നു.

ലേഖയ്ക്ക് 90% പൊള്ളലേറ്റതായി നേരത്തേ മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചിരുന്നു. ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ക്കിടെയായിരുന്നു മരണം.കാനറ ബാങ്കിന്റെ നെയ്യാറ്റിന്‍കര ബ്രാഞ്ചില്‍നിന്ന് കുടുംബം വീട് വയ്ക്കുന്നതിന് 5 ലക്ഷം രൂപ ലോണ്‍ എടുത്തിരുന്നതായി ലേഖയുടെ ഭര്‍ത്താവ് പറയുന്നു. 8 ലക്ഷം തിരികെ അടച്ചതായും 4 ലക്ഷം കൂടി അടയ്ക്കാനുണ്ടെന്നാണ് ബാങ്ക് ഉദ്യോഗസ്ഥര്‍ അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ബുധനാഴ്ച വീട് ജപ്തി ചെയ്യാനിരിക്കെയാണ് ഇരുവരും തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പെണ്‍കുട്ടി ആത്മഹത്യ ചെയ്തതിനെ തുടര്‍ന്നു ബാങ്കിനു മുന്നില്‍ പ്രതിഷേധവുമായി നാട്ടുകാര്‍ തടിച്ചുകൂടി. നെയ്യാറ്റിന്‍കര-കാരക്കോണം റോഡ് നാട്ടുകാര്‍ ഉപരോധിച്ചു.

ലേഖയുടെ ഭര്‍ത്താവ് മരപ്പണിക്കാരനാണ്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബമാണ്. വീട് വില്‍പ്പന നടത്തി കടം വീട്ടാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ചൊവ്വാഴ്ച വീട് ജപ്തി ചെയ്യുമെന്നറിയിച്ച് ബാങ്കില്‍നിന്ന് രാവിലെ ഫോണ്‍ കോള്‍ വന്നിരുന്നതായി ബന്ധുക്കള്‍ പറയുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു. തിരിച്ചടവ് മുടങ്ങിയതിനെത്തുടര്‍ന്ന് കേസ് കൊടുത്തതായി ബാങ്ക് അധികൃതര്‍ പറയുന്നു. സമയം നീട്ടി നല്‍കാന്‍ കുടുംബം ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് സമയം നീട്ടി നല്‍കിയിരുന്നു. അതിന്റെ കാലാവധി ചൊവ്വാഴ്ച അവസാനിക്കുമെന്നും ബാങ്ക് അധികൃതര്‍ പറഞ്ഞു. ഷെഡ്യൂള്‍ഡ് ബാങ്കായതുകൊണ്ട് സര്‍ക്കാരിനു പരിമിതിയുണ്ടെന്ന് നെയ്യാറ്റിന്‍കര എംഎല്‍എ കെ.എ. ആന്‍സലന്‍ പറഞ്ഞു. ശക്തമായ നിയമ നടപടികള്‍ ബാങ്കിനെതിരെ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജപ്തി നടപടികളില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായി പാറശാല എംഎല്‍എ സി.കെ. ഹരീന്ദ്രന്‍ പറഞ്ഞു. വീണ്ടും മനുഷ്യത്വരഹിതമായ നടപടികളുമായി ബാങ്ക് മുന്നോട്ടുപോയി. തുക തിരികെ അടയ്ക്കാന്‍ സാവകാശം കൊടുക്കാമായിരുന്നെന്നും എംഎല്‍എ പറഞ്ഞു.

നെയ്യാറ്റിന്‍കര മാരായമുട്ടത്താണ് സംഭവം. മൂന്ന് മണിയോടെയാണ് സംഭവം നടക്കുന്നത്. മകള്‍ വൈഷ്ണവി സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. അമ്മ ലേഖ രാത്രി എട്ടുമണിയോടെ ആശുപത്രിയില്‍ മരണത്തിനു കീഴടങ്ങുകയായിരുന്നു. വീടും വസ്തുവകകളും ജപ്തിയിലൂടെ നഷ്ടപ്പെടും എന്ന ആശങ്കയാണ് ഈ കടുംകൈക്ക് ഇടയാക്കിയതെന്നാണ് വിവരം.നെയ്യാറ്റിന്‍കര കാനറാ ബാങ്ക് ശാഖയില്‍ നിന്ന് അഞ്ച് ലക്ഷം രൂപയാണ് പതിനഞ്ച് വര്‍ഷം മുന്‍പ് ഇവര്‍ വായ്പ എടുത്തിരുന്നത്. പലിശ സഹിതം ഇതിപ്പോള്‍ ആറ് ലക്ഷത്തി എണ്‍പതിനായിരം രൂപയായിട്ടുണ്ട്. ഇവരുടെ ഭര്‍ത്താവിന് വിദേശത്ത് ജോലിയുണ്ടായിരുന്നു. ആ ജോലി നഷ്ടപ്പെട്ടതോടെ കുടുംബം ആകെ സാമ്പത്തിക പ്രതിസന്ധിയിലായി.

ജപ്തി നോട്ടീസ് ലഭിച്ചത് മുതല്‍ അമ്മയും മകളും വലിയ മാനസിക പ്രയാസത്തിലായിരുന്നു എന്നാണ് നാട്ടുകാരും ബന്ധുക്കളും പറയുന്നത്. ഭൂമി വിറ്റ് വായ്പ തിരിച്ചടക്കാന്‍ ശ്രമിച്ചെങ്കിലും അതും പരാജയപ്പെട്ടതോടെയാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് വിവരം. എന്നാല്‍ ഒരു തരത്തിലും ജപ്തി നടപടികള്‍ക്ക് സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ലെന്നാണ് ബാങ്ക് പറയുന്നത്. സംഭവത്തെ കുറിച്ച് കൂടുതല്‍ പ്രതികരണങ്ങള്‍ക്കും ബാങ്ക് അധികൃതര്‍ തയ്യാറായിട്ടില്ല.

പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ജപ്തി നടപടികള്‍ പാടില്ലെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന് പുല്ലുവിലയെന്ന് തെളിയിച്ചിരിക്കുകയാണ് കാനറാ ബാങ്കിന്റെ നെയ്യാറ്റിന്‍കര ശാഖ. സര്‍ക്കാര്‍ പറഞ്ഞിട്ടും കേള്‍ക്കാത്ത ബാങ്കുകളുടെ ക്രൂരതയ്ക്ക് തലസ്ഥാനത്ത് വീണ്ടും ഒരു കുടുംബം ഇരയായി.

നെയ്യാറ്റിന്‍കര കാനറാ ബാങ്കില്‍ നിന്നാണ് ഇവര്‍ അഞ്ചു ലക്ഷം രൂപ വായ്പയെടുത്തത്. തവണ മുടങ്ങിയതിനെ തുടര്‍ന്ന് ബാങ്ക് നടപടികളിലേക്ക് പ്രവേശിച്ചു. സര്‍ഫാസി നിയമത്തിന്റെ പേരിലാണ് ബാങ്കുകള്‍ ജപ്തി നടപടികളുമായി മുന്നോട്ടു പോകുന്നത്. ബാങ്കുകള്‍ക്ക് ചെറിയ കടക്കാരോട് പണ്ടേ വിവേചനമാണ്. കോടി കണക്കിനു രൂപ വായ്പയെടുക്കുന്നവരെ ബാങ്കുകള്‍ വെറുതെ വിടാറാണ് പതിവ്. സര്‍ക്കാര്‍ പറഞ്ഞാല്‍ പോലും അംഗീകരിക്കാത്ത ബാങ്കുകളാണ് കേരളത്തിലുള്ളത്.

സാമ്പത്തികമായും സാമൂഹികവുമായി ദുര്‍ബലാവസ്ഥയിലുള്ള കുടുംബമാണ് ലേഖയുടേത്. ദാരിദ്രവും വിഷമവും നിറഞ്ഞ ജീവിതത്തില്‍ ബാങ്കിന്റെ വിരട്ടലിനോട് ഇവര്‍ക്ക് പിടിച്ചു നില്‍ക്കാനാവാത്തതിനെ തുടര്‍ന്നാണ് അമ്മയും മകളും ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചത്. എന്നാല്‍ തങ്ങള്‍ ഇവരെ ഉപദ്രവിക്കുന്നതിനായി തുക അടയ്ക്കാന്‍ നിര്‍ബന്ധിച്ചിട്ടില്ലെന്നാണ് കാനറാ ബാങ്ക് നല്‍കുന്ന വിശദീകരണം. അമ്മക്ക് 90 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. അതു കൊണ്ടു തന്നെ രക്ഷപ്പെടാനുള്ള സാധ്യത വിരളമാണെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. ബാങ്ക് മാനേജരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. ബാങ്ക് മാനേജര്‍ ഭീഷണിപ്പെടുത്തിയെന്ന് നാട്ടുകാരും ബന്ധുക്കളും പറയുന്നു. വീട് വയ്ക്കാനാണ് 5 ലക്ഷം രൂപ കുടുംബം വായ്പയെടുത്തത് . 8 ലക്ഷം രൂപ തിരിച്ചടച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (40 minutes ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (47 minutes ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (1 hour ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (1 hour ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (1 hour ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (1 hour ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (2 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (2 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (2 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (2 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (3 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (3 hours ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (3 hours ago)

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം  (3 hours ago)

ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും; നടപടികൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്  (3 hours ago)

Malayali Vartha Recommends