Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

തങ്ങളാല്‍ കഴിയുന്ന വിധത്തിലെല്ലാം ബാങ്കിലെ കടം തിരിച്ചടക്കാന്‍ ശ്രമം നടത്തി, പക്ഷെ... ജീവനോളം സ്‌നേഹിച്ച ഭാര്യയുടെയും മകളുടെയും വിയോഗം താങ്ങാനാകാതെ ചന്ദ്രന്‍ വീട്ടിനുള്ളിലിരുന്ന് വിങ്ങിപ്പൊട്ടിയത് അയല്‍വാസികളെയും ബന്ധുക്കളെയും കണ്ണീരിലാഴ്ത്തി

15 MAY 2019 07:43 AM IST
മലയാളി വാര്‍ത്ത

തങ്ങളാല്‍ കഴിയുന്ന വിധത്തിലെല്ലാം ബാങ്കിലെ കടം തിരിച്ചടക്കാന്‍ ശ്രമം നടത്തി, പക്ഷേ... വാക്കുകള്‍ പൂര്‍ത്തിയാക്കും മുമ്പ് ഗൃഹനാഥനായ ചന്ദ്രന്റെ തൊണ്ടയിടറി. കണ്ണ് നിറഞ്ഞു.. പുതിയ വീടുപണിത് സന്തോഷത്തോടെ ജീവിക്കാമെന്നാണ് കരുതിയത്. എന്നാല്‍ വിധി ഇങ്ങനെയായിത്തീരുമെന്ന് പ്രതീക്ഷിച്ചില്ല മുറിയുന്ന വാക്കുകളില്‍ ഹൃദയവേദന ഉള്ളിലൊതുക്കി ചന്ദ്രന്‍ കൂട്ടിച്ചേര്‍ക്കുന്നു. എങ്ങനെയും കടംവീട്ടാമെന്ന ധൈര്യമുണ്ടായിരുന്നു.
എന്നാല്‍ ജോലിനഷ്ടപ്പെട്ട് നാട്ടില്‍ തിരികെ എത്തിയതോടെ ജീവിതം തന്നെ ബുദ്ധിമുട്ടിലായി. കാര്‍പന്റെര്‍ ജോലിചെയ്താണ് വീട്ടുകാര്യങ്ങള്‍ നടത്തിയിരുന്നത്. വീട്ടുചെലവിനും മകളുടെ പഠനത്തിനുമൊപ്പമാണ് വായ്പയടയ്ക്കാനുള്ള തുക കൂടി കണ്ടെത്തേണ്ടിയിരുന്നത്. ഇടക്ക് അതിന് കഴിയാതെ വന്നപ്പോള്‍ ജപ്തി ഭീഷണി ഉണ്ടായി.
അഞ്ചുലക്ഷം രൂപ 15 വര്‍ഷം മുമ്പ് ലോണ്‍ എടുത്തെങ്കിലും എട്ടുലക്ഷത്തോളം ബാങ്കിലടച്ചു. ഇനിയും ഏഴുലക്ഷം കൂടി അടയ്ക്കണമെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. പണം അടയ്‌ക്കേണ്ട അവസാന തീയതി ചൊവ്വാഴ്ചയായിരുന്നു. സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ ഇടപെട്ട് സ്‌റ്റേ വാങ്ങിയത് ആശ്വാസകരമായിരുന്നു. പക്ഷേ, എല്ലാം തകിടമറിഞ്ഞുവെന്ന് ചന്ദ്രന്‍ കൂട്ടിച്ചേര്‍ക്കുന്നു. മോഹിച്ച് വെച്ച വീട് നഷ്ടപ്പെടുമെന്ന ഭയവും കിടപ്പാടം പോകുമെന്ന വേദനയും ഭാര്യയെയും മകളെയും നിരന്തരം അലട്ടിയിരുന്നു.
ജപ്തി തടയുന്നതിനായി ഹൈകോടതിയില്‍നിന്ന് സ്‌റ്റേ വാങ്ങാന്‍ അഭിഭാഷകനെ ചുമതലപ്പെടുത്തിയെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല. ജീവനോളം സ്‌നേഹിച്ച് താമസിച്ച വീട് ജപ്തി ചെയ്ത് കൊണ്ടുപോകുന്നത് കാണാനാകാതെ അമ്മയും മകളും യാത്രയായി. ജപ്തിയാകാത്ത വീട് കണ്ണീര്‍വീടായി. ജീവനോളം സ്‌നേഹിച്ച ഭാര്യയുടെയും മകളുടെയും വിയോഗം താങ്ങാനാകാതെ ചന്ദ്രന്‍ വീട്ടിനുള്ളിലിരുന്ന് വിങ്ങിപ്പൊട്ടിയത് അയല്‍വാസികളെയും ബന്ധുക്കളെയും കണ്ണീരിലാഴ്ത്തി.

മകളുടെ പഠനത്തിനുശേഷം ജോലി കിട്ടുമ്പോള്‍ എല്ലാ ബുദ്ധിമുട്ടുകളും മാറുമെന്ന വലിയ പ്രതീക്ഷയിലായിരുന്നു കുടുംബം. വീട് ജപ്തിയില്‍നിന്ന് ഒഴിവാക്കുന്നതിനായി അവര്‍ പലരെയും സമീപിച്ചെങ്കിലും നിരാശമാത്രമായിരുന്നു. കിടപ്പാടം നഷ്ടമാകുന്നതിലെ മനോവിഷമത്തിലായിരുന്നു കുടുംബം. പാറശ്ശാല എം.എല്‍.എയെ സമീപിച്ച് ജപ്തിയില്‍നിന്ന് ഒഴിവാക്കണമെന്ന് അറിയിച്ചതോടെ എം.എല്‍.എയും ബാങ്കിനോട് ജപ്തിയില്‍നിന്ന് കുടുംബത്തെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ബാങ്ക് ചെവിക്കൊണ്ടില്ലെന്നും ആക്ഷേപമുണ്ട്.

പഠിക്കുന്നതിനും മിടുക്കിയായിരുന്നു വൈഷ്ണവി. സഹപാഠികള്‍ക്കും നാട്ടുകാര്‍ക്കും ഇവരെക്കുറിച്ച് നല്ലത് മാത്രമേ പറയാനുള്ളൂ. ഞെട്ടലോടെയാണ് നാടും ദുരന്തവാര്‍ത്ത കേട്ടത്. അയല്‍വാസികള്‍ പലര്‍ക്കും വിശ്വസിക്കാന്‍പോലും കഴിഞ്ഞില്ല. ആംബുലന്‍സിന്റെയും പൊലീസ് വാഹനങ്ങളുടെയുമെല്ലാം ഒച്ച കേട്ട് നാടൊന്നാകെ വിഭ്രാന്തിയിലായിരുന്നു.കുടുംബത്തിന്റെ നിസ്സഹായാവസ്ഥ നാട്ടുകാരില്‍ പലര്‍ക്കും അറിയുമായിരുന്നു. വീട് വില്‍പനക്കടക്കം ചന്ദ്രന്‍ നാട്ടുകാരുടെ സഹായവും തേടിയിരുന്നു.

സുഹൃത്തുക്കളടക്കം പണം സമാഹരിക്കുന്നതിനുള്ള തയാറെടുപ്പിലുമായിരുന്നു. ഇതിനിടെയിലാണ് നാടിനെ ഞെട്ടിച്ച ദാരുണസംഭവം. ജപ്തിയുടെ നാണക്കേട് ഭയന്ന് വീട് വിറ്റ് തിരിച്ചടയ്ക്കാന്‍ ചന്ദ്രനും കുടുംബവും ശ്രമങ്ങള്‍ നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. കിടപ്പാടം നഷ്ടപ്പെടുമെന്ന ഭയത്താലാണ് ആത്മഹത്യയില്‍ അഭയം തേടാന്‍ പ്രേരിപ്പിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്. വീട്ടില്‍നിന്ന് ഉയര്‍ന്ന പുകമാത്രമാണ് കണ്ടതെന്നും കൊച്ചുമകളും മരുമകളും ആത്മഹത്യ ചെയ്യുമെന്ന് കരുതിയിരുന്നില്ലെന്നും ചന്ദ്രന്റെ മാതാവ് കൃഷ്ണമ്മ. മകന്‍ കടം വീട്ടാനായി ഓട്ടത്തിലായിരുന്നപ്പോഴും ദയവില്ലാതെ ബാങ്ക് അധികൃതര്‍ മരുമകള്‍ ലേഖയുടെ ഫോണിലേക്ക് വിളിക്കുന്നുണ്ടായിരുന്നെന്നും കൃഷ്ണമ്മ പറഞ്ഞു. ഒന്നരയോടെ പൊള്ളലേറ്റ് വീണ വൈഷ്ണവിയെയും ലേഖയെയും അഗ്‌നിശമന വിഭാഗവും മാരായമുട്ടം പൊലീസും ചേര്‍ന്നാണ് നെയ്യാറ്റിന്‍കര ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍, ആശുപത്രിയില്‍ എത്തുമ്പോള്‍തന്നെ മരിച്ചിരുന്നതിനാല്‍മോര്‍ച്ചറിയിലേക്ക് വൈഷ്ണവിയുടെ മൃതദേഹം മാറ്റി . 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (40 minutes ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (47 minutes ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (1 hour ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (1 hour ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (1 hour ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (1 hour ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (2 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (2 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (2 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (2 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (3 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (3 hours ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (3 hours ago)

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം  (3 hours ago)

ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും; നടപടികൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്  (3 hours ago)

Malayali Vartha Recommends