Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ജപ്തി പാവപ്പെട്ടവര്‍ക്ക് മാത്രം... 15 വര്‍ഷം മുമ്പെടുത്ത 5 ലക്ഷം രൂപയ്ക്ക് ബാങ്ക് തട്ടിയെടുത്തത് അമ്മയുടേയും മകളുടേയും ജീവനുകള്‍; കോടീശ്വരന്‍മാര്‍ കോടിക്കണക്കിന് രൂപ ലോണെടുത്ത് മുങ്ങുമ്പോള്‍ ബാങ്ക് വിരട്ടി വാങ്ങുന്നത് പട്ടിണി പാവങ്ങളോട് മാത്രം

15 MAY 2019 11:31 AM IST
മലയാളി വാര്‍ത്ത

കാനറാ ബാങ്കില്‍ നിന്നും 15 വര്‍ഷം മുമ്പെടുത്ത ഭവനവായ്പ മുടങ്ങിയതിന്റെ പേരില്‍ ബാങ്ക് ജപ്തി നടപടിയുമായി മുന്നോട്ട് പോയതോടെ വൈഷ്ണവിയെന്ന പെണ്‍കുട്ടിയും അമ്മ ലേഖയും തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നാട് നടുങ്ങിയിരിക്കുകയാണ്. 

തുഛമായ കടം ബാങ്കില്‍ തിരിച്ചടക്കാനാകാത്തതിന്റെ പേരില്‍ ഈ കുടുംബം ആത്മഹത്യ ചെയ്യുന്ന സംഭവം ആദ്യത്തേതല്ല. നിത്യവും വാര്‍ത്തകളില്‍ ഇടംപിടിക്കുന്ന ഇത്തരം കടങ്ങള്‍ എഴുതിത്തള്ളാനോ ഇളവു നല്‍കാനോ അധികൃതരോ ബാങ്കുകളോ തയ്യാറാകുന്നില്ല. എന്നാല്‍ വന്‍കിട തട്ടിപ്പുകാരോടുള്ള മനോഭാവം മറ്റൊന്നാണെന്ന് നേരത്തെ പുറത്തു വന്ന പഞ്ചാബ് നാഷനല്‍ ബാങ്കിലെ തട്ടിപ്പ് വ്യക്തമാക്കുന്നു

9,000 കോടിയുടെ ലോണെടുത്ത് 13,000 കോടിയുടെ കടവുമായി വിജയ് മല്യ ഒരു പോക്കുപോയിട്ട് പിന്നെ ഒരു അഡ്രസുമില്ല. വിജയ് മല്യ സുന്ദരിമാരോടൊപ്പം ഇംഗ്ലണ്ടില്‍ കഴിയുകയാണ്. സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി മുംബൈ അഴിമതി വിരുദ്ധ കോടതി പ്രഖ്യാപിച്ചത് മാത്രം മിച്ചമായി. 2018ലെ ഫ്യുജിറ്റിവ് ഇക്കണോമിക് ഒഫന്‍ഡേഴ്‌സ് ആക്ട് പ്രകാരമാണു നടപടി. ഈ നിയമം ചുമത്തപ്പെടുന്ന ഇന്ത്യയിലെ ആദ്യ പ്രമുഖ വ്യവസായിയാണ് വിജയ് മല്യ. 

ഇന്ത്യയിലെ ബാങ്കുകളില്‍നിന്നു ശതകോടികള്‍ വായ്പയെടുത്തു മുങ്ങി ലണ്ടനില്‍ കഴിയുന്ന വിവാദ വ്യവസായി വിജയ് മല്യയുടെ കടബാധ്യതകളെക്കുറിച്ചു വിവരമില്ലെന്ന നിലപാടിലാണ് കേന്ദ്ര ധനമന്ത്രാലയം. ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍ നിന്ന് ഒന്‍പതിനായിരം കോടി രൂപ വായ്പയെടുത്തു തിരിച്ചടയ്ക്കാതെ മുങ്ങി ഇംഗ്ലണ്ടില്‍ കഴിയുന്ന വിജയ് മല്യയെ വിട്ടുകിട്ടാന്‍ ഇന്ത്യാ സര്‍ക്കാരിന്റെ വിവിധ ഏജന്‍സികള്‍ നല്‍കിയ കേസില്‍ വെസ്റ്റ് മിനിസ്റ്റര്‍ മ ജിസ്‌ട്രേട്ട് കോടതിയില്‍ വാദം നടക്കുകയാണ്. 2016 മാര്‍ച്ച് രണ്ടിന് ഇന്ത്യ വിട്ട മല്യ ബ്രിട്ടനില്‍ പ്രവാസിയായി കഴിയുകയാണ്. കേസില്‍ രണ്ടുതവണ അറസ്റ്റിലായ മല്യ ജാമ്യത്തിലാണ്.

പഞ്ചാബ് നാഷനല്‍ ബാങ്കില്‍ (പിഎന്‍ബി) അതിസമ്പന്ന വജ്രവ്യാപാരി നീരവ് മോദി ഉള്‍പ്പെട്ട 13,600 കോടി രൂപയുടെ തട്ടിപ്പാണ് പുറത്തുവന്നത്. നീരവ് മോദിക്കും ഒരു ജ്വല്ലറി കമ്പനിക്കുമെതിരെ പിഎന്‍ബിയുടെ രണ്ടു പരാതികള്‍ ലഭിച്ചതായി സിബിഐ സ്ഥിരീകരിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം ആരംഭിച്ചു. 

വജ്രത്തിളക്കത്തിന്റെ പകിട്ടില്‍ നിന്നു സാമ്പത്തിക ക്രമക്കേടിന്റെ നിഴലില്‍ എത്തിയിരിക്കുന്നു നീരവ് മോദി. ഇയാള്‍ ആരാണെന്നുള്ള ചോദ്യമാണ് ഇപ്പോള്‍ രാജ്യമെമ്പാടും ഉയരുന്നത്. 'നിരവ് മോദി ചെയ്ന്‍ ഓഫ് ഓഫ് ഡയമണ്ട് ജ്യൂവലറിയുടെ' സ്ഥാപകനും ക്രിയേറ്റീവ് ഡയറക്ടറുമായ നാല്‍പത്തിയേഴുകാരനായ നീരവ് ഇന്ത്യയ്ക്ക് അകത്തും പുറത്തും അറിയപ്പെടുന്ന ആഭരണവ്യാപാരിയും ഡിസൈനറുമാണ്.

ഓസ്‌കര്‍, ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് നിശകളിലൊക്കെ നീരവിന്റെ ആഭരണങ്ങള്‍ അണിഞ്ഞ പ്രമുഖരില്‍ താരാജി പി. ഹെന്‍സണ്‍, ഡകോട്ട ജോണ്‍സണ്‍ തുടങ്ങിയവര്‍ ഉള്‍പ്പെടും. പ്രിയങ്ക ചോപ്രയാണ് നിരവ് ജ്വല്ലേഴ്‌സിന്റെ ബ്രാന്‍ഡ് അംബാസിഡര്‍. ഇതേ പ്രിയങ്ക ചോപ്ര പിന്നീട് പ്രതിപലം നല്കിയില്ല എന്നാരോപിച്ച് നീരവിനെതിരെ കേസും നല്കി. 2016ല്‍ ന്യൂയോര്‍ക്കില്‍ നിരവ് തുടങ്ങിയ സ്‌റ്റോറിന്റെ ഉദ്ഘാടനത്തിന് നവോമി വാട്‌സ്, ലിസാ ഹെയ്ഡന്‍ തുടങ്ങിയ പ്രമുഖര്‍പങ്കെടുത്തിരുന്നു. രാജ്യാന്തര തലത്തില്‍ പ്രമുഖരുടെയിടയില്‍ നീരവിന്റെ സ്വാധീനം ഇതില്‍ നിന്നു വ്യക്തം.

ബെല്‍ജിയത്തിലെ ആന്റ്‌വെര്‍പ് നഗരത്തിലെ ജനവും കുട്ടിക്കാലവും നീരവില്‍ വജ്രവ്യാപാരത്തിലെ താല്‍പര്യം വളര്‍ത്തിയിരുന്നു. വജ്രത്തിന്റെ തലസ്ഥാനം എന്നറിയപ്പെടുന്ന നഗരമാണ് ആന്റ്വെര്‍പ്. തുടര്‍ന്ന് അമേരിക്കയിലെ പെന്‍സില്‍വേനിയയിലുള്ള വാര്‍ട്ടന്‍ സ്‌കൂളിലെ വിദ്യാഭ്യാസം ഇടയ്ക്കു വച്ച് ഉപേക്ഷിച്ച് വജ്രവ്യാപാരത്തിലിറങ്ങി.

മുംബൈ കേന്ദ്രമാക്കി ഫയര്‍സ്റ്റാര്‍ ഇന്റര്‍നാഷനല്‍ എന്ന സ്ഥാപനം നീരവ് തുടങ്ങിയിരുന്നു. 2014ല്‍ ആദ്യത്തെ പ്രമുഖ സ്‌റ്റോര്‍ ഡല്‍ഹിയില്‍ തുടങ്ങി.ഇന്ന് അദ്ദേഹത്തിന്റെ സ്ഥാപനങ്ങള്‍ ചൈന മുതല്‍വടക്കന്‍ അമേരിക്ക വരെ മൂന്നു ഭൂഖണ്ഡങ്ങളില്‍ വ്യാപിച്ചുകിടക്കുന്നു. 

ഇങ്ങനെ കോടികളുമായി മുങ്ങിയ ഇവര്‍ പേരിന് അറസ്റ്റും ജാമ്യവുമായി സുഖിച്ച് കഴിയുമ്പോഴാണ്. ജീവിക്കാനായി കിടപ്പാടം നഷ്ടപ്പെട്ട വേദനയില്‍ ആത്മഹത്യ ചെയ്തത്. ബാങ്കുകള്‍ ഇത് കണ്‍തുറന്ന് കാണണം.

 

L

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (54 minutes ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (1 hour ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (1 hour ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (1 hour ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (1 hour ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (2 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (2 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (2 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (2 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (3 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (3 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (3 hours ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (3 hours ago)

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം  (3 hours ago)

ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും; നടപടികൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്  (3 hours ago)

Malayali Vartha Recommends